• HOME
  • »
  • NEWS
  • »
  • buzz
  • »
  • ബക്കറ്റിലെ വെള്ളത്തിൽ വീണ കുഞ്ഞനെലിയെ രക്ഷിച്ച് സോഷ്യൽ മീഡിയയിൽ താരമായി യുവാവ്

ബക്കറ്റിലെ വെള്ളത്തിൽ വീണ കുഞ്ഞനെലിയെ രക്ഷിച്ച് സോഷ്യൽ മീഡിയയിൽ താരമായി യുവാവ്

രണ്ടു രൂപ നാണയത്തിന്റെ വലിപ്പം പോലുമില്ലാത്ത ഈ കുഞ്ഞൻ എലിയെ കുറിച്ച് കേട്ടറിഞ്ഞവർ ടോമിയുടെ വീട്ടിലേക്ക് വരാൻ തുടങ്ങി

  • Share this:

    ശ്രീനി ആലക്കോട്

    കണ്ണൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ കുഞ്ഞനെലിയെ രക്ഷിച്ചതോടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് കരുവഞ്ചാൽ സ്വദേശി ടോമി. ഒന്നര ഇഞ്ചു മാത്രം വലുപ്പമുള്ള എലിക്കുഞ്ഞനെ ഇനി എന്തു ചെയ്യണം എന്നറിയാതെ ഭക്ഷണവും വെള്ളവും കൊടുത്ത് വീട്ടിൽ പാർപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം.

    അയൽപക്കത്തെ വീട്ടിൽ വല്ലാത്ത എലിശല്യം. വീട്ടുകാർ എലിക്കെണി വച്ചുവെങ്കിലും കെണിയിൽ വീണ എലി വളരെ ഈസിയായി പുറത്തു ചാടി പോകുന്നു.

    കാരണം അന്വേഷിച്ചിറങ്ങിയ ടോമിയുടെ വീട്ടിലെ ബക്കറ്റിൽ എലി വീണു. വെള്ളത്തിൽ വീണ എലി കുഞ്ഞൻ ജീവനുവേണ്ടി കേഴാൻ തുടങ്ങിയതോടെ ടോമി അതിനെ ടിഷ്യൂ പേപ്പറിലേക്ക് മാറ്റി.

    ആദ്യം കരുതിയത് എലികുഞ്ഞായിരിക്കും എന്നായിരുന്നു. പിന്നീടാണ് മനസ്സിലായത് സാധാരണ എലിയുടെ എല്ലാ സവിശേഷതകളും ഈ കുഞ്ഞനെലിക്കുമുണ്ടെന്ന്.

    അങ്ങനെയാണ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുതരം എലി കുഞ്ഞിനെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തത്. ലോകത്തിലെ ഏറ്റവും ചെറിയ എലിക്ക് പോലും ഇതിൽ കൂടുതൽ വലുപ്പമുണ്ടെന്ന് ഗൂഗിളിൽ നിന്ന് മനസ്സിലായി. അങ്ങനെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു . വ്യത്യസ്തങ്ങളായ കമന്റുകൾ ഒക്കെ ഫോട്ടോയ്ക്ക് വന്നു. എങ്കിലും കൃത്യമായി ഈ എലി ഏത് ഇനത്തിൽ പെട്ടതാണെന്ന് പറയാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല

    രണ്ടു രൂപ നാണയത്തിന്റെ വലിപ്പം പോലുമില്ലാത്ത ഈ കുഞ്ഞൻ എലിയെ കുറിച്ച് കേട്ടറിഞ്ഞവർ ടോമിയുടെ വീട്ടിലേക്ക് വരാൻ തുടങ്ങി. അപൂർവ ഇനത്തിൽ പെട്ട ഇതിനെ കുറിച്ച് പഠിക്കാൻ ആരെങ്കിലും എത്താതിരിക്കില്ല എന്ന പ്രതീക്ഷയിൽ കുഞ്ഞനെലിക്ക് വാസസ്ഥലമൊരുക്കി കാത്തിരിക്കുകയാണ് ടോമിയും കുടുംബവും.

    Published by:Anuraj GR
    First published: