• HOME
 • »
 • NEWS
 • »
 • buzz
 • »
 • മരുഭൂമിയ്ക്ക് നടുവിൽ പ്രകൃതിയുടെ മടിത്തട്ടിൽ ഒരു അത്യാധുനിക വീട്; വില 12 കോടി രൂപ

മരുഭൂമിയ്ക്ക് നടുവിൽ പ്രകൃതിയുടെ മടിത്തട്ടിൽ ഒരു അത്യാധുനിക വീട്; വില 12 കോടി രൂപ

കാലിഫോര്‍ണിയയിലെ ജോഷ്വ ട്രീ പ്രദേശത്തുള്ള ഒറ്റപ്പെട്ടു കിടക്കുന്ന അഞ്ചേക്കര്‍ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത് മറ്റു വീടുകളോ വിപണികളോ ഒന്നും തന്നെയില്ല.

News18

News18

 • Share this:
  മരുഭൂമിയ്ക്ക് നടുവില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു അത്യാധുനിക വീട്; വില 12 കോടി രൂപവാഹനങ്ങളുടെ പുക പടലങ്ങളും തിങ്ങിനിറഞ്ഞ പട്ടണ ജീവിതവും വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ലാത്തവര്‍ വിരളമാണ്. അങ്ങനെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത്, എന്നാല്‍ ഒരു ആധുനിക പാര്‍പ്പിടത്തിന്റെ എല്ലാ സൗകര്യങ്ങളോടും കൂടി ജീവിയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍ ഇങ്ങനെയൊരു ആശയം ആവിഷ്‌കരിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു നിര്‍മ്മാണ കമ്പനി.

  കാലിഫോര്‍ണിയയിലെ മൊജാവെ മരുഭൂമിയ്ക്ക് ഒത്ത നടുക്കാണ് ഈ സൗധം പണി കഴിപ്പിച്ചിരിക്കുന്നത്. എല്‍ സിമന്റോ യൂനോ എന്നാണ് ആധുനിക രീതിയില്‍ പണി കഴിപ്പിച്ചിരിക്കുന്ന വീടിനിട്ടിരിക്കുന്ന പേര്. ഇവിടുത്തെ സജ്ജീകരണങ്ങള്‍ നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിനുമപ്പുറമാണ്. വീട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന കമ്പനിയുടെ അഭിപ്രായത്തില്‍, 'വീട് നിങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം തട്ടാത്ത വിധം പാറകള്‍ക്കുള്ളില്‍ ഒരു പാര്‍ക്ക് പോലെയുള്ള അനുഭവങ്ങള്‍ തരാന്‍ പാകത്തിനാണ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.'

  വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് യുആര്‍ബാര്‍ക്ക് നിര്‍മ്മാതാക്കളാണ്, അതു പോലെ തന്നെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് കുഡ് പ്രോപ്പര്‍ട്ടീസുമാണ്. തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ റിയല്‍റ്റി കമ്പനി വീടിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്. വളരെ വിശാലമായ സൗകര്യങ്ങളോട് കൂടി എത്തിയിരിക്കുന്ന ഈ വീടിന് അത്രത്തോളം തന്നെ വലിയ ഒരു വിലയാണ് കമ്പനി ഇട്ടിരിക്കുന്നത്, 12.9 കോടി രൂപ. കാലിഫോര്‍ണിയയിലെ ജോഷ്വ ട്രീ പ്രദേശത്തുള്ള ഒറ്റപ്പെട്ടു കിടക്കുന്ന അഞ്ചേക്കര്‍ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത് മറ്റു വീടുകളോ വിപണികളോ ഒന്നും തന്നെയില്ല.

  ഭാവിയില്‍ ഈ വീട് സ്വന്തമാക്കാന്‍ പോകുന്നവര്‍ക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങുകയോ സുഹൃത്തുക്കളെ കാണുകയോ മുതലായവ ചെയ്യണമെങ്കില്‍ കാര്‍ മുഖേനെയോ ബൈക്ക് മുഖേനെയോ യാത്ര ചെയ്ത് പോയി വേണം സാധിക്കാന്‍. കമ്പനിയുടെ ഉടമ പറയുന്നത്, വീട് നിര്‍മ്മിച്ചിരിക്കുന്നത് ആര്‍എസ്ജി3ഡി നിര്‍മ്മാണ വ്യവസ്ഥ ഉപയോഗിച്ചാണെന്നാണ്. അത് കോണ്‍ക്രീറ്റും ഫോമും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇന്‍സുലേറ്റഡ് 3ഡി പാനലുകള്‍ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണ്. വീടിനൊപ്പം തന്നെ ഒരു ലൈബ്രറിയും വായനാ കോണും എത്തുന്നു. മരുരാത്രികളില്‍ വീട് എല്‍ഇഡി ലൈറ്റില്‍ തിളങ്ങുന്നു. കമ്പനി പറയുന്നത്, അവധിക്കാല വസതിയായോ ഒരു കുടുംബത്തിനോ ഉപയോഗിക്കാന്‍ എന്തു കൊണ്ടും അനുയോജ്യമായ വീടാണ് ഇതെന്നാണ്.

  ഇവിടെ ഒരു ചെറിയ ശുചി മുറിയോട് കൂടിയ രണ്ട് മാസ്റ്റര്‍ സ്യൂട്ടുകളും ലഭ്യമാണ്. 2021 ജൂണില്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്ന് കമ്പനി പറയുന്നു. ഇതില്‍ കൗതുകകരമായ കാര്യം എന്തെന്നാല്‍ ബ്ലാക്ക് മിററിന്റെ ഒരു എപ്പിസോഡായ സ്മിത്തേറന്‍സില്‍ കാണിച്ചിരിക്കുന്ന വീടിനോട് ഈ വീടിന് നല്ല സാമ്യമുണ്ട്. ആ എപ്പിസോഡില്‍ തന്റെയുള്ളിലെ വിഷമയം ഇല്ലാതെയാക്കാന്‍ ഒരു സമൂഹ മാധ്യമ സ്ഥാപനത്തിന്റെ സ്ഥാപകന്‍ എത്തുന്ന മരുഭൂമിയ്ക്ക് നടുവിലെ വീടിനോടാണ് ഇതിന് സാമ്യം ഉള്ളത്. അപ്പോള്‍, ഈ വീടാണ് നിങ്ങള്‍ക്ക് വേണ്ടത് എന്നു തോന്നുകയാണെങ്കില്‍, നിങ്ങള്‍ക്ക് അത്രത്തോളം തുക കൊടുത്ത്, റിയല്‍റ്റി കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് ഇത് വാങ്ങാവുന്നതാണ്.
  Published by:Sarath Mohanan
  First published: