• HOME
 • »
 • NEWS
 • »
 • buzz
 • »
 • Social Media | ആറ് വർഷമായി സോഷ്യൽമീഡിയ ഉപയോഗിക്കാത്ത മകന് 1.35 ലക്ഷം രൂപ സമ്മാനം നൽകി ഒരു അമ്മ!

Social Media | ആറ് വർഷമായി സോഷ്യൽമീഡിയ ഉപയോഗിക്കാത്ത മകന് 1.35 ലക്ഷം രൂപ സമ്മാനം നൽകി ഒരു അമ്മ!

ആറു വർഷം സോഷ്യൽ മീഡിയ നോക്കരുതെന്ന് 12 വയസുള്ള ഒരു മകനോടാണ് അമ്മ പറഞ്ഞത്. അമ്മയുടെ വാക്ക് ശിരസാവഹിച്ച മകൻ അങ്ങനെ തന്നെ ചെയ്തു

Social-media

Social-media

 • Share this:
  നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ. രാവിലെ ഉണരുന്നതു മുതൽ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതുവരെ സോഷ്യൽ മീഡിയ നമുക്കൊപ്പം തന്നെ ഉണ്ടാകും. എപ്പോഴും ഫോണിൽ നോക്കിയിരിക്കുന്നതെന്തിനാണെന്ന് ഇന്നത്തെ കുട്ടികളെ മാതാപിതാക്കൾ ശാസിച്ചാൽ അവർ അത് ശ്രദ്ധിക്കാൻപോലും കൂട്ടാക്കാറില്ല. എന്നാൽ ഒരു അമ്മയുടെ വാക്ക് കേട്ട് ആറു വർഷമായി സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഇരിക്കുകയാണ് മകൻ. അമേരിക്കയിലെ മിനെസോട്ടയിലാണ് ഈ സംഭവം. ആറു വർഷം സോഷ്യൽ മീഡിയ നോക്കരുതെന്ന് 12 വയസുള്ള ഒരു മകനോടാണ് അമ്മ പറഞ്ഞത്. അമ്മയുടെ വാക്ക് ശിരസാവഹിച്ച മകൻ അങ്ങനെ തന്നെ ചെയ്തു. ഒടുവിൽ ഈ മകന് 1.35 ലക്ഷം രൂപ സമ്മാനമായി നൽകിയിരിക്കുകയാണ് അമ്മ.

  ആറു വർഷം മുമ്പാണ് മിനെസോട്ട സ്വദേശിനിയായ ലോണ ഗോൾഡ്സ്ട്രാൻഡ് ക്ലെഫ്സാസ് എന്ന അമ്മ മകൻ സിവർട്ടുമായി പന്തയം വെച്ചത്. ആറു വർഷം സോഷ്യൽ മീഡിയ ഉപയോഗിക്കാതിരുന്നാൽ 1.35 ലക്ഷം രൂപ നൽകാമെന്നതായിരുന്നു വാഗ്ദാനം. ഏതായാലും അമ്മയുടെ വെല്ലുവിളി ഏറ്റെടുത്ത മകൻ സോഷ്യൽ മീഡിയയിലേക്ക് തിരിഞ്ഞുനോക്കാതെ ആറു വർഷം പൂർത്തിയാക്കി. ഇപ്പോൾ പതിനെട്ട് വയസായപ്പോൾ സിവർട്ട് ലക്ഷാധിപതിയായിരിക്കുന്നു. സിവർട്ടിന് പതിനെട്ട് വയസ് തികഞ്ഞ ഫെബ്രുവരി 20 ഞായറാഴ്ച തന്നെ അമ്മ വാക്ക് പാലിച്ചു. 1.35 ലക്ഷം രൂപ കൈമാറി.

  ഏതായാലും ആറുവർഷത്തോളം തിരിഞ്ഞു നോക്കാതിരുന്ന സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ് സിവർട്ട് ഇപ്പോൾ ചെയ്യുന്നത്. ട്വിറ്ററിലും സ്നാപ്ചാറ്റിലും പ്രൊഫൈൽ സൃഷ്ടിച്ചു കഴിഞ്ഞു. ഇത്രയും കാലം സോഷ്യൽ മീഡിയ നോക്കാതിരുന്ന ഒരാൾക്ക് നൽകിയ പണം കുറഞ്ഞുപോയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഇതേക്കുറിച്ച് പങ്കുവെക്കുന്നവർ അഭിപ്രായപ്പെടുന്നത്.

  എന്നാൽ തനിക്ക് ലഭിച്ചത് വലിയ തുകയാണെന്നും, പഠനം പൂർത്തിയാക്കി ജോലിയിൽ കയറിയാൽ പോലും ഇത്രയും വലിയ തുക സമ്പാദിക്കാനാകില്ലെന്നും സിവർട്ട് പറയുന്നു. 12 വയസുള്ളപ്പോൾ ഏറ്റെടുത്ത വെല്ലുവിളിയിലും ഈ പണത്തിന്‍റെ മൂല്യം അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സിവർട്ട് പറയുന്നു.

  വരന്‍ വിഗ് ധരിച്ചിട്ടുണ്ടെന്ന് മണ്ഡപത്തില്‍ വെച്ചറിഞ്ഞ വധു തലകറങ്ങി വീണു; കല്യാണം മുടങ്ങി

  വരന്‍(Groom) വിഗ്(Wig) ധരിച്ചിട്ടുണ്ടെന്ന് വിവാഹ മണ്ഡപത്തില്‍ വെച്ചറിഞ്ഞ വധു(Bride) ബോധം കെട്ടു വീണു. ഉത്തര്‍രപ്രദേശില്‍ ഇറ്റാവ ജില്ലയില്‍ ഭര്‍ത്താനയിലാണ് സംഭവം. മാലയിടല്‍ ചടങ്ങിനിടെയാണ് വരന്‍ തലമുടിയില്‍ അസാധരണമായി ശ്രദ്ധിക്കുന്നച് വധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വരന്‍ പരമ്പരാഗത തലപ്പാവ് ഇടയ്ക്കിടെ പിടിച്ചുനിര്‍ത്തുന്നത് വധു ശ്രദ്ധിച്ചു.

  Also Read-Video viral | നാലാം നിലയിലെ ജനല്‍പ്പടിയിൽ നിന്നുകൊണ്ട് വൃത്തിയാക്കുന്ന യുവതി; വീഡിയോ വൈറൽ

  ഇതിനിടെ ഒപ്പമുണ്ടായിരുന്നവരാണ് വരന്‍ വിഗ് ധരിച്ച രഹസ്യം കണ്ടെത്തുകയും ചെയ്തു. കൂട്ടുകാരികളില്‍ നിന്ന് വിവരം അറിഞ്ഞ വധു ബോധരഹിതയായി. ബോധം വന്നപ്പോള്‍ വധു വിവാഹത്തിന് വിസമ്മതിക്കുകയും കല്യാണം മുടങ്ങുകയും ചെയ്തു.

  തലയില്‍ മുടിയില്ലാത്ത ആളെ കല്യാണം കഴിക്കാനാകില്ലെന്ന് വധു ഉറച്ച നിലപാടെടുത്തു. വീട്ടുകാര്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വധു കൂട്ടാക്കിയില്ല. ഒടുവില്‍ കല്യാണം മുടങ്ങിയതോടെ വരനും കൂടുംബവും തിരിച്ചു പോകുകയായിരുന്നു.
  Published by:Anuraj GR
  First published: