• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

"ഞാൻ ഇരുന്ന് ഉരുകുകയാ.. ആരോട് പറയാൻ?" - ഫേസ്ബുക്കിൽ സങ്കടം കുടഞ്ഞിട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

News18 Malayalam
Updated: October 22, 2018, 10:35 PM IST
News18 Malayalam
Updated: October 22, 2018, 10:35 PM IST
പത്തനംതിട്ട: സംഭവബഹുലമായ ആറ് ദിവസങ്ങൾക്കൊടുവിൽ ശബരിമല നട അടച്ചു. എന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഇപ്പോഴും വിവാദച്ചുഴിയിൽ തന്നെ. തുലാമാസ പൂജയ്ക്ക് ശേഷം ശബരിമല നട അടച്ചതിനെക്കുറിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ഹരിവരാസനം..... ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ എന്ന് തുടങ്ങുന്ന പോസ്റ്റിനടിയിൽ ഒരു കമന്‍റിന് നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. 'ചേട്ടാ ഒൻപത് അല്ലേ ആയുള്ള ഇപ്പഴയോ ഹരിവരാസനം' എന്ന വിജയ് പുല്ലാടിന്‍റെ കമന്‍റിന് പത്മകുമാർ നൽകിയ മറുപടി ഇങ്ങനെയാണ്- ഞാൻ ഇരുന്ന് ഉരുകുകയാ,..... ആരോട് പറയാൻ?? ശബരിമല വിഷയത്തിൽ പാർട്ടിയുടെയും സർക്കാരിന്‍റെയും നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ നേരത്തെയും വിവാദമായിരുന്നു. അതിനിടയിലാണ് നട അടച്ചതിന് പിന്നാലെ മറ്റൊരു വിവാദത്തിൽക്കൂടി പത്മകുമാർ അകപ്പെട്ടിരിക്കുന്നത്.


നേരത്തെ മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം തന്‍റെ കുടുംബത്തിലെ സ്ത്രീകളാരും ശബരിമലയ്ക്ക് പോകില്ലെന്ന പത്മകുമാറിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും വിമർശനം നേരിടേണ്ടിവന്നിരുന്നു. റിവ്യൂ ഹർജി നൽകുന്നതുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകളും പത്മകുമാറിനെ വിവാദകുരുക്കിൽപ്പെടുത്തിയിരുന്നു. ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസവും വാർത്തയായിരുന്നു.
First published: October 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...