• HOME
  • »
  • NEWS
  • »
  • buzz
  • »
  • Dog| നായയായി മാറാൻ ചെലവിട്ടത് 12 ലക്ഷം; ജപ്പാൻക്കാരന്റെ വേഷപ്പകർച്ചയിൽ അന്തംവിട്ട് സോഷ്യല്‍ മീഡിയ

Dog| നായയായി മാറാൻ ചെലവിട്ടത് 12 ലക്ഷം; ജപ്പാൻക്കാരന്റെ വേഷപ്പകർച്ചയിൽ അന്തംവിട്ട് സോഷ്യല്‍ മീഡിയ

ചിത്രങ്ങൾ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഒരു സംശയവും കൂടാതെ കോളി ഇനത്തിൽപെട്ട നായ ആണെന്നേ തോന്നൂ.

Photo- Twitter /  @zeppetJP

Photo- Twitter / @zeppetJP

  • Share this:
    ലക്ഷങ്ങളും കോടികളും ചെലവിട്ടുള്ള മനുഷ്യരുടെ പലതരം വേഷപ്പകർച്ചകൾ വാർത്തയാകാറുണ്ട്. സ്ത്രീ പുരുഷനാകുന്നതും പുരുഷൻ സ്ത്രീയാകുന്നതുമൊക്കെ ഇപ്പോൾ സർവസാധാരണമായി കഴിഞ്ഞു. എന്നാൽ ജപ്പാൻക്കാരനായ ടോക്കോയുടെ ആഗ്രഹം ഏറെ വ്യത്യസ്തമായിരുന്നു. ഒരു നായയെ പോലെ കാണാനാണ് ടോക്കോ ആഗ്രഹിച്ചത്. അതിന് വേണ്ടി ടോക്കോ ചിലവാക്കിയ തുക കേട്ടാണ് സോഷ്യൽ മീഡിയ അന്തംവിട്ടിരിക്കുന്നത്.

    12 ലക്ഷം രൂപയാണ് കോളി എന്ന ഇനത്തിൽപ്പെട്ട നായയുടെ രൂപത്തിലാകാൻ ടോക്കോ ചെലവാക്കിയത്. വേഷപകർച്ചയുടെ ചിത്രങ്ങള്‍ @zeppetJP എന്ന ഏജൻസിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. ചിത്രങ്ങൾ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഒരു സംശയവും കൂടാതെ കോളി ഇനത്തിൽപെട്ട നായ ആണെന്നേ തോന്നൂ. സെപ്പെറ്റ് എജൻസിയാണ് ടോക്കോയ്ക്ക് വേണ്ടി ഇത്രയും മികച്ചൊരു വേഷം കണ്ടെത്തിയത്.

    Also Read- Forced Religious Conversion| പതിനാറുകാരനെ നിർബന്ധിച്ച് മതം മാറ്റിയശേഷം 24കാരിയുമായി വിവാഹം: നാലുപേർ അറസ്റ്റിൽ

    പ്രാദേശിക വാർത്ത ചാനലായ news.mynavi അനുസരിച്ച് സിനിമകൾ, പരസ്യങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്‌ക്കെല്ലാം ശിൽപ്പങ്ങൾ നൽകുന്നത് ഏജൻസിയാണ് ഈ സെപ്പെറ്റ് . ടിവി ഷോകളിലും ഇവർ കോസ്റ്റ്യൂമുകൾ നൽകാറുണ്ട്. ടോക്കോയ്ക്ക് വേണ്ടി 40 ദിവസമെടുത്താണ് ഈ നായയുടെ കോസ്റ്റ്യൂം നിർമിച്ചത്.



    എന്തിനാണ് കോളി ഇനത്തിൽപ്പെട്ട നായയെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും ടോക്കോയ്ക്ക് മറുപടിയുണ്ട്. കോളി ഇനമാകുമ്പോൾ യഥാർത്ഥ നായയെ പോലെ തന്നെ തോന്നും. നാല് കാലുള്ള മൃഗങ്ങളെയാണ് എനിക്കിഷ്ടം പ്രത്യേകിച്ചും കാണാൻ ഭംഗിയുള്ളവ. വലുപ്പമുള്ള മൃഗങ്ങളാകുമ്പോൾ റിയലിസ്റ്റിക് ആയിട്ട് തോന്നും അതുകൊണ്ടാണ് ഇതിനെ തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു.

    Also Read- McDonald's | മക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് വാങ്ങിയ കോളയില്‍ ചത്ത പല്ലി; ഔട്ട്‌ലെറ്റ് പൂട്ടിച്ചു

    മനുഷ്യ ശരീരത്തെയാകെ മറയ്ക്കാൻ ഈ മൃഗത്തിന്റെ രൂപത്തിന് കഴിയും. കോളി ഇനത്തിന് അതിന് കഴിയുമെന്നും എന്റെ പ്രിയപ്പെട്ട മൃഗമായത് കൊണ്ടാണ് ഇതിനെ തെരഞ്ഞെടുത്തതെന്നും ഒരു അഭിമുഖത്തിൽ ടോക്കോ പറഞ്ഞു. കൈകാലുകൾ സ്വതന്ത്രമായി ചലിപ്പിക്കാനാകുമോ എന്ന ചോദ്യത്തിന്, 'നിയന്ത്രണങ്ങളുണ്ട്, പക്ഷേ അത് നീക്കാൻ കഴിയും. പക്ഷെ പരിമിതകളുണ്ടെന്നായിരുന്നു മറുപടി.
    Published by:Rajesh V
    First published: