നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • മഴയത്ത് റോഡരികിൽ മകളുടെ ഓൺലൈൻ ക്ലാസ്; വൈറലായി കുട പിടിച്ച് നിൽക്കുന്ന അച്ഛന്റെ ചിത്രം 

    മഴയത്ത് റോഡരികിൽ മകളുടെ ഓൺലൈൻ ക്ലാസ്; വൈറലായി കുട പിടിച്ച് നിൽക്കുന്ന അച്ഛന്റെ ചിത്രം 

    ഗ്രാമത്തിൽ ഇന്റർനെറ്റ് കണക്ഷൻ ശരിയായി ലഭിക്കാത്തതിനാൽ ഓൺ‌ലൈൻ ക്ലാസിൽ പങ്കെടുക്കാൻ ദിവസവും ഇവർക്ക് ​ഗ്രാമത്തിൽ നിന്ന് പുറത്തുവരണം

    Representative image

    Representative image

    • Share this:
      അമ്മമാരോടുള്ള സ്നേഹത്തെക്കുറിച്ച് നമ്മൾ പലപ്പോഴും പങ്കുവയ്ക്കുകയും സംസാരിക്കുകയും ചെയ്യുമെങ്കിലും പലപ്പോഴും അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ നമ്മളിൽ മിക്കവരും മടിക്കാറുണ്ട്. എന്നു കരുതി അച്ഛൻമാർ സ്നേഹം ഇല്ലാത്തവരാണ് എന്ന് ​ഇതിനർത്ഥമില്ല. ജൂൺ 20ന് ലോക പിതൃ ദിനം ആഘോഷിച്ചതിനാൽ നിരവധി ആളുകൾ അച്ഛനുമായുള്ള അവരുടെ ഓർമ്മകൾ പങ്കുവച്ചിരുന്നു. എന്നാൽ പിതാവിന്റെ സ്നേഹവും ത്യാഗവും ആഘോഷിക്കാൻ ഒരു ദിവസം മാത്രം മതിയാകില്ല എന്നതാണ് വസ്തുത. കുട്ടികളെ ജീവിതത്തിൽ പ്രാപ്തരാക്കുന്നതിനും നേട്ടങ്ങളുണ്ടാക്കാൻ ഏറ്റവുമധികം സഹായിക്കുന്നതും പിതാക്കന്മാർ ആണെന്നതിന്റെ ഒരു തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു ചിത്രം.

      റോഡരികിൽ ഇരുന്ന് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്ന മകളെ മഴയിൽ നിന്ന് രക്ഷിക്കാൻ ഒരു പിതാവ് കുട പിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് വൈറലായത്. ട്വിറ്ററിൽ നിരവധി യൂസർമാരാണ് ഫോട്ടോ ഷെയർ ചെയ്തത്. ഫോട്ടോയിൽ കാണുന്ന പെൺകുട്ടിയും അച്ഛനും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുള്ള്യ താലൂക്കിൽ ഉള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകൾക്ക് വേണ്ടി അച്ഛൻ നാരായണയാണ് കരുതലായി നിൽക്കുന്നത്. മഹേഷ് പൂച്ചെപ്പടി എന്ന പ്രാദേശിക മാധ്യമപ്രവർത്തകനാണ് ചിത്രം പകർത്തിയത്.

      Also Read-World Rainforest Day 2021: വിശേഷ ദിനത്തിന്റെ പ്രമേയവും ചരിത്രവും പ്രാധാന്യവും അറിയാം

      ഇവരുടെ ഗ്രാമത്തിൽ ഇന്റർനെറ്റ് കണക്ഷൻ ശരിയായി ലഭിക്കാത്തതിനാൽ ഓൺ‌ലൈൻ ക്ലാസിൽ പങ്കെടുക്കാൻ ദിവസവും ഇവർക്ക് ​ഗ്രാമത്തിൽ നിന്ന് പുറത്തുവരണം. പഠനത്തിനായി തടസ്സമില്ലാതെ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നതിനാണ് ദിവസവും പെൺകുട്ടിയ്‌ക്കൊപ്പം അച്ഛനും യാത്ര ചെയ്യുന്നത്. ഇങ്ങനെ റോഡരികിലെ ഓൺലൈൻ ക്ലാസ് പൂർത്തിയാകുന്നത് വരെ അച്ഛനും കാത്തിരിക്കും.

      ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി യൂസർമാർ അച്ഛനെ പ്രശംസിച്ച് രം​ഗത്തെത്തി. ഒരു പിതാവിന്റെ സ്നേഹം ഈ ലോകത്ത് മറ്റാർക്കും പകരം വയ്ക്കാനാവില്ലെന്നും ഇവർ പറയുന്നു. അതേസമയം, ഓൺ‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനിക്ക് ദിവസേന യാത്ര ചെയ്യേണ്ട അവസ്ഥയെ നിരവധിപ്പേർ വിമർശിക്കുന്നുണ്ട്. വിദൂര ഗ്രാമങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.



      അതേസമയം, ഇവർ ദിവസവും വൈകീട്ട് നാല് മണിയാവുമ്പോൾ ഇതേ സ്ഥലത്ത് എത്തുമെന്ന് ചിത്രം പകർത്തിയ മഹേഷ് പറയുന്നു. ദക്ഷിണ കന്നഡയിലെ ​ഗ്രാമങ്ങളിൽ നല്ല നെറ്റ്വർക്കുള്ള ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ ഇതു പോലുള്ള കുട്ടികളുടെ പഠനം ദുരിതത്തിലാണ്. പ്രദേശത്തെ ​ഗുട്ടി​ഗർ, ബല്ലക്ക, കമില എന്നീ ​ഗ്രാമങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനായി വീടിന് പുറത്തിറങ്ങാൻ നിർബന്ധിതരാണെന്നും മഹേഷ് പറയുന്നു.

      ബിഎസ്എൻഎൽ നെറ്റ്വർക്ക് മാത്രമാണ് ​ഗ്രാമ പ്രദേശത്ത് ലഭ്യമായിട്ടുള്ളത്. ലഭിക്കുന്ന ത്രീജി നെറ്റ്വർക്ക് ഫലപ്രമല്ലെന്ന് മാത്രമല്ല, പവർ കട്ട് വന്നാൽ അതും ലഭിക്കാതാവും. അതേസമയം, ചിത്രം വൈറലായതോടെ പ്രദേശത്ത് കൂടുതൽ വേ​ഗതയുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുമെന്ന് മൊബൈൽ ഓപ്പറേറ്റർമാർ പറയുന്നു.
      Published by:Jayesh Krishnan
      First published:
      )}