നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Kovid Kapoor | കോവിഡ് മാറ്റിമറിച്ച ജീവിതവുമായി കോവിഡ് കപൂർ; പേരിന്റെ പേരിൽ പുലിവാല് പിടിച്ച യുവാവ്

  Kovid Kapoor | കോവിഡ് മാറ്റിമറിച്ച ജീവിതവുമായി കോവിഡ് കപൂർ; പേരിന്റെ പേരിൽ പുലിവാല് പിടിച്ച യുവാവ്

  കോവിഡ് കപൂർ എന്ന പേരുമായി ജീവിക്കുന്ന വ്യക്തിയെക്കുറിച്ചറിയാം

  കോവിഡ് കപൂർ

  കോവിഡ് കപൂർ

  • Share this:
   ഒരു പേരിൽ എന്താണുള്ളത്?’ മഹാനായ എഴുത്തുകാരൻ വില്യം ഷേക്സ്പിയർ ഒരിക്കൽ തന്റെ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന നാടകത്തിൽ പേരുകൾ അപ്രസക്തമാണെന്ന തന്റെ അഭിപ്രായം അറിയിക്കാൻ ഇപ്രകാരം എഴുതിയിരുന്നു. എന്നാൽ അത് കോവിഡ് കപൂറിന്റെ (Kovid Kapoor) ജീവിതത്തിൽ ഒരു പ്രധാന ഘടകമായി മാറുമെന്ന് അദ്ദേഹം ചിന്തിച്ചിരിക്കില്ല.

   അതെ, നിങ്ങൾ ആ പേര് ശരിയായി തന്നെയാണ് വായിച്ചത്. അത് തികച്ചും അസാധാരണമായ ഒരു പേരാണെന്ന് പറയാം. ടൂറിസം കമ്പനിയായ ഹോളിഡിഫൈയുടെ സഹസ്ഥാപകനായ കോവിഡ് കപൂർ, തന്റെ ജീവിതം ദുഷ്കരമാക്കുന്ന, മാത്രമല്ല പേരുമായി ബന്ധപ്പെട്ട സംഭവങ്ങൾ നിറഞ്ഞ അഭൂതപൂർവമായ ഒരു മഹാമാരിയെ നേരിടുമെന്ന് ഒരിക്കലും കരുതിയിരിക്കില്ല. 'ROFL ട്വീറ്റുകളിലൂടെ' കോവിഡ് 19 പാൻഡെമിക് ആരംഭിച്ചതുമുതൽ അദ്ദേഹത്തിന്റെ ജീവിതം രേഖപ്പെടുത്താൻ തുടങ്ങി.   എന്തുകൊണ്ടാണ് അദ്ദേഹം ഇത്രയധികം ശ്രദ്ധ നേടിയതെന്ന് ഊഹിക്കാൻ എളുപ്പമാണ്. 2019 മുതൽ നമ്മുടെ ജീവിതത്തെ കീഴ്മേൽ മറിച്ച വൈറസിന് സമാനമായി തോന്നുന്ന പേരുള്ള കോവിഡ് എന്ന വ്യക്തിയെ നിങ്ങൾക്ക് ഇവിടെ പരിചയപ്പെടാം.

   ട്വിറ്ററിൽ കോവിഡ് കപൂറിന്റെ പേരിലെ അക്കൗണ്ട് ഇങ്ങനെ വായിക്കുന്നു: ‘എന്റെ പേര് കോവിഡ്, ഞാൻ ഒരു വൈറസല്ല.’ അദ്ദേഹം അവിടെ എന്താണ് ചെയ്തതെന്ന് നോക്കൂ? നൈസ് ഷാരൂഖ് ഖാൻ ടച്ച്, മിസ്റ്റർ കോവിഡ്.

   അദ്ദേഹത്തിന്റെ വാക്കുകളിൽ ഇപ്പോൾ ഒരു 'മിനി-സെലിബ്രിറ്റി' ആയ കോവിഡ് കപൂർ, 'കൊറോണ തമാശകളുടെ' ഏറ്റവുമൊടുവിൽ ഉണ്ടായ ഒരു കൂട്ടം പുതിയ സംഭവങ്ങൾ പങ്കിട്ടു. വളരെ ലളിതവും രസകരവുമായ ഒരു ആമുഖമാണ് അദ്ദേഹം തിരഞ്ഞെടുത്തത്: 'അവസാന ത്രെഡ് വളരെ വൈറലായതിനാൽ - ഞാൻ ഇപ്പോൾ ഒരു മിനി സെലിബ്രിറ്റിയായതായി തോന്നുന്നു - തമാശയുള്ള പേരുകളുമായി ബന്ധപ്പെട്ട ഒരു കൂട്ടം സംഭവങ്ങൾ പങ്കിടാമെന്ന് ഞാൻ കരുതി.'

   സുഹൃത്ത് ഇദ്ദേഹത്തിന് വേണ്ടി ഒരു കേക്ക് ഓർഡർ ചെയ്തതും ബേക്കറിക്കാരൻ 'ഇതൊരു തമാശയാണെന്ന്' അനുമാനിക്കുകയും, 'കെ' എന്നതിനുപകരം 'സി' ഉപയോഗിച്ച് പേര് കോറിയിടുകയും ചെയ്ത തന്റെ 30-ാം ജന്മദിനത്തെ കുറിച്ചാണ് അദ്ദേഹം ആദ്യം പങ്കുവെച്ചത്.   'ജന്മദിനാശംസകൾ #COVID-30.' LOL എന്നായിരുന്നു കേക്കിലെ വാചകം.
   Published by:user_57
   First published: