കണ്ണൂർ നഗരത്തിലെ സ്തൂപത്തിൽ കയറിയിരുന്ന് യുവാവിന്റെ അഭ്യാസപ്രകടനം . കാൽടെക്സ് ജംഗ്ഷനിലെ സമാധാന സ്തൂപത്തിൽ കയറിയിരുന്നായിരുന്നു യുവാവിന്റെ ഗോഷ്ടികൾ. മിനിറ്റുകൾക്കുള്ളിൽ യുവാവിന്റെ പ്രകടനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
കണ്ണൂർ മുരിങ്ങേരി സ്വദേശി സനൽകുമാർ ആണ് വൈകുന്നേരം തന്റെ പ്രകടനം കൊണ്ട് കാണികൾക്ക് നഗരത്തിൽ കൗതുകമായത്.
ഞായറാഴ്ച വൈകിട്ടോടെയാണ് യുവാവ് സമാധാന സ്തൂപത്തിലേക്ക് വലിഞ്ഞു കയറിയത്. കാവിമുണ്ടും ഷർട്ടും ധരിച്ച യുവാവിനെ കാൽടെക്സ് കവലയിലെ സമാധാനസ്തൂപത്തിൽ കണ്ടതോടെ നാട്ടുകാരും അമ്പരന്നു.
പ്രാവിനെ പറത്തുന്ന കൈയുടെ രൂപത്തിലുള്ള സ്തൂപത്തിൽ ചാരിക്കിടന്നും നിന്നും ഇരുന്നും മീശപിരിച്ചും യുവാവ് നാട്ടുകാരെ ഹരം കൊള്ളിച്ചു. സ്തൂപത്തിന് ചുറ്റും ആളുകൾ തടിച്ചുകൂടി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ തുടങ്ങി. പിന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
കണ്ണൂർ നഗരത്തിലെ സ്തൂപത്തിൽ കയറിയിരുന്ന് യുവാവിന്റെ അഭ്യാസപ്രകടനം. കാൽടെക്സ് ജംഗ്ഷനിലെ സമാധാന സ്തൂപത്തിൽ കയറിയിരുന്നായിരുന്നു യുവാവിന്റെ ഗോഷ്ടികൾ. #Kannur#News18keralapic.twitter.com/VyfTOeTk6T
ആളു കൂടിയതോടെ ജംഗ്ഷനിൽ ഗതാഗത തടസ്സം രൂക്ഷമായി. സുനിലിനോട് ഇറങ്ങാൻ നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരും ഓടിയെത്തി. പക്ഷേ ആരു പറഞ്ഞിട്ടും യുവാവ് കൂട്ടാക്കിയില്ല.
പിന്നീട് കൂടുതൽ പോലീസ് എത്തിയാണ് യുവാവിനെ താഴെയിറക്കിയത്. ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ചെറിയ മാനസിക പ്രശ്നങ്ങളുള്ള ആളാണ് സുനിൽ എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സുനിലിനെ സ്റ്റേഷനിൽ കൊണ്ടുപോയി മദ്യലഹരി വിട്ടപ്പോൾ പോലീസ് പറഞ്ഞയച്ചു. പൊതുനിരത്തിൽ ശല്യം ഉണ്ടാക്കിയതിന് ചെറിയൊരു പെറ്റി കേസും രജിസ്റ്റർ ചെയ്തു.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സുനിൽ ഇപ്പോൾ കണ്ണൂർ നഗരത്തിലെ താരമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.