ദളിത് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മീന കോട്വാള് എന്ന മാധ്യമപ്രവര്‍ത്തകയാണ് ഇപ്പോള്‍ ട്വിറ്ററിലെ താരം. ഭാരത് ജോഡോ യാത്രയിക്കിടെ ഒരു കൈയില്‍ മൈക്കും മറുകൈയില്‍ കുഞ്ഞുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് കോട്വാള് ചോദ്യം ചോദിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. മീന സ്ഥാപിച്ച ദി മൂക്നായക് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഭാരത് ജോഡോ യാത്രയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുമാണ് കോട്വാള് രാഹുല്‍ ഗാന്ധിയോട് ചോദിച്ചറിയാന്‍ ശ്രമിക്കുന്നത്. ഒരേസമയം, അമ്മയായും ഒരു മാധ്യമപ്രവര്‍ത്തകയായും പോരാടുന്ന കോട്വാള് ഇന്നത്തെ സമൂഹത്തിലെ സ്ത്രീകളുടെ പ്രതിനിധിയാണെന്ന് വീഡിയോ കാണുന്നവരില്‍ പലരും പറയുന്നു.
‘ഒരു കൈയില്‍ അവളുടെ കുഞ്ഞ്, മറ്റൊന്നില്‍ മൈക്കും പിന്നെ കുറെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം മാര്‍ച്ച് ചെയ്യുകയാണ്. ജോലിയുള്ള അമ്മമാര്‍ അനായാസമായി പല കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് എങ്ങനെയെന്ന് കോട്വാള് കാണിച്ചുതരുന്നു’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരാള്‍ കുറിച്ചത്.
കോട്വാളിന് നല്കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെക്കുറിച്ചും രാജ്യത്തെ ഭരണഘടനയെക്കുറിച്ചും മാധ്യമങ്ങളെയും ജുഡീഷ്യറിയെക്കുറിച്ചും സംസാരിച്ചു. വിമാനത്തിലോ ഹെലികോപ്റ്ററിലോ ഏതെങ്കിലും വാഹനത്തിലോ യാത്ര ചെയ്യുമ്പോള്‍ പഠിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഭാരത് ജോഡോ യാത്ര പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജോഡോ യാത്രക്ക് രാജസ്ഥാനില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. പരമ്പരാഗത ശൈലിയിലാണ് രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും സ്വീകരിച്ചത്.
മറ്റ് യാത്രകളില്‍ നിന്ന് ഒട്ടേറെ പ്രത്യേകത രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്കുണ്ട്. ഇതില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് നേതാക്കള്‍ക്ക് വിശ്രമിക്കാനുളള കണ്ടെയ്നര്‍. എല്ലാ ദിവസവും ഓരോ ക്യാമ്പ് സൈറ്റിലാണ് യാത്ര അവസാനിക്കുക. അംഗങ്ങളായ എല്ലാവരും, ട്രക്കുകളില്‍ ഘടിപ്പിച്ച ഏകദേശം 60 കണ്ടെയ്നറുകളിലാണ് രാത്രിയില്‍ ഉറങ്ങുന്നത് എന്നതാണ് ഒരു പ്രത്യേകത. ഈ ട്രക്കുകളും സംഘത്തെ അനുഗമിക്കുന്നു.
Also read-വിവാഹവേദിയിലേക്ക് കാള ഇടിച്ചു കയറിയാൽ; വീഡിയോ തരംഗമാവുന്നു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്ക്കായി രണ്ട് കിടക്കകളുള്ള കണ്ടെയ്നറുകളും മറ്റുള്ളവര്‍ക്കായി ആറ് അല്ലെങ്കില്‍ 12 കിടക്കകളുള്ള കണ്ടെയ്നറുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. മിക്ക കണ്ടെയ്നറുകളിലും അറ്റാച്ച്ഡ് ശുചിമുറിയുമുണ്ട്. രാഹുല്‍ ഗാന്ധിക്കാകട്ടെ പ്രത്യേകമായി ഒരു കണ്ടെയ്നറാണ് സജ്ജമാക്കിയിരിക്കുന്നത്.
കളര്‍ കോഡുകളിലായി തിരിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് കണ്ടെയ്നറുകള്‍ പാര്‍ക്ക് ചെയ്യുന്നത്. കിടക്കകളുടെ എണ്ണത്തെ ആശ്രയിച്ചാണ് ഇത്തരത്തില്‍ കളര്‍ കോഡുകള്‍ നല്‍കുന്നത്. ഒറ്റ കിടക്ക മാത്രമുള്ളത് മഞ്ഞ സോണിലാണ്. ഇത്തരമൊരു കണ്ടെയ്നറിലാണ് രാഹുല്‍ ഗാന്ധിയുടെ താമസം. ഇതിന് 1-ാം നമ്പര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also read-30 വയസ്സിനുള്ളിൽ കോടികളുടെ മൂല്യവുമായി നടി കീർത്തി സുരേഷ്
മറ്റുള്ള മിക്ക കണ്ടെയ്നറുകളില്‍ നിന്നും വ്യത്യസ്തമായി, ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്ന കണ്ടെയ്നറില്‍ ഇരട്ട കിടക്ക, ചെറിയ സോഫ, എയര്‍ കണ്ടീഷനര്‍, ചെറിയ ഫ്രിഡ്ജ്, അറ്റാച്ച്ഡ് ബാത്ത്റൂം എന്നിവയുണ്ട്. രണ്ടാം നമ്പര്‍ കണ്ടെയ്നറിലാണ് രാഹുലിന്റെ സുരക്ഷാ ജീവനക്കാര്‍ വിശ്രമിക്കുന്നത്. നീല സോണിലുള്ള കണ്ടെയ്നറുകളില്‍ രണ്ട് കിടക്കകളും ഒരു ബാത്ത്റൂമും ആണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.