പൊലീസുകാർ പണിമുടക്കുമോ? ഏഴ് വർഷം മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ ദീർഘവീക്ഷണം!

സ്വതന്ത്ര ഇന്ത്യയിൽത്തന്നെ പൊലീസുകാരുടെ പണിമുടക്ക് എന്നൊരു സംഗതി യാഥാർഥ്യമായപ്പോൾ എംഎൽഎ മണി എന്ന സിനിമ മുന്നോട്ടുവെച്ച സംഭവം വീണ്ടും ചർച്ചയാകുകയാണ്....

News18 Malayalam | news18-malayalam
Updated: November 16, 2019, 1:24 PM IST
പൊലീസുകാർ പണിമുടക്കുമോ? ഏഴ് വർഷം മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ ദീർഘവീക്ഷണം!
mla mani-delhi police
  • Share this:
ആര് പണിമുടക്കിയാലും, അത് നേരിടുന്നവരാണ് പൊലീസുകാർ. പണിമുടക്കുകളിലും മറ്റും അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ നോക്കുകയും ക്രമാസമാധാനപാലനം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടവരാണ് പൊലീസുകാർ. എന്നാൽ പൊലീസിന് തന്നെ പണിമുടക്കേണ്ട അവസ്ഥ വന്നാലോ? നാളിതുവരെ ഇങ്ങനെയൊന്ന് നമ്മുടെ നാട്ടിൽ സംഭവിച്ചിട്ടില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഡൽഹിയിൽ അഭിഭാഷകരുമായി ഉണ്ടായ പ്രശ്നത്തെ തുടർന്ന് അവിടുത്തെ പൊലീസിന് പണിമുടക്കേണ്ടിവന്നു.

പൊലീസ് പണിമുടക്കുന്നത് ഏഴ് വർഷം മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള സിനിമയിൽ പ്രതിപാദിച്ചിരുന്നുവെന്നതാണ് രസകരമായ മറ്റൊരു വസ്തുത. കലാഭവൻ മണി നായകനായി അഭിനയിച്ച എംഎൽഎ മണി എന്ന ചിത്രത്തിലാണ് പൊലീസുകാർ പണിമുടക്കുന്ന രംഗമുള്ളത്. അങ്ങനെയൊന്ന് നാട്ടിൽ നടക്കുമോയെന്ന് ശ്രീജിത്ത് പലേരി സംവിധാനം ചെയ്ത ആ സിനിമ കണ്ടവർ ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാകില്ല.

ഒരു കസ്റ്റഡി മരണത്തെ തുടർന്ന് നാട്ടുകാരെന്ന വ്യാജേന നാട്ടിലെ സാമൂഹ്യവിരുദ്ധരായ ചിലർ പൊലീസ് സ്റ്റേഷനിൽ കയറി പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുക. പ്രശ്നത്തിൽ ഇടപെട്ട എംഎഎൽഎ മണിയുടെ നിർദേശപ്രകാരം പൊലീസുകാർ പണിമുടക്കുന്നു. ഇതോടെ നാട്ടിൽ ക്രമസമാധാനം തകരുകയും ഗുണ്ടായിസം വ്യാപകമാകുകയും ചെയ്യുന്നു. മന്ത്രിമാർ എസ്കോർട്ട് ഇല്ലാതെ പുറത്തിറങ്ങേണ്ട അവസ്ഥ വന്നതോടെ പൊലീസുകാരുടെ ആവശ്യം അംഗീകരിക്കപ്പെടുന്നു. ഇതാണ് സിനിമയിലെ കഥ. ഏഴു വർഷത്തിനിപ്പുറം ഡൽഹിയിലെ പൊലീസുകാർ സ്വതന്ത്രമായി ഡ്യൂട്ടി നിർവഹിക്കാൻ അവസരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സമരുവമായി തെരുവിൽ ഇറങ്ങി.

സാമ്പത്തികമായി വലിയ വിജയം നേടിയ സിനിമ ഒന്നും അല്ലായിരുന്നു എംഎൽഎ മണി. ടി.എ ഷാഹിദിന്‍റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമ ആരും വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നതുമില്ല. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽത്തന്നെ പൊലീസുകാരുടെ പണിമുടക്ക് എന്നൊരു സംഗതി യാഥാർഥ്യമായപ്പോൾ എംഎൽഎ മണി എന്ന സിനിമ മുന്നോട്ടുവെച്ച സംഭവം വീണ്ടും ചർച്ചയാകുകയാണ്.
First published: November 16, 2019, 1:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading