• HOME
  • »
  • NEWS
  • »
  • buzz
  • »
  • Smartphone | സ്മാർട്ട്ഫോൺ ഓൺലൈൻ ഓർഡർ ചെയ്തു; കിട്ടിയത് അലക്ക് സോപ്പ്

Smartphone | സ്മാർട്ട്ഫോൺ ഓൺലൈൻ ഓർഡർ ചെയ്തു; കിട്ടിയത് അലക്ക് സോപ്പ്

വിവോ വൈ 83 മോഡലിന്റെ സ്‌മാർട്ട്‌ഫോൺ ഓർഡർ ചെയ്ത് കാത്തിരുന്നപ്പോഴാണ് തീർത്തും വിചിത്രമായ വസ്തു എത്തിച്ചേർന്നത്

  • Share this:
    തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ ഉത്നൂർ സ്വദേശിയായ പഞ്ചാരി ഭീമണ്ണ എന്ന വ്യക്തിക്ക് ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ (online shopping site) നിന്ന് സ്‌മാർട്ട്ഫോണിന് പകരം ലഭിച്ചത് ഡിറ്റർജന്റ് സോപ്പ്! ഒരു ജനപ്രിയ ഇ-കൊമേഴ്‌സ് (e-commerce) പോർട്ടൽ വഴി 6,100 രൂപ വിലയുള്ള വിവോ വൈ 83 മോഡലിന്റെ സ്‌മാർട്ട്‌ഫോൺ ഓർഡർ ചെയ്ത് കാത്തിരുന്നപ്പോഴാണ് തീർത്തും വിചിത്രമായ വസ്തു എത്തിച്ചേർന്നത്.

    ബുക്കിംഗ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് ഇദ്ദേഹത്തിന് കൊറിയർ വഴി പാക്കേജ് ലഭിച്ചത്. പാഴ്‌സൽ തുറന്ന് നോക്കിയപ്പോൾ സ്‌മാർട്ട്‌ഫോണിന് പകരം 10 രൂപ വിലയുള്ള ഡിറ്റർജന്റ് സോപ്പ് കണ്ട് ഓർഡർ നൽകിയ വ്യക്തി ഞെട്ടി. ഇയാൾ സോപ്പിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലായി. ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് അദ്ദേഹം മറ്റുള്ളവരോട് അഭ്യർത്ഥിച്ചു.

    കഴിഞ്ഞ വർഷം സമാനമായ ഒരു സംഭവത്തിൽ, ആമസോണിൽ ആപ്പിൾ ഐഫോൺ 12 ഓർഡർ ചെയ്ത കേരളത്തിൽ നിന്നുള്ള ഒരാൾക്ക് ഒരു പാത്രം കഴുകുന്ന സോപ്പും 5 രൂപ നാണയവും അടങ്ങിയ ഒരു പാക്കേജ് ലഭിച്ചതിനെത്തുടർന്ന് വാർത്ത വന്നിരുന്നു. കേരളത്തിലെ ആലുവ സ്വദേശി നൂറുൽ അമീൻ ആണ് ഉപഭോക്താവ്. വിചിത്രമായ സംഭവം പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി.

    ഒക്‌ടോബർ 12-ന് 70,900 രൂപ അടച്ച് അമീൻ ഐഫോൺ ഓർഡർ ചെയ്‌തതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിം ഡിഷ്‌വാഷ് ബാറും പാക്കേജിനുള്ളിലെ 5 രൂപ നാണയവും ലഭിച്ച ശേഷം ഇയാൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അമീൻ ഓർഡർ ചെയ്ത ഫോൺ ജാർഖണ്ഡിൽ മറ്റൊരാൾക്ക് ലഭിച്ചതായി സൈബർ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

    ഡിഎൻഎയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അമീൻ തന്റെ ആമസോൺ പേ കാർഡ് വഴി ഒക്ടോബർ 12 ന് ഓർഡർ നൽകി, ഒക്ടോബർ 15 ന് പാക്കേജ് ലഭിച്ചു. കൂടാതെ, ഫോണിന്റെ അൺബോക്സിംഗ് വീഡിയോയും അദ്ദേഹം ചെയ്തു. എന്നാൽ ഉള്ളിൽ എന്താണെന്ന് കണ്ടെത്തിയതും ഒരു ഞെട്ടൽ ആയിരുന്നു ഫലം.

    Summary: In another online shopping fiasco, a man who ordered smartphone from a site received detergent soaps in return. He had placed an order for a Vivo smartphone and was ready to shoot a video of unboxing. Too much to his dismay, he found the least expected thing inside the carton. The man has videographed the whole thing and posted it into social media
    Published by:user_57
    First published: