• HOME
  • »
  • NEWS
  • »
  • buzz
  • »
  • A HOUSE WIFE BECOME SOCIAL MEDIA STAR AFTER SHE CAUGHT A PYTHON TV VVG

പാമ്പിനെ പിടികൂടി ചാക്കിലാക്കി വിദ്യ; സോഷ്യൽ മീഡിയയിൽ താരമായി വീട്ടമ്മ

പാമ്പിന്‍റെ തലയിൽ പിടികൂടി അടുത്തുണ്ടായിരുന്ന സ്ത്രീ നൽകിയ ചാക്കിൽ പാമ്പിന്‍റെ ഉടൽ ആദ്യം താഴ്ത്തിയതിനുശേഷം സാവധാനം പാമ്പിന്‍റെ തലയും സുരക്ഷിതമായി ചാക്കിനുള്ളിൽ കയറ്റി വിദ്യ വരിഞ്ഞുകെട്ടി.

snake-vidya-kochi

snake-vidya-kochi

  • Share this:
കൊച്ചി: പാമ്പിനെ കണ്ടാൽ പൊതുവെ സ്ത്രീകൾക്ക് പേടിയാണ്.  അതൊരു പെരുമ്പാമ്പ് ആണെങ്കിൽ പറയുക കൂടി വേണ്ട. എന്നാൽ അസാമാന്യ ധൈര്യത്തോടെ പെരുമ്പാമ്പിനെ ചാക്കിലാക്കുന്ന വീട്ടമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കൊച്ചിയിലാണ് സംഭവം. വിദ്യ രാജു എന്ന വീട്ടമ്മ 20 കിലോയോളം ഭാരം വരുന്ന പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതാണ് വീഡിയോയിലുള്ളത്.

പ്രദേശവാസികളും നേവി ഉദ്യോഗസ്ഥരും ഉൾപ്പെടെ നാല് പേർ ഒപ്പമുണ്ട്. പാമ്പിന്‍റെ തലയിൽ പിടികൂടി അടുത്തുണ്ടായിരുന്ന സ്ത്രീ നൽകിയ ചാക്കിൽ പാമ്പിന്‍റെ ഉടൽ ആദ്യം താഴ്ത്തിയതിനുശേഷം സാവധാനം പാമ്പിന്‍റെ തലയും സുരക്ഷിതമായി ചാക്കിനുള്ളിൽ കയറ്റി വിദ്യ വരിഞ്ഞുകെട്ടി.

ബീഹാർ സ്വദേശിയായ വിദ്യ ഭർത്താവ് റിട്ടയേഡ് കമ്മാൻഡർ രാജുവിനൊപ്പം കൊച്ചിയിലാണ് താമസിക്കുന്നത്. ഇതിനുമുൻപും വിദ്യ പലതവണ പാമ്പുകളെ രക്ഷിച്ചിട്ടുണ്ട്. വിദ്യയുടെ ധൈര്യത്തെ അഭിനന്ദിച്ചും സോഷ്യൽ മീഡിയയിലൂടെ നിരവധിപേർ രംഗത്തെത്തി.
First published:
)}