നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മാസശമ്പളം 4,85,414 രൂപ; ജോലി കാബേജിന്റെയും ബ്രക്കോളിയുടെയും വിളവെടുപ്പ്!

  മാസശമ്പളം 4,85,414 രൂപ; ജോലി കാബേജിന്റെയും ബ്രക്കോളിയുടെയും വിളവെടുപ്പ്!

  ജീവനക്കാര്‍ക്ക് അതീവ ക്ഷാമം നേരിടുന്ന അവസ്ഥയാണ് ഇത്തരമൊരു ഭീമന്‍ ശമ്പളം വാഗ്ദാനം ചെയ്യാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പഴങ്ങളും പച്ചക്കറികളും പറിച്ചെടുക്കുന്നതിന് പ്രതിമാസം എത്ര രൂപയായിരിക്കും ശരാശരി ശമ്പളം ലഭിക്കുക? ഇന്ത്യയിൽ ഗ്രാമീണ മേഖലകളിലെ കർഷരുടെ സ്ഥിതിയാണങ്കിൽ കഷ്ടിച്ച് മൂന്നക്കത്തിന് മുകളിൽ പോയാൽ ഭാഗ്യം എന്നാണ് അവസ്ഥ. ഇതേസമയം അങ്ങ് ഇംഗ്ലണ്ടിൽ ഇത്തരമൊരു ജോലിയ്ക്ക് പ്രതിമാസം, 4,85,414 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്!

   പ്രധാനപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് പുത്തന്‍ പച്ചക്കറികള്‍ വിതരണം ചെയ്യുന്ന ഒരു സ്ഥാപനം, തങ്ങളുടെ ജീവനക്കാര്‍ക്കായി പ്രതിവര്‍ഷം 62,000 യൂറോ (62,699,3.60 രൂപ) വാഗ്ദാനം ചെയ്തിരിക്കുകയാണ്. യുകെയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജീവനക്കാര്‍ക്ക് അതീവ ക്ഷാമം നേരിടുന്ന അവസ്ഥയാണ് ഇത്തരമൊരു ഭീമന്‍ ശമ്പളം വാഗ്ദാനം ചെയ്യാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ഇവര്‍ തങ്ങളുടെ ജോലിയെക്കുറിച്ച് വന്‍തോതില്‍ പരസ്യങ്ങളും നല്‍കിയിട്ടുണ്ട്.

   ലണ്ടനിലെ ലിങ്കണ്‍ഷെയറിലെ ടി എച്ച് ക്ലെമന്റ്‌സ് ആന്‍ഡ് സണ്‍ ലിമിറ്റഡ്, തങ്ങളുടെ സ്ഥാപനത്തിലേക്ക് വര്‍ഷം മുഴുവന്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള 'ജീവനക്കാരെ' തിരയുകയാണ്.

   ഈ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനം, ക്യാബേജ് പറിക്കുന്നവരെയും ബ്രൊക്കോളിയുടെ വിളവെടുക്കുന്നവരെയുമാണ് തിരയുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മണിക്കൂറൊന്നിന് 30 പൗണ്ട് അഥവാ 3033 രൂപയാണ് ശമ്പളം ലഭിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍, ആഴ്ചയിലെ അഞ്ച് ദിവസം 8 മണിക്കൂര്‍ വീതം ജോലിയെടുക്കുമ്പോള്‍ 1200 പൗണ്ട് (1,21,354 രൂപ) നേടാന്‍ സാധിക്കും. പ്രതിമാസ ശമ്പളക്കണക്കിന് 4800 പൗണ്ടും (4,85,414 രൂപ) പ്രതിവര്‍ഷം 62,400 പൗണ്ടും (6,310,387 രൂപ) ജീവനക്കാര്‍ക്ക് വേതനമായി ലഭിക്കും.

   കോവിഡ്-19 ും ബ്രക്‌സിറ്റും മൂലം കമ്പനി ജീവനക്കാരുടെ ക്ഷാമം കാരണം വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ടി എച്ച് ക്ലെമെന്റ്‌സ് ആന്‍ഡ് സണ്‍ ഒരു പ്രസ്താവനയില്‍ പറയുകയുണ്ടായി. മഹാമാരിയുടെയും ബ്രക്‌സിറ്റിന്റെയും പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലുമാണ് ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുന്നത്.   രണ്ട് വ്യത്യസ്ത പരസ്യങ്ങളിൽ, കമ്പനി “കാബേജുകൾ വിളവെടുക്കാൻ ഫീൽഡ് ഓപ്പറേറ്റർമാരെ” തേടുന്നു, ഒപ്പം, “ഞങ്ങളുടെ ബ്രോക്കോളി വിളവെടുക്കാൻ ഞങ്ങൾ ഫീൽഡ് ഓപ്പറേറ്റർമാരെ തിരയുന്നു” എന്നുമുള്ള പരസ്യങ്ങൾ അവർ കൂടുതൽ ആളുകളിലേക്ക് പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്. ഇതൊരു മുഴുവൻ സമയ ജോലിയാണെന്നും കമ്പനി തങ്ങളുടെ പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള തോട്ടങ്ങളിൽ നിന്ന് വിളവെടുത്തയുടൻ വിതരണം ചെയ്യുന്ന യുകെയിലെ പ്രമുഖ വ്യവസായികളിലൊരാളാണ് ടി എച്ച് ക്ലെമന്റ്സ് ആൻഡ് സൺസ്.

   പരസ്യത്തിൽ, ഒരു തൊഴിലാളിയുടെ ശമ്പളം ‘പീസ് വർക്കി’നെ ആശ്രയിച്ചിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഒരാൾ എത്ര പച്ചക്കറികൾ പറിയ്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകും തൊഴിലാളികൾക്ക് അവരുടെ വരുമാനം ലഭിക്കുക. സെൻട്രൽ റെക്കോർഡർ അനുസരിച്ച്, സ്ഥിരമായി ജോലി ചെയ്യുന്ന ഒരാൾക്ക് ഇതിൽ കൂടുതൽ ശമ്പളം ലഭിക്കാൻ സാധ്യതയില്ല.

   ഇത്തരം വലിയ ശമ്പള വാഗ്ദാനങ്ങളിലേക്ക് കമ്പനികളെ നയിക്കുന്ന സാഹചര്യം വിലയിരുത്തുമ്പോൾ എത്ര രൂക്ഷമാണ് ജീവനക്കാരുടെ ക്ഷാമമെന്ന് കണക്കാക്കാൻ സാധിക്കുന്നുണ്ട്. പല റിപ്പോർട്ടുകളും പറയുന്നത്,  പഴങ്ങളും പച്ചക്കറികളും പറിച്ചെടുക്കുന്ന വിഭാഗത്തിൽ വ്യവസായം ജീവനക്കാരുടെ വൻ ക്ഷാമമാണ് നേരിടുന്നതെന്നും ജോലിക്കാരെ തേടുന്നവർ ആകെ വലഞ്ഞിരിക്കുകയാണെന്നുമാണ്.
   Published by:user_57
   First published:
   )}