• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'അച്ഛന്‍ മരിച്ചാല്‍ ഈ കൊടി പുതപ്പിക്കണം; ഈ കൊടിയില്‍ അച്ഛനുണ്ട്'; മരിക്കുന്നതിന് മുൻപ് സഖാവ് മക്കള്‍ക്കെഴുതിയ കത്ത്

'അച്ഛന്‍ മരിച്ചാല്‍ ഈ കൊടി പുതപ്പിക്കണം; ഈ കൊടിയില്‍ അച്ഛനുണ്ട്'; മരിക്കുന്നതിന് മുൻപ് സഖാവ് മക്കള്‍ക്കെഴുതിയ കത്ത്

''നിങ്ങള്‍ക്കൊരു പ്രതിസന്ധി വരുമ്പോള്‍ അതില്‍ മുഖമമര്‍ത്തി ഏറെ നേരം നില്‍ക്കുക. അതില്‍ അച്ഛനുണ്ട്. ലോക ജനതകളുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും''

  • Share this:
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും മുൻ എസ്എഫ്ഐ നേതാവുമായിരുന്ന അന്തരിച്ച പി കെ പ്രദീപ് കുമാറിന്റെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സിപിഎമ്മിനെ അതിരറ്റ് സ്നേഹിച്ച പ്രദീപ്കുമാർ മരിച്ച് 20 ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മക്കൾ പങ്കുവെച്ചതാണ് ഈ കത്ത്. 1995 ലെ ഒറ്റപ്പാലം നഗരസഭയുടെ ആദ്യ കൗണ്‍സിലില്‍ ഉള്‍പ്പെടെ രണ്ടുതവണ കൗണ്‍സിലറായിരുന്നു അദ്ദേഹം. സിപിഎം. ഒറ്റപ്പാലം ലോക്കല്‍കമ്മിറ്റി മുന്‍ അംഗവും ഒറ്റപ്പാലം ജനകീയവായനശാലാ റഫറന്‍സ് ലൈബ്രറി ഭരണസമിതി അംഗവുമായിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

അച്ഛന്‍ മരിച്ചാല്‍ ഈ കൊടി പുതപ്പിച്ച് കിടത്തണം. പാര്‍ട്ടി ഓഫീസില്‍ നിന്ന് ആരെങ്കിലും പതാകയുമായി വന്നാല്‍ അതിന് പ്രാധാന്യം കൊടുക്കണം. ചിതയിലേക്ക് വെക്കുമ്പോള്‍ പതാക കത്താതെ മടക്കി നിങ്ങള്‍ സൂക്ഷിച്ചുവെക്കണം. നിങ്ങള്‍ക്കൊരു പ്രതിസന്ധി വരുമ്പോള്‍ അതില്‍ മുഖമമര്‍ത്തി ഏറെ നേരം നില്‍ക്കുക. അതില്‍ അച്ഛനുണ്ട്. ലോക ജനതകളുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും. പാര്‍ട്ടിയോട് ഒരു വിയോജിപ്പും ഉണ്ടാവരുത്. അഥവാ ഉണ്ടായാല്‍ മറ്റിടങ്ങളിലേക്ക് ചേക്കേറരുത്. നിശബ്ദമായിരിക്കുക. ഒരിക്കല്‍ നമ്മുടെ പാര്‍ട്ടി അതിജീവിക്കും.

എന്ന്,
മനു, കുഞ്ചു, രാജി എന്നിവര്‍ക്ക്
അച്ഛന്‍.



ഈ മാസം എട്ടിനാണ് അസുഖബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കണ്ണിയംപുറം കൃഷ്ണ ഗീതത്തിൽ പ്രദീപ് കുമാർ (57) അന്തരിച്ചത്. അച്ഛൻ എഴുതിയെ കത്തിലെ വരികൾ ഞങ്ങൾക്ക് അഭിമാനമാണെന്ന് മക്കൾ പറഞ്ഞു. ''അച്ഛന്റെ ഒസ്യത്താണത്‌. അത്‌ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കും''- മക്കൾ പറഞ്ഞു. 1995 ലെ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നഗരസഭ അംഗമായി. ഇ രാമചന്ദ്രൻ ചെയർമാനായിരിക്കുന്ന കാലത്ത് വൈസ് ചെയർമാനായി. പട്ടാമ്പി പനംപറ്റകളത്തിൽ കുടുംബംഗമാണ്. ഭാര്യ: രാജലക്ഷ്‌മി (അധ്യാപിക). മക്കൾ: മൻമോഹൻ (കെഎഎസ്‌ ഓഫീസർ), രാജ്‌മോഹൻ (അഭിഭാഷകൻ), മരുമകൾ: എസ്‌ കെ ശ്രുതി.
Published by:Rajesh V
First published: