നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'എയ്ഡ്സ് ബാധിതരായ ആ കുട്ടികളെ മാറോട് ചേർത്ത സുഷമ സ്വരാജിനെ മറക്കുവാൻ സാധിക്കില്ല'; ഡോ: ഷിനു ശ്യാമളൻ

  'എയ്ഡ്സ് ബാധിതരായ ആ കുട്ടികളെ മാറോട് ചേർത്ത സുഷമ സ്വരാജിനെ മറക്കുവാൻ സാധിക്കില്ല'; ഡോ: ഷിനു ശ്യാമളൻ

  A memoir on Sushma Swaraj visiting AIDS affected kids in Kerala | എയ്ഡ്സ് ബാധിതരായ ബെൻസനേയും ബെൻസിയേയും ചേർത്തുപിടിച്ച സുഷമ

  സുഷമ സ്വരാജ് ബെൻസൻ ബെൻസിമാർക്കൊപ്പം

  സുഷമ സ്വരാജ് ബെൻസൻ ബെൻസിമാർക്കൊപ്പം

  • Share this:
   സുഷമ സ്വരാജിനെ കുറിച്ച് നല്ല വാക്കുകളും ഓർമ്മക്കുറിപ്പുകളും മാത്രമാണ് ഏവർക്കും ഉള്ളത്. അക്കൂട്ടത്തിൽ, വർഷങ്ങൾക്കു മുൻപുള്ള സുഷമയുടെ ഹൃദയത്തിൽ തൊടുന്ന ആ നിമിഷം ഓർത്തെടുക്കുകയാണ് ഡോക്ടറും ആരോഗ്യ സംബന്ധിയായ വിഷയങ്ങളുടെ രചയിതാവുമായ ഷിനു ശ്യാമളൻ. ഒരുപാട് നാളുകൾക്ക് മുൻപ് എയ്ഡ്സ് എന്ന രോഗത്തെയും രോഗബാധിതരെയും സമൂഹം ഒറ്റപ്പെടുത്തിയപ്പോൾ, എയ്ഡ്സ് ബാധിതരായ ബെൻസനേയും ബെൻസിയേയും ചേർത്തുപിടിച്ച സുഷമയെ ഒരു ഫേസ്ബുക് പോസ്റ്റിൽ ഓർക്കുകയാണ് ഷിനു. പോസ്റ്റ് ഇങ്ങനെ.

   എയ്ഡ്സ് ബാധിതരായ രണ്ടു മലയാളി കുട്ടികൾ ബെൻസനേയും ബെൻസിയേയും മാറോട് ചേർത്ത സുഷമ സ്വരാജിനെ മറക്കുവാൻ സാധിക്കില്ല. അന്നവരെ സ്കൂളിൽ പോലും കയറ്റാതെ സമൂഹം ഒറ്റപ്പെടുത്തിയപ്പോഴാണ് സുഷമജി അവരെ പുൽകി സമൂഹത്തിന് ഒരു സന്ദേശം നൽകിയത്. സമൂഹത്തോട് പോരാടിയെങ്കിലും ആ കുട്ടികൾ പിന്നീട് മരണപ്പെട്ടു.   "നിങ്ങൾ ചൊവ്വയിലാണെങ്കിൽ പോലും ഇന്ത്യൻ എംബസി നിങ്ങളെ സഹായിക്കുവാനെത്തും." ആർക്കും മറക്കുവാൻ സാധിക്കാത്ത സുഷമ ജി യുടെ വാക്കുകൾ.

   ഫെബ്രുവരി 2015, ഇറാഖിൽ കുടുങ്ങിയ 168 ഇന്ത്യക്കാരെ ട്വിറ്ററിൽ കണ്ട ഒരു മെസ്സേജിന്റെ പുറത്തു അവർ രക്ഷിച്ചു. അതുപോലെ നിരവധി തവണ പ്രവാസികളായ സാധാരണ ജനങ്ങൾക്ക് ഒരു ട്വീറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ. അവർ സഹായത്തിന് ഓടി എത്തി.

   പ്രശസ്തരായ പലർക്കും സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടെങ്കിലും ഇതുപോലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി ഉപയോഗിച്ച മറ്റൊരു വ്യക്തിത്വമില്ല. ആദരണീയരായ സ്ത്രീകളുടെ പേരുകളിൽ അവരെന്നും മുൻപന്തിയിൽ തന്നെയുണ്ടാകും.

   "പ്രവാസികളുടെ അമ്മ" എന്നു വിളിക്കുവാനാണ് എനിക്ക് ഇഷ്ട്ടം. പ്രവാസികളുടെയും ഇന്ത്യക്കാരുടെയും വലിയ നഷ്ട്ടം തന്നെ. രാഷ്ട്രീയഭേദമന്യേ എല്ലാവരും ആദരിച്ച ഒരു സ്ത്രീരത്‌നം.

   First published: