നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral Video | തെരുവിൽ തനിയ്‌ക്കൊപ്പം കഴിയുന്ന നായ്ക്കളുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന മനുഷ്യൻ; വൈറലായി വീഡിയോ

    Viral Video | തെരുവിൽ തനിയ്‌ക്കൊപ്പം കഴിയുന്ന നായ്ക്കളുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന മനുഷ്യൻ; വൈറലായി വീഡിയോ

    മനോഹരമായ ജന്മദിനാഘോഷത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുകയാണ്. 6 ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.

    • Share this:
      നായകളെ (Dogs) ലാളിക്കാന്‍ മിക്കയാളുകള്‍ക്കും ഇഷ്ടമായിരിക്കും. മറ്റ് വളര്‍ത്തുമൃഗങ്ങളേക്കാള്‍ (Pets) സ്നേഹക്കൂടുതല്‍ നായകള്‍ക്കാണെന്നാണ് കരുതപ്പെടുന്നത്. തെരുവു നായകളുടെ കാര്യത്തിലും ഇത് ശരിയാണ്. കൊളംബിയക്കാരനായ (Columbia) ഒരു മനുഷ്യന്‍ തന്റെ നായയുടെ ജന്മദിനം (Dog's Birthday) ആഘോഷിക്കുന്ന ഹൃദയഹാരിയായ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ (Social Media) വൈറലാണ്.

      ഇന്‍സ്റ്റാഗ്രാമിലാണ് ആരുടേയും മനസിനെ സ്പര്‍ശിക്കുന്ന ഈ വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. വൈറലായ വീഡിയോയിലെ മനുഷ്യന്റെ പേര് ചോക്കോ (Choco) എന്നാണ്. വീഡിയോയില്‍ ഒരു പടിക്കെട്ടില്‍ ഇരിക്കുന്ന ചോക്കോയോയും സുഹൃത്തുക്കളായ രണ്ട് നായകളെയും കാണാം. ഇരുവരും ബര്‍ത്ത്ഡേ തൊപ്പികള്‍ ധരിച്ചിട്ടുണ്ട്. പിന്നീട് ചാക്കോ തന്റെ ബാഗില്‍ നിന്ന് ഒരു കേക്ക് പുറത്തെടുക്കുന്നു. തുടര്‍ന്ന് അദ്ദേഹം നായകള്‍ക്കായി 'ഹാപ്പി ബര്‍ത്ത്ഡേ' ഗാനം ആലപിക്കുകയും അവരെ ചുംബിക്കുകയും ചെയ്യുന്നുണ്ട്. അതിനു ശേഷം, ചോക്കോ ആ മൃഗങ്ങള്‍ക്ക് കേക്ക് കഷ്ണങ്ങള്‍ നല്‍കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

      കൊളംബിയയിലെ ബുക്കാറമാംഗ എന്ന നഗരത്തില്‍ നിന്നുള്ള ഒരാളാണ് ചോക്കോ. തെരുവിലാണ് അയാളുടെ താമസം. എല്ലായ്പ്പോഴും നായകള്‍ക്കൊപ്പമാണ് ചോക്കോ ഉണ്ടാകാറുള്ളത്. മാധ്യമപ്രവര്‍ത്തകനായ റോട്ടെലോയാണ് ആദ്യം ഈ വൈറല്‍ വീഡിയോ പങ്കുവെച്ചത്. മറ്റൊരു വൈറല്‍ വീഡിയോയില്‍, ആളുകള്‍ അയാളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതും അയാള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും കാണാം. ചോക്കോയ്ക്കും അവന്റെ നായകള്‍ക്കും വേണ്ടി ആളുകള്‍ സംഭാവനകളും നല്‍കുന്നുണ്ട്.

      ഒരു ഇന്‍സ്റ്റഗ്രാം ലൈവില്‍, കഴിഞ്ഞ 10 വര്‍ഷമായി കൂടെയുള്ള നേന എന്ന നായയുടെ ജന്മദിനവും മറ്റൊരു നായ ഷാഗിയുടെ നാലാം ജന്മദിനവും ആഘോഷിച്ചതായി അദ്ദേഹം പറയുന്നു. തന്റെ പിറന്നാല്‍ നവംബര്‍ മാസത്തിലാണെന്നും ചോക്കോ പറയുന്നു. ചോക്കോയുടെ യഥാര്‍ത്ഥ പേര് ജോസ് ലൂയിസ് മാറ്റോസ് എന്നാണ്. എല്‍ പെനോണ്‍ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ആളാണ് ചോക്കോ. മനോഹരമായ ജന്മദിനാഘോഷത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുകയാണ്. 6 ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.

      Lockdown | ഡേറ്റിങ്ങിനായി അപരിചിതനായ യുവാവിന്റെ വീട്ടിലെത്തിയ യുവതി ലോക്ക്ഡൗണിൽ കുടുങ്ങി



      അടുത്തിടെ, ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണും പ്രമുഖ എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി തന്റെ പ്രിയപ്പെട്ട നായയ്ക്ക് ആരതി ഉഴിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുധയും സഹോദരിയും കൂടിയാണ് അവരുടെ നായയായ ഗോപിയുടെ ജന്മദിനത്തില്‍ ആരതി ഉഴിഞ്ഞ് ആഘോഷിക്കുന്നത്.

      Losing Interest in Books | അമേരിക്കക്കാർക്ക് വായനയോടുള്ള താൽപര്യം കുറയുന്നുവെന്ന് പഠനം

      രണ്ട് പേരും ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട നായയ്ക്ക് വേണ്ടി ആചാരങ്ങള്‍ നിര്‍വഹിക്കുന്നതും സ്നേഹപൂര്‍വ്വം അതിനെ താലോലിക്കുന്നതും ജന്മദിനാശംസകള്‍ ആലപിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. വളരെ മനോഹരമാണ് ആ വീഡിയോ. ഹിന്ദുക്കള്‍ ആരതി ഉഴിയുന്നത് ഐശ്വര്യവും നന്മയും ലഭിക്കാനാണ്. അതുപോലെ സ്വന്തം കുടുംബത്തിലെ ഒരംഗത്തിനെ പോലെ ഗോപി എന്ന നായയുടെ ജന്മദിനം ആഘോഷിക്കുകയാണ് ഇരുവരും.
      Published by:Jayashankar AV
      First published:
      )}