• HOME
  • »
  • NEWS
  • »
  • buzz
  • »
  • Boycott Bollywood Forever | 'ബോളിവുഡ് എന്നന്നേക്കുമായി ബഹിഷ്‌കരിക്കുക'; ട്വിറ്ററില്‍ തരംഗമായി പുതിയ ഹാഷ്ടാഗ്

Boycott Bollywood Forever | 'ബോളിവുഡ് എന്നന്നേക്കുമായി ബഹിഷ്‌കരിക്കുക'; ട്വിറ്ററില്‍ തരംഗമായി പുതിയ ഹാഷ്ടാഗ്

നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബോളിവുഡ് സിനിമകള്‍ ബഹിഷ്‌ക്കരിക്കണമെന്ന ട്വിറ്ററിലെ പുതിയ ആഹ്വാനം.

  • Last Updated :
  • Share this:
    ബോളിവുഡ് സിനിമകള്‍ ( Bollywood films) ബഹിഷ്‌കരിക്കാനുളള ആഹ്വാനമാണ് ( boycott) അടുത്തിടെ ട്വിറ്ററില്‍ ( Twitter) തരംഗമായിരിക്കുന്നത്. എന്നാല്‍ 'ബോളിവുഡ് എന്നേക്കുമായിബഹിഷ്‌കരിക്കുക' എന്ന ഹാഷ്ടാഗാണ് പുതിയ ട്രെൻഡ്. നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബോളിവുഡ് സിനിമകള്‍ ബഹിഷ്‌ക്കരിക്കണമെന്ന ട്വിറ്ററിലെ പുതിയ ആഹ്വാനം.

    ലാല്‍ സിംഗ് ഛദ്ദ ( Laal Singh Chaddha) എന്ന ആമീര്‍ ഖാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ വലിയ ബഹിഷ്‌ക്കരണമാണ് നേരിടുന്നത്. അതേസമയം, 'ലാല്‍ സിംഗ് ഛദ്ദ'യെ പിന്തുണച്ച് രംഗത്തെത്തിയ ഹൃത്വിക് റോഷന്റെ പുതിയ ചിത്രമായ വിക്രം വേദയ്ക്ക് എതിരെയും ബഹിഷ്‌ക്കരണ ആഹ്വാനം ഉയര്‍ന്നുവരുന്നുണ്ട്. അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധന്‍ എന്ന സിനിമക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പുറമെ, ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന പത്താനും സമാനമായ അനുഭവമാകും.


    ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പറയുന്ന ആലിയ ഭട്ടിന്റെ 'ഡാര്‍ലിംഗ്‌സ് 'എന്ന സിനിമക്കെതിരെയും ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ബ്രഹ്‌മാസ്ത്ര എന്ന പുറത്തിറങ്ങാൻ ഇരിക്കുന്നസിനിമയും വന്‍ പ്രതിഷേധം നേരിടുകയാണ്.

    മതപരമായ വ്യക്തികളുടെയോ ചരിത്ര സംഭവങ്ങളുടെയോ ചിത്രീകരണം, ഗാര്‍ഹിക പീഡനം, മുന്‍കാലങ്ങളില്‍ അഭിനേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍, അല്ലെങ്കില്‍ മറ്റ് സിനിമകളില്‍ നിന്ന് പകര്‍ത്തി എന്നുള്ള ആരോപണം എന്നിങ്ങനെ ബോളിവുഡിനെതിരെയുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്.

    also read : പുരുഷ പീഡനം പ്രോത്സാഹിപ്പിക്കുന്നു; ആലിയയെ ബഹിഷ്കരിക്കണമെന്ന് സോഷ്യൽ മീഡിയ

    'അസഹിഷ്ണുത'യെക്കുറിച്ചുള്ള മുന്‍ പരാമര്‍ശങ്ങളുടെ പേരില്‍ ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടിരിക്കുകയാണ്.

    ഇതിനിടെ, തപ്സി പന്നു നായികായി എത്തുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ദോബാരായെയും ബഹിഷ്‌കരിക്കാന്‍ അനുരാഗ് കശ്യപ് അടുത്തിടെ തമാശയായി പറഞ്ഞിരുന്നു. 'നമ്മളും ട്രെന്‍ഡിനൊപ്പം പോകണമെന്നാണ് ഞാന്‍ കരുതുന്നത്. ബഹിഷ്‌കരണ സംസ്‌കാരം ഒരു തമാശയാണ്, എനിക്കും ആ തമാശയുടെ ഭാഗമാകണം', അനുരാഗ് കശ്യപ് പറഞ്ഞു.

    ആമിർ ഖാന്റെ ലാല്‍ സിംഗ് ഛദ്ദക്ക് മികച്ച പ്രതികരണമായിരുന്നില്ല ആദ്യ ദിവസങ്ങളിൽ ലഭിച്ചിരുന്നത്. രക്ഷാബന്ധന്‍ ദിനത്തില്‍ റിലീസ് ചെയ്ത ചിത്രം 12 കോടി രൂപയുടെ ഓപ്പണിംഗ് കളക്ഷനാണ് നേടിയത്. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ആമിര്‍ ഖാന്റെ ഏറ്റവും മോശം ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന ചിത്രമാണിത്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ബോക്‌സ് ഓഫീസില്‍ 50 കോടി തികയ്ക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല.

    അടുത്തിടെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് ചില വിതരണക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അടിസ്ഥാനരഹിതമായ കാര്യമാണിതെന്നാണ് നിര്‍മ്മാണ കമ്പനിയായ വയാകോം 18 (viacom 18) ഇതിനോട് പ്രതികരിച്ചത്.

    'ചിത്രത്തിന് മറ്റ് വിതരണക്കാരൊന്നുമില്ല. വി18 സ്റ്റുഡിയോസ് ആണ് ഡിസ്ട്രിബ്യൂഷന്‍ നടത്തുന്നത്. സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. ഇന്ത്യയിലും അന്തര്‍ദേശീയ തലത്തിലും ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്' വയാകോം 18-ന്റെ സിഇഒ അജിത് അന്ധാരെ ഇടൈംസിനോട് പറഞ്ഞു.
    Published by:Amal Surendran
    First published: