• HOME
  • »
  • NEWS
  • »
  • buzz
  • »
  • Airplane | കുടുംബത്തിനൊപ്പം യാത്ര ചെയ്യാൻ ലണ്ടൻ മലയാളി സ്വന്തമായി വിമാനം നിർമ്മിച്ചു

Airplane | കുടുംബത്തിനൊപ്പം യാത്ര ചെയ്യാൻ ലണ്ടൻ മലയാളി സ്വന്തമായി വിമാനം നിർമ്മിച്ചു

കുടുംബവുമായി ഒന്നിച്ച് യാത്രചെയ്യുവാൻ സ്വന്തം വിമാനം നിർമിച്ചെടുത്തിരിക്കുകയാണ് ഒരു മലയാളി

  • Last Updated :
  • Share this:
    ആലപ്പുഴ : മലയാളി പൊളിയാണ് എന്ന ന്യൂജെൻ (new generation) വാക്യം വീണ്ടും ഓർമ്മവരുന്ന വാർത്തകളാണ് ലണ്ടനിൽ (London) നിന്നും വരുന്നത്. കുടുംബവുമായി ഒന്നിച്ച് യാത്രചെയ്യുവാൻ സ്വന്തം വിമാനം നിർമിച്ചെടുത്തിരിക്കുകയാണ് ഒരു മലയാളി എൻജിനീയർ.
    മുൻ എംഎൽഎ പ്രഫ. എ.വി.താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകൻ അശോക് താമരാക്ഷൻ ആണു സ്വയം  വിമാനം നിർമിച്ചത്. ഇതിനകം വിവിധ രാജ്യങ്ങളിലേക്കു അദ്ദേഹം ഈ വിമാനത്തിൽ തന്നെയാണ് പറന്നത്. നാലുപേർക്കു യാത്ര ചെയ്യാവുന്ന തരം പ്ലെയ്നാണിത്.

    വിമാനം നിർമിക്കാനുള്ള ആശയം കോവിഡ് ലോക്ഡൗണിലാണു മനസ്സിൽ ഉദിച്ചതെന്ന് മെക്കാനിക്കൽ എൻജിനീയർ ആയ അശോക് പറഞ്ഞു. ബ്രിട്ടിഷ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽനിന്നു നേരത്തേ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. ലണ്ടനിലെ വീട്ടിൽ താൽക്കാലിക വർക്‌ഷോപ് നിർമിച്ചു.

    മേയിൽ തുടങ്ങിയ നിർമാണം 2021 നവംബർ 21നു പൂർത്തിയായി. ലൈസൻസ് ലഭിക്കാൻ 3 മാസത്തെ പരീക്ഷണ പറക്കൽ. കഴി‍‍ഞ്ഞ ഫെബ്രുവരി 7 ന് ആദ്യ പറക്കൽ ലണ്ടനിൽ, 20 മിനിറ്റ്.
    മേയ് 6 നു കുടുംബത്തോടൊപ്പം ജർമനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നു.

    ഇളയ മകൾ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കൺ ആയ ജി ചേർത്ത് ജി–ദിയ എന്നാണു വിമാനത്തിനു പേരിട്ടത്. ഇൻഡോർ സ്വദേശിയായ ഭാര്യ അഭിലാഷ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥയാണ്. ഇപ്പോൾ ആലപ്പുഴയിലെ വീട്ടിൽ അവധിക്കെത്തിയ അശോകും കുടുംബവും 30ന് മടങ്ങും.
    Published by:Amal Surendran
    First published: