• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആദ്യ ശമ്പളം അബദ്ധത്തില്‍ തെറ്റായ അക്കൗണ്ടിലേക്ക്; സംഭാവനയായി കണക്കാക്കൂ എന്ന് അപരിചിതന്‍

ആദ്യ ശമ്പളം അബദ്ധത്തില്‍ തെറ്റായ അക്കൗണ്ടിലേക്ക്; സംഭാവനയായി കണക്കാക്കൂ എന്ന് അപരിചിതന്‍

ചില സമയങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പല അബദ്ധങ്ങളും സംഭവിക്കാം.

  • Last Updated :
  • Share this:
    ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പമാക്കിയിട്ടുണ്ട്. നമുക്ക് ഇപ്പോള്‍ മൊബൈല്‍ ഫോണിലൂടെ തന്നെ എല്ലാ ഇടപാടുകളും നടത്താം. പണം പിന്‍വലിക്കാന്‍ ബാങ്കില്‍ കാത്തിരിക്കുകയോ എടിഎമ്മില്‍ പോകേണ്ട കാര്യമോ ഇല്ല. എന്നാല്‍ ചില സമയങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പല അബദ്ധങ്ങളും സംഭവിക്കാം. അത്തരത്തില്‍ വലിയൊരു അബദ്ധമാണ് ഒരു മലേഷ്യന്‍ സ്വദേശിനിക്ക് (malasian woman) സംഭവിച്ചിരിക്കുന്നത്.

    തന്റെ ആദ്യത്തെ ശമ്പളം (first salary) അമ്മയ്ക്ക് അയച്ചുകൊടുക്കാനായിരുന്നു ഫഹദ ബിസ്താരിയുടെ പ്ലാന്‍. എന്നാല്‍ അബദ്ധത്തില്‍ പണം അയച്ചത് അപരിചിതനായ (stranger) ഒരാള്‍ക്കാണ്. '' എനിക്ക് ഇന്ന് ആദ്യത്തെ ശമ്പളം കിട്ടി. വളരെ കുറച്ചു ദിവസമേ ഞാന്‍ ജോലി ചെയ്തിട്ടുള്ളൂ, അതിനാല്‍ ശമ്പളവും കുറവാണ്. ഞാന്‍ അമ്മയ്ക്ക് പണം അയച്ചു കൊടുത്തു. എന്നാല്‍ അബദ്ധവശാല്‍ അത് മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ് അയച്ചത്. '' ഫഹദ തന്റെ ടിക് ടോക്ക് വീഡിയോയില്‍ പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

    അമ്മയ്ക്ക് ആദ്യത്തെ ശമ്പളം അയച്ചുകൊടുക്കുമ്പോള്‍ (transfer) താൻ വളരെയധികം ആവേശത്തിലായിരുന്നുവെന്നും എന്നാല്‍ ട്രാന്‍സ്ഫര്‍ സ്ഥിരീകരിക്കുന്നതിനു മുമ്പ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയല്ലേ എന്ന് പരിശോധിച്ചില്ലെന്നും യുവതി പറഞ്ഞു. ട്രാന്‍സ്ഫര്‍ ചെയ്ത രസീത് അമ്മയ്ക്ക് അയയ്ച്ചു കൊടുത്തപ്പോഴാണ് മറ്റൊരാള്‍ക്കാണ് പണം കൈമാറിയതെന്ന് മനസ്സിലായത്.

    തുടർന്ന് അമ്മ പണം ലഭിച്ചയാളുടെ മൊബൈല്‍ നമ്പര്‍ ഫഹദയ്ക്ക് നല്‍കി. യുവതി അയാളുമായി വാട്‌സ്ആപ്പ് (whatsapp) വഴി ബന്ധപ്പെട്ടു. എന്നാല്‍ അയാള്‍ പറഞ്ഞത്, ഈ പണം ഒരു സംഭാവനയായി കണക്കാക്കിയാല്‍ മതിയെന്നാണ്. തനിക്ക് വരുമാനം വളരെ കുറവാണെന്നും അത് അമ്മയ്ക്ക് നല്‍കണമെന്നും യുവതി ടിക് ടോക്ക് വീഡിയോയില്‍ കരഞ്ഞു കൊണ്ട് പറയുന്നുണ്ട്.

    മുംബൈയിലെ മറ്റൊരു സ്ത്രീയ്ക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. ഏഴ് ലക്ഷം രൂപയാണ് അവര്‍ അബദ്ധത്തില്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തത്. അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്ത പണം തിരികെ നല്‍കാന്‍ അയാള്‍ സമ്മതിച്ചില്ല എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം. ഈ പണം തനിക്ക് ലോട്ടറി അടിച്ചതാണെന്നും തിരികെ നല്‍കില്ലെന്നുമാണ് അയാള്‍ പറഞ്ഞിരുന്നത്.

    38 കാരിയായ യുവതി ജൂണ്‍ 29 നാണ് തന്റെ ബന്ധുവിന് പണം കൈമാറുന്നതിനിടെ തെറ്റായ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കി മുംബൈയിലെ ഒരു അക്കൗണ്ട് ഉടമയ്ക്ക് പണം അയച്ചു കൊടുത്തത്. സംഭവത്തില്‍, ബാങ്കും അവരെ കൈയൊഴിഞ്ഞു. ഒടുവില്‍ അവര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. സൈബര്‍ പൊലീസ് കൃത്യസമയത്ത് സംഭവത്തില്‍ ഇടപെടുകയും കേസ് ഒതുക്കി തീര്‍ക്കുകയും ചെയ്തു.
    Published by:Amal Surendran
    First published: