• HOME
  • »
  • NEWS
  • »
  • buzz
  • »
  • Shrimp | മരണത്തോട് മല്ലിട്ട് കർഷകൻ; മൂക്കിൽ നിന്നും നീക്കം ചെയ്തത് ജീവനുള്ള ചെമ്മീനെ

Shrimp | മരണത്തോട് മല്ലിട്ട് കർഷകൻ; മൂക്കിൽ നിന്നും നീക്കം ചെയ്തത് ജീവനുള്ള ചെമ്മീനെ

പ്രശാന്ത് ബാഗ്, സന്ദീപ് ഷിർഗുപ്പെ

  • Last Updated :
  • Share this:
    ആന്ധ്രാപ്രദേശിലെ (Andhra Pradesh) കർഷകന്റെ മൂക്കിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് ജീവനുള്ള ചെമ്മീൻ (shrimp). മീൻ അകത്തു കയറി കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ ജീവനുള്ള ചെമ്മീനെ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഗണപവരത്തിലാണ് സംഭവം. സത്യനാരായണ എന്ന കർഷകന്റെ മൂക്കിൽ നിന്നാണ് ചെമ്മീൻ നീക്കം ചെയ്തത്.

    ഗണപവാരത്തിന് സമീപമുള്ള ഒരു ഫാമിലെ ജീവനക്കാരനാണ് സത്യനാരായണ. പെട്ടെന്ന് കുളത്തിലെ വെള്ളത്തിൽ നിന്ന് ഒരു ചെമ്മീൻ മുകളിലേക്കു ചാടുകയും ഇയാളുടെ മൂക്കിൽ കുടുങ്ങുകയും ചെയ്തു. സത്യനാരായണ മൂക്ക് തിരുമ്മുകയും ഇളക്കുകയുമൊക്കെ ചെയ്തു. പക്ഷേ ചെമ്മീൻ കൂടുതൽ അകത്തേക്ക് കയറിപ്പോകുകയാണ് ചെയ്തത്. അൽപസമയത്തിനുള്ളിൽ സത്യനാരായണക്ക് ശ്വാസം കിട്ടാതായി. മരണത്തോട് മല്ലിട്ടു കൊണ്ടിരുന്ന അവസ്ഥയിലായിരുന്നു ഇയാളെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു കർഷകനാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

    എൻഡോസ്കോപ്പി ചെയ്താണ് ഡോക്ടർമാർ ചെമ്മീൻ മൂക്കിനകത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. ശ്വാസകോശത്തിന്
    ദോഷവും വരുത്താതെ ഡോക്ടർമാർ ഇയാളുടെ മൂക്കിൽ നിന്ന് ചെമ്മീൻ പുറത്തെടുക്കുകയായിരുന്നു.

    Also Read-മൂന്നു വിവാഹം, ശതകോടീശ്വരൻ; നടൻ നരേഷിന്റെ ആസ്തി അമ്പരപ്പിക്കുന്നത്

    കഴിഞ്ഞ വർഷം, പതിനേഴ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ രണ്ട് കിലോഗ്രാം ഭാരമുള്ള ഒരു ഹെയര്‍ബോള്‍ (തലമുടി കട്ടപിടിച്ച് പന്തായത് ) പുറത്തെടുത്തത് വലിയ വാർത്തയായിരുന്നു. ലക്നൗവിലെ ബല്‍റാംപൂര്‍ ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്കു നേതൃത്വം നൽകിയത്. വയറുവേദനയും ദഹനസംബന്ധമായ പ്രശ്‌നങ്ങളുമായിട്ടാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്.

    അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍ എന്നിവ ഉപയോഗിച്ചുള്ള പ്രാഥമിക നിര്‍ണയത്തില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ എന്താണെന്നറിയാത്ത ഒരു മുഴ ഉള്ളതായി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി മുടി കഴിക്കുന്ന ശീലം തനിക്കുണ്ടെന്ന് ഒടുവിൽ പെൺകുട്ടി സമ്മതിക്കുകയായിരുന്നു. രണ്ട് കിലോഗ്രാം ഭാരമുള്ള ഈ മുടിക്കെട്ട് പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നര മണിക്കൂര്‍ നേരത്തെ ശസ്ത്രക്രിയയാണ് നടത്തിയത്.

    അസഹ്യമായ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിൽ നിന്നും നാണയതുട്ടുകള്‍, ബാറ്ററികള്‍, കാന്തങ്ങള്‍, ആണികള്‍, പൊട്ടിയ ചില്ല് കുപ്പികളുടെ ഭാഗങ്ങള്‍, കല്ലുകള്‍, സ്‌ക്രൂ തുടങ്ങി 233 വസ്തുക്കൾ കണ്ടെടുത്ത വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. തുർക്കിയിലാണ് സംഭവം നടന്നത്. യുവാവിന്റെ വയര്‍ ഒരു ടൂണ്‍ ബോക്‌സ് പോലെയായിരുന്നുവെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പ്രതികരിച്ചത്. വന്‍കുടലില്‍ നിന്ന് രണ്ട് ലോഹക്കഷ്ണങ്ങളും വിവിധ വലുപ്പത്തിലുള്ള രണ്ട് കല്ലുകളും ലഭിച്ചിരുന്നു. ബാറ്ററികള്‍, കാന്തങ്ങള്‍, ആണികള്‍, നാണയങ്ങള്‍, ഗ്ലാസ് കഷണങ്ങള്‍, സ്‌ക്രൂകള്‍ തുടങ്ങിയ വസ്തുക്കളും വയറ്റിൽ നിന്ന് ലഭിച്ചു. സാധാരണയായി ഇത്തരം പ്രവണതകള്‍ കുട്ടികളിലാണ് കണ്ടുവരുന്നതെന്നും മുതിര്‍ന്നവർ ഇങ്ങനെ ചെയ്യുന്നത് വിചിത്രമാണെന്നും സംഭവത്തോട് പ്രതികരിച്ച് ഡോക്ടര്‍ പറഞ്ഞിരുന്നു.
    Published by:Naseeba TC
    First published: