• HOME
  • »
  • NEWS
  • »
  • buzz
  • »
  • മക്കളെ തട്ടിക്കൊണ്ടുപോയ കാറിന് മുകളിലേക്ക് എടുത്തുചാടി ഒരു അമ്മ; വീഡിയോ വൈറലാകുന്നു

മക്കളെ തട്ടിക്കൊണ്ടുപോയ കാറിന് മുകളിലേക്ക് എടുത്തുചാടി ഒരു അമ്മ; വീഡിയോ വൈറലാകുന്നു

കാറിന് മുകളിലേക്ക് കയറാൻ ശ്രമിച്ച യുവതിയെ, കാറിനുള്ളിലുണ്ടായിരുന്ന മറ്റൊരു യുവതി തള്ളിയിട്ടിരുന്നു

  • Last Updated :
  • Share this:
    തട്ടിക്കൊണ്ടുപോയ മക്കളെ രക്ഷിക്കുന്നതിനായി ഒരമ്മ കാറിന് മുകളിലേക്ക് ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മെക്സിക്കോയിലാണ് സംഭവം. മെലഡി മാൽഡൊണാഡോ എന്ന 33കാരിയാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുൻവശത്തെ ബോണറ്റിലേക്ക് എടുത്തുചാടിയത്. യുവതിയുടെ വെള്ള ഹ്യുണ്ടായ് സാന്‍റാ ഫെ കാർ തട്ടിക്കൊണ്ടുപോകുമ്പോഴാണ് അതിന് ഉള്ളിലുണ്ടായിരുന്ന കുട്ടികളെ രക്ഷിക്കാൻ സാഹസം കാട്ടേണ്ടിവന്നത്. യുവതിയുടെ ആറു വയസുള്ള മകളെയും 11 മാസം പ്രായമുള്ള മകനെയുമാണ് സ്ഥിരം വാഹനമോഷ്ടാവായ യുവതി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

    കാറിന് മുകളിലേക്ക് കയറാൻ ശ്രമിച്ച മെലഡിയെ, കാറിനുള്ളിലുണ്ടായിരുന്ന യുവതി തള്ളിയിട്ടിരുന്നു. എന്നാൽ പിന്നീട് പിന്നാലെ ഓടിയെങ്കിലും കാർ നിർത്താതെ അതിവേഗം ഓടിച്ചുപോകുകയായിരുന്നു.. റെഗിന കാസ്റ്റില്ലോ എന്ന യുവതിയാണ് തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോയതെന്ന് മെലഡി പൊലീസിന് മൊഴി നൽകിയിരുന്നു. കാർ നിർത്താൻ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഓടിച്ചിരുന്ന റെഗിന അത് നിരസിക്കുകയായിരുന്നു. ഇതോടെയാണ് നിർത്തിക്കാനായി താൻ ബോണറ്റിലേക്ക് എടുത്തുചാടിയതെന്നും മെലഡി പറയുന്നു.

    മാൽഡൊണാഡോയെ റെഗിന കാറിൽനിന്ന് തള്ളിയിട്ടെങ്കിലും പിന്നാലെ ഓടിയെത്തിയെങ്കിലും കാർ അതിവേഗം ഓടിച്ചുപോയി. കാറിൽനിന്ന് വീഴുന്നതിനിടെ മെലഡിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇത് വകവെക്കാതെയാണ് കാറിന് പിന്നാലെ ഓടിയത്. നല്ല വേദനയുണ്ടായിരുന്നെങ്കിലും, എങ്ങനെയും മക്കളെ രക്ഷിക്കണമെന്ന ചിന്ത മാത്രമായിരുന്നു തനിക്കെന്നും അവർ പറഞ്ഞു. സംഭവം കണ്ടുനിന്നവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

    പൊലീസ് നടത്തിയ അന്വേഷണത്തിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിനുള്ളിൽ മെലഡിയുടെ രണ്ടു മക്കളും സുരക്ഷിതരായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാഹനം തട്ടിക്കൊണ്ടുപോയതിന് റെഗിനയ്ക്കെതിരെ നേരത്തെ മൂന്നു കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. ഒരു മാസം മുമ്പ് ഒരു പിക്കപ്പ് വാഹനം തട്ടിക്കൊണ്ടുപോകാനും റെഗിന ശ്രമിച്ചതായി പൊലീസ് പറയുന്നു.
    Published by:Anuraj GR
    First published: