• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അന്വേഷിച്ചതും തെളിയിച്ചതും 'കൂട്ടിലടച്ച തത്ത'; ശിക്ഷ വിധിച്ചത് കോടതി; കേരള സര്‍ക്കാര്‍ ചെയ്ത സഹായമെന്തെന്ന് ജയശങ്കര്‍

News18 Malayalam
Updated: July 27, 2018, 4:32 PM IST
അന്വേഷിച്ചതും തെളിയിച്ചതും 'കൂട്ടിലടച്ച തത്ത'; ശിക്ഷ വിധിച്ചത് കോടതി; കേരള സര്‍ക്കാര്‍ ചെയ്ത സഹായമെന്തെന്ന് ജയശങ്കര്‍
News18 Malayalam
Updated: July 27, 2018, 4:32 PM IST
തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പൊലീസുകാരെ സി.ബി.ഐ കോടതി ശിക്ഷിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന്റെ റോള്‍ എന്തെന്ന ചോദ്യവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് എ. ജയശങ്കര്‍.

പൊലീസുകാരെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിനു പിന്നാലെ കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് നന്ദി പറഞ്ഞിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് ജയശങ്കര്‍ രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്കിരയായ ഉദയകുമാറിന്റെ അമ്മ കേരള മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ഇതുവരെ ചെയ്ത സഹായത്തിനു നന്ദി പറഞ്ഞു.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു നാനാവിധമാക്കിയ ഉരുട്ടിക്കൊലക്കേസ് സി.ബി.ഐക്കു വിട്ടത് ഹൈക്കോടതിയാണ്. അന്വേഷിച്ചതും തെളിയിച്ചതും 'കൂട്ടിലടച്ച തത്ത' എന്നു നമ്മള്‍ സദാ ആക്ഷേപിക്കുന്ന കേന്ദ്ര ഏജന്‍സിയാണ്. ശിക്ഷ വിധിച്ചത് കോടതിയാണ്.

കേരള സര്‍ക്കാര്‍ ചെയ്ത സഹായം എന്താണ്? സര്‍വീസില്‍ നിന്നു വിരമിച്ച ആറാം പ്രതി ഇകെ സാബുവിനെ ഐ.പി.എസിലേക്ക് ശുപാര്‍ശ ചെയ്തു; അതും ഉരുട്ടിക്കൊലക്കേസിന്റ കാര്യം മറച്ചുവെച്ചുകൊണ്ട്. യു.പി.എ.സ്സി ഫയല്‍ മടക്കി അയച്ചതു കൊണ്ട് സാബു അദ്ദേഹത്തിന് ഐ.പി.എസ് കിട്ടിയില്ല എന്നുമാത്രം.

ഇതുപോലുള്ള സഹായം തുടര്‍ന്നും ലഭിക്കുമെന്ന് മുഖ്യന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
Loading...

ഇതു താന്‍ട്രാ ഇരട്ടച്ചങ്കന്‍!

 
First published: July 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...