• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒരു ചെറിയ ചേഞ്ച്; 80 വര്‍ഷം പഴക്കമുള്ള കൂറ്റൻ വാട്ടര്‍ ടാങ്ക് നാല് ബെഡ്റൂമുള്ള ആഢംബര വീടായി

ഒരു ചെറിയ ചേഞ്ച്; 80 വര്‍ഷം പഴക്കമുള്ള കൂറ്റൻ വാട്ടര്‍ ടാങ്ക് നാല് ബെഡ്റൂമുള്ള ആഢംബര വീടായി

ഒന്നാം നിലയില്‍ പ്ലാന്റ് റൂമുകളും ക്ലോക്ക്‌റൂമും ഒരു ബാത്ത്‌റൂമും അതിനോട് ചേര്‍ന്നുള്ള ഒരു സ്‌പെയര്‍ ബെഡ്‌റൂമുമാണ് ഉള്‍ക്കൊള്ളുന്നത്.

  • Share this:

    ഉപയോഗശൂന്യമായ ഭീമൻ വാട്ടര്‍ ടാങ്കിനെ മനോഹരമായ നാല് കിടപ്പുമുറികളുള്ള ഒരു ആഢംബര വീടാക്കി മാറ്റി. റോബ് ഹണ്ട് എന്നയാളാണ് ഏകദേശം മൂന്ന് വര്‍ഷത്തോളം ചെലവഴിച്ച് ഈ മാളിക നിര്‍മ്മിച്ചതെന്ന് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തന്റെ സമ്പാദ്യം മുഴുവൻ ചെലവാക്കിയാണ് ഇദ്ദേഹം വാട്ടര്‍ ടവറിനെ മാളികയാക്കി മാറ്റിയത്.

    ഡെവോണിലെ ബൈഡ്ഫോര്‍ഡിലെ ക്ലോവെല്ലി ക്രോസിനടുത്തുള്ള 80 വര്‍ഷം പഴക്കമുള്ള ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്ക് ഇപ്പോള്‍ ആരെയും ആകര്‍ഷിക്കുന്ന ആഡംബര മാളികയാണ്. 2019-ലാണ് ഹണ്ട് ഈ വാട്ടര്‍ ടാങ്ക് വാങ്ങുന്നത്. യുകെയിലെ തന്നെ ഏറ്റവും ആകര്‍ഷണീയമായ ഭവന പുനര്‍ നിര്‍മ്മാണ പദ്ധതിയായി ഇത് മാറിയിരിക്കുകയാണ്.

    1940-കളിൽ നിർമ്മിച്ച ഈ വാട്ടര്‍ ടാങ്ക് ഇപ്പോൾ നാല് വലിയ ബെഡ്റൂമുകളും വലിയ ജനലുകളും അണ്ടര്‍ഫ്‌ളോര്‍ ഹീറ്റിംഗ് സംവിധാനവുമുൾപ്പെടെയുള്ള കിടിലൻ വീടാണ്. ‘ഞാന്‍ മുമ്പ് ഇതുപോലെ വീടുകൾ ഡിസൈൻ ചെയ്തിട്ടില്ല. നേരത്തെ രണ്ട് കെട്ടിടങ്ങള്‍ വാടകക്ക് നല്‍കിയിരുന്നു. കൂടാതെ ഒരു വീട് പുതുക്കിപ്പണിയുകയും ചെയ്തിരുന്നു’ ഹണ്ട് പറയുന്നു.

    Also read-വധുവിന്റെ പിതാവ് വിവാഹ ഫോട്ടോഗ്രാഫറോട് 62 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടത് എന്തുകൊണ്ട്?

    ഒന്നാം നിലയില്‍ പ്ലാന്റ് റൂമുകളും ക്ലോക്ക്‌റൂമും ഒരു ബാത്ത്‌റൂമും അതിനോട് ചേര്‍ന്നുള്ള ഒരു സ്‌പെയര്‍ ബെഡ്‌റൂമുമാണ് ഉള്‍ക്കൊള്ളുന്നത്. ടൈലുകളും ഭിത്തികളും ഉള്‍പ്പെടെ മാസ്റ്റര്‍ ബാത്ത്‌റൂമിന്റെ തീം കളർ കറുപ്പാണ്.

    നിര്‍മ്മാണത്തിന് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തലായിരുന്നു വലിയ വെല്ലുവിളിയെന്ന് ഹണ്ട് പറയുന്നു. ഇതിനായി ഹണ്ട് തന്റെ വീടും വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടങ്ങളും വിറ്റു. കൂടാതെ ഈ ആഢംബര മാളിക നിര്‍മ്മിക്കാന്‍ മാതാപിതാക്കളില്‍ നിന്ന് പണം കടം വാങ്ങുകയും ചെയ്തു.

    സമ്മര്‍ സീസണില്‍ തന്റെ വാട്ടര്‍ ടാങ്ക് ആഢംബര വീട് വില്‍ക്കാനാണ് ഹണ്ട് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ വില്പനയിലൂടെ ലഭിക്കുന്ന പണം മാതാപിതാക്കളില്‍ നിന്ന് കടമായി വാങ്ങിച്ച തുക തിരികെ നല്‍കാനും ബാക്കി പണം ഉപയോഗിച്ച് സമാനമായ രീതിയില്‍ വേറിട്ട് നില്‍ക്കുന്ന മറ്റെന്തെങ്കിലും നിർമ്മിക്കാനും പദ്ധതിയിടുന്നതായി ഹണ്ട് കൂട്ടിച്ചേർത്തു.

    Also read-രാത്രി രണ്ട് മണിയ്ക്ക് കുഞ്ഞിനെ പാലൂട്ടുന്ന സമയത്ത് പിരിച്ചുവിടൽ വാർത്ത; കുറിപ്പുമായി ഗൂഗിളിലെ മുന്‍ ജീവനക്കാരന്‍ 

    മുമ്പ് വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് സ്‌കോര്‍പ്പിയോയുടെ മാതൃകയില്‍ നിര്‍മ്മിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബിഹാര്‍ സ്വദേശിയാണ് തന്റെ ആദ്യത്തെ കാറായ മഹീന്ദ്ര സ്‌കോര്‍പ്പിയോടുള്ള കടുത്ത സ്‌നേഹം കാരണം വീടിന്റെ മുകളിലെ വാട്ടര്‍ ടാങ്ക് ഇത്തരത്തില്‍ നിര്‍മ്മിച്ചത്.

    ബീഹാറിലെ ഭാഗല്‍പൂര്‍ നിവാസിയായ ഇന്റാസര്‍ ആലം തന്റെ ആദ്യത്തെ കാറായി ഒരു മഹീന്ദ്ര സ്‌കോര്‍പിയോ വാങ്ങിയിരുന്നു. യഥാര്‍ത്ഥ വാഹനത്തിനോട് സാമ്യമുള്ളതെന്ന് മാത്രമല്ല, ഇന്റാസറിന്റെ എസ്യുവിയുടെ അതേ നമ്പര്‍ പ്ലേറ്റുമാണ് മോഡല്‍ കാറിനും വെച്ചിരിക്കുന്നത്. ഇന്റാസറിന്റെ ഭാര്യയുടേതാണ് ഇത്തരത്തില്‍ ഒരു പ്ലാന്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്കുള്ള ഒരു യാത്രയില്‍ അത്തരമൊരു മോഡല്‍ വാട്ടര്‍ ടാങ്ക് കണ്ട ഭാര്യയാണ് ഇന്റാസറിന് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു നല്‍കിയത്.

    Published by:Sarika KP
    First published: