പ്രണയത്തിന് കണ്ണില്ലെന്ന് പൊതുവെ പറയാറുണ്ട്. ഇത് അര്‍ത്ഥവത്താക്കുന്ന നിരവധി കഥകളും നാം കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു കഥയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. നോര്‍ത്ത് കരോലിനയിലെ മോറെസ്വില്ലെയില്‍ നിന്നുള്ള 30 കാരിയായ അമാന്‍ഡ കാനനാണ് തന്നെക്കാള്‍ 24 വയസ്സ് പ്രായക്കൂടുതലുള്ളയാളെ വിവാഹം കഴിച്ചത്. യുവതിയുടെ അമ്മയുടെ അതേപ്രായമാണ് ഇദ്ദേഹത്തിന്. കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന കാമുകനുമായുള്ള വിവാഹം വേണ്ടെന്ന് വച്ചയുടനാണ് അമാൻഡ തന്റെ പുതിയ പങ്കാളിയെ കണ്ടെത്തിയത്.
2017-ലാണ് റേഡിയോ ഡിജെ ആയ എയ്സ് എന്ന 54-കാരനെ അമാന്‍ഡ പരിചയപ്പെടുന്നത്. വിവാഹമോചിതനായിരുന്ന എയ്‌സ് ഇനി ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിരുന്നു. ഇതിനിടെയാണ് അമാന്‍ഡ എയ്‌സിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ഇവര്‍ 2021-ല്‍ വിവാഹിതരായി. ജൂണില്‍ ഇരുവര്‍ക്കും പിറക്കാന്‍ പോകുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവര്‍.
‘ആദ്യ കുട്ടി ജനിച്ചത് തനിക്ക് 30 വയസുള്ളപ്പോഴായിരുന്നു. ഇപ്പോള്‍ എന്റെ രണ്ടാമത്തെ കുട്ടി ജനിക്കുമ്പോള്‍ എനിക്ക് 55 വയസാകും’എയ്‌സ് പറഞ്ഞു.
നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാമുകനുമായി ഒരു ജീവിതം തനിക്ക് സാധിക്കില്ലെന്ന് അമാന്‍ഡക്ക് മനസ്സിലായത്. തുടർന്ന് ഒറ്റയ്ക്ക് ജീവിക്കാം എന്ന് കരുതിയപ്പോഴാണ് എയ്സിനെ കാണുന്നത്. ‘ എന്റെ ആദ്യത്തെ ബന്ധത്തില്‍ എനിക്ക് ഞാനായിട്ട് ജീവിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് വിവാഹം വേണ്ടെന്ന് വച്ചത്. അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തിനെ കാണുന്നത്. പ്രണയം സ്‌നേഹമാണ്, നിങ്ങളേക്കാൾ കൂടുതല്‍ പ്രായമുള്ളവരെയോ പ്രായം കുറഞ്ഞവരെയോ സ്‌നേഹിക്കാം. അദ്ദേഹം ആരാണെന്ന് എനിക്കറിയാമായിരുന്നു, അദ്ദേഹത്തെ പരിചയപ്പെട്ടു. ഞങ്ങള്‍ നമ്പറുകള്‍ കൈമാറി, കൂടുതല്‍ അടുത്തു’-അമാന്‍ഡ പറഞ്ഞു.
ആദ്യത്തെ വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം വേറൊരു വിവാഹം വേണ്ടെന്ന് തീരുമാനിച്ചിരുന്ന സമയത്താണ് അമാന്‍ഡ എയ്‌സിന്റെ ജീവിതത്തിലേക്ക് എത്തിയത്. അമാന്‍ഡ വന്നു സംസാരിച്ചപ്പോള്‍ അവളുടെ ഭംഗി തന്നെ ആകര്‍ഷിച്ചിരുന്നുവെന്ന് എയ്‌സ് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ ഒരുപാട് പ്രായ വ്യത്യാസം ഉണ്ടെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്റെ മകളെക്കാൾ 7 വയസ് മാത്രം മൂത്തതാണ് അമാന്‍ഡയെന്നും അദ്ദേഹം പറഞ്ഞു.
Also read-‘മദ്യപിച്ച് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തരുത്’; വൈറലായി ക്ഷണക്കത്ത്
പലപ്പോഴും ഇവരെ അച്ഛനും മകളുമാണെന്നാണ് ആളുകള്‍ കരുതാറുള്ളത്. സമൂഹ മാധ്യമങ്ങളില്‍ പലരും ഇവരെ രൂക്ഷമായി വിമര്‍ശിക്കാറുമുണ്ട്. പണത്തിന് വേണ്ടിയാണ് അമാന്‍ഡ എയ്‌സിനെ വിവാഹം കഴിച്ചതെന്നാണ് ചിലര്‍ പറയുന്നത്. എയ്‌സിന് പ്രായകൂടുതലുള്ളതിനാല്‍ അവരുടെ കുഞ്ഞിന് എന്തെങ്കിലും വൈകല്യം ഉണ്ടായേക്കാമെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ഇവര്‍ കാര്യമായി എടുക്കുന്നില്ല. മാത്രമല്ല പലരും ഇവരെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.
അമ്മൂമ്മയേക്കാള്‍ പ്രായമുള്ള ആളെ 27 കാരി വിവാഹം കഴിച്ചതും അടുത്തിടെ വൈറലായിരുന്നു. 27കാരിയായ റേച്ചലാണ് തന്റെ ബോസായ 72കാരന്‍ ജോണ്‍ പെന്‍സെറയെ വിവാഹം കഴിച്ചത്. ഇവര്‍ തമ്മിലുള്ള പ്രായ വ്യത്യാസം 45 വയസ്സ്. തന്റെ മുത്തശ്ശിയെക്കാള്‍ ജോണിന് പ്രായക്കൂടുതലുണ്ടെന്ന് റേച്ചല്‍ പറഞ്ഞിരുന്നു. ജോണ്‍ നടത്തിപ്പോരുന്ന സെക്യൂരിറ്റി സ്ഥാപനത്തിലെ ഗാര്‍ഡ് ജീവനക്കാരിയായിരുന്നു റേച്ചല്‍. ഇങ്ങനെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.