നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ​ഗെയ്മിങ് പ്രേമികൾക്കായി ഹൈടെക് മാസ്ക്; മൈക്രോഫോണും ലൈറ്റ് എഫക്ടുമുള്ള മാസ്ക് വിപണിയിലേക്ക്

  ​ഗെയ്മിങ് പ്രേമികൾക്കായി ഹൈടെക് മാസ്ക്; മൈക്രോഫോണും ലൈറ്റ് എഫക്ടുമുള്ള മാസ്ക് വിപണിയിലേക്ക്

  മറ്റു മാസ്കുകളെക്കാൾ മാലിന്യത്തിന്റെ അളവിലും ഇത് 80 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ മാസ്കുകൾ എല്ലാവരുടെയും നിത്യ ജീവിതത്തിന്റെ ഭാ​ഗമാണ്. മുൻകാലങ്ങളിൽ പരമ്പരാഗത ഡിസൈനിലുള്ള മെഡിക്കൽ മാസ്കുകൾ മാത്രമാണ് ലഭ്യമായിരുന്നതെങ്കിൽ കൊറോണ വൈറസിന്റെ വരവോടെ മാസ്കുകൾക്കും രൂപമാറ്റം സംഭവിച്ചു.

   വിവിധ നിറങ്ങളിലും ഡിസൈനുകളിൽ പലതരം ഓപ്ഷനുകളുമുള്ള മാസ്കുകൾ വിപണിയിൽ ലഭ്യമാണ്. മുഖം കാണാൻ സാധിക്കുന്ന ട്രാൻസ്പാരന്റ് മാസ്ക്, ഡിസൈനർ വെയറുകൾക്ക് അനുയോജ്യമായ കളർഫുൾ മാസ്ക്, എന്നിവ മുതൽ മൈക്രോഫോണും എയർ ഫിൽറ്റർ സംവിധാനങ്ങളുമുള്ള ആധുനിക മാസ്കുകൾ വരെ വിപണിയിൽ ലഭ്യമാണ്.

   ഇത്തരത്തിൽ ​ഗെയിമേഴ്സിനെ ലക്ഷ്യമിട്ട് ഫ്യൂച്ചറിസ്റ്റിക് ലുക്കുള്ള ഒരു ഹൈടെക് മാസ്ക് വിപണിയിലെത്തിക്കുകയാണ് റെയ്സർ എന്ന കമ്പനി. ഈ വർഷാവസാനം കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ പ്രോജക്ട് ഹെയ്സൽ എന്ന പേരിൽ ഈ മാസ്ക് അവതരിപ്പിക്കും എന്നാണ് കമ്പനി പറയുന്നത്. കോവിഡ് 19ൽ നിന്നും മറ്റു വൈറസുകളിൽ നിന്നും സംരക്ഷണം നൽകുന്നതിനോടൊപ്പം ഫ്യൂച്ചറിസ്റ്റിക് ലുക്കും മറ്റ് ആധുനിക സംവിധാനങ്ങളുമാണ് ഈ മാസ്കിനെ വ്യത്യസ്തമാക്കുന്നത്.   മാസ്കിൽ മൈക്രോഫോൺ എൽഇഡി ലൈറ്റുകൾ എന്നിവയും നൽകിയിട്ടുണ്ട്. മുഖത്തിന് ആകൃതി അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാനാകുന്ന മാസ്കിൽ മുഖത്തോട് ചേരുന്ന ഭാഗത്ത് സിലിക്കൺ ഗാർഡ് നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കുന്നയാളുടെ മുഖം കാണാനാവും എന്ന പ്രത്യേകതയുമുണ്ട്. വായ് ഭാ​ഗത്ത് വായു ഫിൽറ്റർ ചെയ്യുന്നതിനായി രണ്ട് വെന്റിലേഷൻ സോണുകളും നൽകിയിട്ടുണ്ട്.

   വായുവിലൂടെ പകരുന്ന രോഗണുക്കളിൽ നിന്നും 95% സംരക്ഷണം വാഗ്ദാനം ചെയ്യുന്ന മാസ്കിൽ റീപ്ലേസബിളായ എൻ 95 ഫിൽറ്ററുകളാണ് ഉപയോ​ഗിക്കുന്നത്. സാധാരണ ഡിസ്പോസബിൾ സർജിക്കൽ മാസ്കുകളെക്കാൾ ഈ റീപ്ലേസബിൾ ഫിൽറ്ററുകൾ മൂന്നു മടങ്ങ് അധികം ഉപയോഗിക്കാം. മറ്റു മാസ്കുകളെക്കാൾ മാലിന്യത്തിന്റെ അളവിലും ഇത് 80 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു.

   കൂടാതെ, മാസ്കിന് ഇന്റീരിയർ ലൈറ്റും എക്സ്റ്റീരിയർ എൽഇഡി ലൈറ്റുകളും നൽകിയിട്ടുണ്ട്. ഇത് കാരണം ഇരുട്ടിൽ പോലും മാസ്ക് ധരിക്കുന്നയാളുടെ മുഖം വ്യക്തമായിരിക്കും. മാസ്കിൽ പ്രത്യേകം മൈക്രോഫോണും ആംപ്ലിഫയറും ഘടിപ്പിച്ചിട്ടുള്ളതിനാൽ മാസ്ക് ധരിക്കുന്നയാളുടെ സംസാരം മറ്റുള്ളവർക്ക് കൃത്യമായി കേൾക്കാനാവും എന്നതും ഇതിന്റെ പ്രത്യേകതയാണ്.

   കൂടാതെ, ആക്ടീവ് എയർ കൂളിംഗ് റെഗുലേഷൻ സിസ്റ്റവും മാസ്കിന്റെ മറ്റൊരു പ്രത്യേകതയാണ്. മാസ്ക് ഉപയോഗിക്കാത്ത സമയത്ത് പ്രത്യേകം കെയ്സിനുള്ളിൽ സൂക്ഷിക്കാം. ഇതിൽ തന്നെ റീചാർജ് ചെയ്യാനും സൗകര്യമുണ്ട്. കെയ്സിൽ സൂക്ഷിക്കുന്ന സമയത്ത് അൾട്രാവയലറ്റ് ലൈറ്റിന്റെ സഹായത്തോടെ മാസ്കിലെ ബാക്ടീരിയകളെയും മറ്റു വൈറസുകളെയും അണുവിമുക്തമാക്കും.

   ഈ വർഷം മാസ്ക് വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ വില എത്രയാകുമെന്ന വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. മാസ്ക് ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലെങ്കിലും മാസ്കിൽ ഉപയോഗിക്കുന്ന റീപ്ലെയ്സബിൾ സ്പെഷ്യൽ ഫിൽറ്ററുകൾ റെയ്സറിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇപ്പോൾ ലഭ്യമാണ്. മാസ്ക് വാങ്ങുന്നതിനു മുമ്പേ ഉപയോക്താക്കൾക്ക് ഇത് വാങ്ങിച്ചു ട്രയൽ നോക്കാനും സാധിക്കും.
   Published by:user_57
   First published:
   )}