• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചൈന, ചീനച്ചട്ടി, മാമല്ലപുരം, മാവേലി, മലയാളി

മലയാളിയുടെ മാവേലി മാമല്ലനാണോ? ആ മാമല്ലനാണോ മാവേലിയും മഹാബലിയുമായത്? ഏഴാം നൂറ്റാണ്ടിനു മുന്‍പുള്ള ഒരെഴുത്തിലും ഓണവും മാവേലിയും ഇല്ലാത്തതിനാല്‍ അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ എളുപ്പമല്ല

News18 Malayalam | news18-malayalam
Updated: October 12, 2019, 10:14 AM IST
ചൈന, ചീനച്ചട്ടി, മാമല്ലപുരം, മാവേലി, മലയാളി
മഹാബലിപുരം
News18 Malayalam | news18-malayalam
Updated: October 12, 2019, 10:14 AM IST
#അനൂപ് പരമേശ്വരൻ 


ചൈയുടെ രാഷ്ട്രപതി ഷീ ജിന്‍പിങ് വന്നിറങ്ങിയ മഹാബലിപുരവുമായി മലയാളിക്കുള്ള പൊക്കിള്‍ക്കൊടി ബന്ധം കണ്ടെത്താന്‍ വളരെ എളുപ്പമാണ്. ഓണവും മവേലിയും മഹാബലിപുരവും ചേര്‍ത്തൊരു വരിയെഴുതിയാല്‍ തന്നെ വൈകാരികതമുറ്റിയ കഥയായി.


മഹാബലിപുരത്തിന്റെ ചൈനാബന്ധം



Loading...

ഇന്നു മഹാബലിപുരം എന്നറിയപ്പെടുന്ന സ്ഥലത്തെ ഏറ്റവും കരുത്തനായ രാജാവായിരുന്നു നരസിംഹന്‍ (പിന്നീട് നരസിംഹന്‍ ഒന്നാമന്‍).  1300 വര്‍ഷം മുന്‍പ് ഏഴാം നൂറ്റാണ്ടില്‍ നാടുവാണ നരസിംഹന്‍ ചൈനയിലേക്ക് ഒരു ദൗത്യസംഘത്തെ അയച്ചു. ചൈനിയലെ ടാങ് സാമ്രാജ്യത്തിന്റെ കാലമായിരുന്നു. ബുദ്ധിസം പടര്‍ന്നുപന്തലിച്ചുരുന്ന നരസിംഹന്റെ നാട്ടിലേക്ക് ഹുയാന്‍സോങ്ങിന്റെ ചൈനയില്‍ നിന്നു കപ്പലുകള്‍ വരാന്‍ തുടങ്ങി. ഇന്നു ചൈനയുടെ മൊബൈല്‍ ഫോണുകളും കളിപ്പാട്ടങ്ങളും വരുന്നതുപോലെ ചീനച്ചട്ടിയും ചീനഭരണികളും ചീനപ്പാത്രങ്ങളും ആദ്യ കപ്പലില്‍ വന്നു. തെക്കെ ഇന്ത്യയുമായി ചൈനയുടെ ആദ്യ വ്യാപാരബന്ധം അവിടെ തുടങ്ങി.


അന്നൊന്നുമില്ല മഹാബലിപുരം


അന്നൊക്കെ അത് പല്ലവരാജ്യമായിരുന്നു. രാജാവ് നരസിംഹന് മറ്റൊരുവിളിപ്പേരുണ്ടായിരുന്നു-മാമല്ലന്‍. മാമല്ലന്‍ എന്നാല്‍ മല്ലയുദ്ധവീരന്‍. മല്ലയുദ്ധവീരനായ നരസിംഹന്റെ നാട് മാമല്ലപുരമായി. മണിമേഖലയിലൊക്കെ പറയുന്ന മാമല്ലപുരത്ത് മഹാബലിയുടെ സങ്കല്‍പം ഉണ്ടായിരുന്നില്ല. വാമനമൂര്‍ത്തിയും ഇല്ലായിരുന്നു. ബുദ്ധപ്രതിമകളും ബൗദ്ധ ക്ഷേത്രങ്ങളുമായിരുന്നു എങ്ങും. നരസിംഹന് ശേഷം രണ്ടു തലമുറകള്‍ കൂടി കഴിഞ്ഞതോടെ മാമല്ലപുരം വീണു. വീഴ്ത്തിയത് ചോളരാജാക്കന്മാര്‍.


മലയാളിയുടെ ആന്ധ്രാബന്ധം


മാമല്ലപുരം വാണ പല്ലവന്മാരാണ് തമിഴ്‌നാടിനേയും കേരളത്തേയും കര്‍ണാടകത്തേയും ആന്ധ്രയുമായി ബന്ധിപ്പിച്ചത്. അഞ്ചുനൂറ്റാണ്ടുമുഴുവന്‍ ഇന്നത്തെ കേരളം കൂടി ഉള്‍പ്പെട്ട തമിഴകം  അടക്കിവാണിട്ടും പല്ലവന്മാര്‍ തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടില്ല. അതിനു കാരണം കൃഷ്ണ ഗോദാവരി തീരത്തെ മൗര്യസാമ്രാജ്യത്തിലാണ് പല്ലവരുടെ വേര് എന്നതിനാലാണ്. ചോളരാജാക്കന്മാര്‍ വീഴ്ത്തിയെങ്കിലും ദക്ഷിണേന്ത്യയെ മുഴുവന്‍ ഒരുസാംസ്‌കാരിക നൂലില്‍ കൂട്ടിക്കെട്ടിയത് പല്ലവരുടെ ഭരണമാണ്.


മാമല്ലപുരം മഹാബലിപുരമായത്


ബുദ്ധിസത്തിനു മേല്‍ വൈദികബ്രാഹ്മണര്‍ ആധിപത്യം സ്ഥാപിച്ച കാലത്താണ് മാമല്ലപുരം മഹാബലിപുരമായത്. ഐതിഹ്യത്തിലെ മഹാബലിയും മഹാവി്ഷ്ണുവും പത്താംനൂറ്റാണ്ടിനു ശേഷമാണ് കാഞ്ചീപുരത്തേക്കും മാമല്ലപുരത്തേക്കും എത്തിയതെന്ന് ഗവേഷകര്‍ എഴുതിവയ്ക്കുന്നു. അതോടെ മാമല്ലന്റെ പുരം മഹാബലിയുടെ പുരമായി. ചില ബുദ്ധപ്രതിമകള്‍ വാമനന്റേയും മഹാവിഷ്ണുവിന്റേതുമായി. മലയാളിയുടെ മാവേലി മാമല്ലനാണോ? ആ മാമല്ലനാണോ മാവേലിയും മഹാബലിയുമായത്? ഏഴാം നൂറ്റാണ്ടിനു മുന്‍പുള്ള ഒരെഴുത്തിലും ഓണവും മാവേലിയും ഇല്ലാത്തതിനാല്‍ അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ എളുപ്പമല്ല. അങ്ങനെയാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടത്ര തെളിവുമില്ല.

First published: October 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...