നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തലയിണ കൈയിൽ ഉണ്ടോ? ഫ്ലൈറ്റിൽ അധിക ലഗേജ് കൊണ്ടുപോകാൻ കിടിലൻ ഹാക്ക്

  തലയിണ കൈയിൽ ഉണ്ടോ? ഫ്ലൈറ്റിൽ അധിക ലഗേജ് കൊണ്ടുപോകാൻ കിടിലൻ ഹാക്ക്

  നിങ്ങൾക്ക് വിജയകരമായി ഈ ഹാക്ക് പരീക്ഷിക്കാൻ വേണ്ടത് ഒരു തലയണയാണ്

  യുവതി പോസ്റ്റ് ചെയ്ത വീഡിയോയിലെ ദൃശ്യം

  യുവതി പോസ്റ്റ് ചെയ്ത വീഡിയോയിലെ ദൃശ്യം

  • Share this:
   ഒരു ദീർഘദൂര യാത്രയ്ക്കായി തയാറെടുക്കുമ്പോൾ പായ്ക്കിംഗ് നടത്തുന്ന രണ്ട് തരം ആളുകളുണ്ട്. ആദ്യ വിഭാഗക്കാർ കൃത്യമായി സാധനങ്ങൾ അളന്ന് തൂക്കി പായ്ക്ക് ചെയ്യുന്നവരാണ്. പ്രത്യേക ഇനത്തിന്റെ ഉപയോഗത്തെ ആശ്രയിച്ച് അവർ എന്താണ് പായ്ക്ക് ചെയ്യുന്നതെന്ന് കണക്കാക്കുകയും അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രം പാക്ക് ചെയ്യുകയും ചെയ്യുന്നു. എന്നാൽ രണ്ടാമത്തെ വിഭാഗക്കാർ ഇതിന് വിപരീതമാണ്.

   വിമാനത്താവളത്തിൽ ആവശ്യമായതിനേക്കാൾ കൂടുതൽ വസ്തുക്കൾ വഹിക്കുന്നവരാണ് ഇത്തരക്കാർ. നിങ്ങൾ രണ്ടാമത്തെ വിഭാഗത്തിൽ പെട്ടയാളാണെങ്കിൽ, നിങ്ങൾക്ക് ഇത് വായിക്കാൻ കൂടുതൽ താൽപ്പര്യം തോന്നിയേക്കാം.

   രണ്ടാമത്തെ വിഭാഗത്തിലുള്ള ഒരാളാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ രപചാരിച്ച വീഡിയോയിലെ അന്യ ലാകോവ്‌ലീവ എന്ന യുവതി. വളരെ നീണ്ട ആലോചനകൾക്ക് ശേഷമാണ് അത്ഭുതകരമായ ഈ ഹാക്ക് ലാകോവ്‌ലീവ പരീക്ഷിച്ചത്. ഈ ഉപയോഗപ്രദമായ ഹാക്ക് സോഷ്യൽ മീഡിയയിൽ ആളുകളുമായി യുവതി പങ്കിടുകയും ചെയ്തു.

   നിങ്ങൾക്ക് വിജയകരമായി ഈ ഹാക്ക് പരീക്ഷിക്കാൻ വേണ്ടത് ഒരു തലയണയാണ്. ടിക് ടോക്കിന്റെ അതേ ഉപയോക്തൃനാമമായ ‘nolimitua.’ എന്ന പേരിൽ അവർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഈ വീഡിയോ പങ്കിട്ടിട്ടുണ്ട്.   വീഡിയോയിൽ, അന്യ ഒരു തലയിണയിൽ വസ്ത്രങ്ങൾ നിറയ്ക്കുന്നതും പാസ്‌പോർട്ട് തലയിണയുടെ തൊട്ടടുത്തായി കിടക്കുന്നതും കാണാം. പിന്നീട് വീഡിയോയിൽ ഒരു എയർപോർട്ടിലിരിക്കുന്ന അന്യയെയാണ് കാണിക്കുന്നത്. തലയിണ അവരുടെ ട്രോളി ബാഗിന് മുകളിൽ ഇരിക്കുന്നത് കാണാം.

   എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ ഹാക്ക് വൈറലായിക്കൊണ്ടിരിക്കുകയാണ്. ആളുകൾക്ക് അവരുടെ അടുത്ത ഫ്ലൈറ്റ് യാത്രയിൽ ഈ ഹാക്ക് പരീക്ഷിക്കാനുള്ള പ്രചോദനമാണ് വീഡിയോ നൽകുന്നത്.

   വിമാനമാര്‍ഗം ഉള്ള യാത്രയെ ഏറെ സൗകര്യപ്രദമായ ഒന്നായാണ് കണക്കാക്കുന്നത്. ലക്ഷ്യ സ്ഥാനത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ എത്താമെന്നതിനാല്‍ ധാരാളം പേര്‍ വിമാന യാത്രയെ ആശ്രയിക്കാറുണ്ട്. യാത്ര സുഖകരമാണെങ്കിലും കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജുകളുടെ പരിധി പല ആളുകള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്.
   അനുവദിച്ചതിലും കൂടുതല്‍ ഭാരം ലഗേജുകള്‍ക്ക് വരുമ്പോള്‍ ലഗേജിലെ ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ എയര്‍പോര്‍ട്ടില്‍ നിന്നും തന്നെ യാത്രക്കാര്‍ കഴിക്കുന്ന സംഭവങ്ങള്‍ വരെ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

   വിമാന യാത്രക്ക് കൂടുതല്‍ ലഗേജ് കൊണ്ടുപോകാനായി വ്യത്യസ്ഥമായ വഴി തേടിയ മറ്റൊരു യുവതിയുടെ വീഡിയോയോും അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഗര്‍ഭിണിയാണെന്ന് തെറ്റിധരിപ്പിച്ചാണ് അധിക ബാഗേജുമായി യുവതി വിമാന യാത്ര നടത്തിയത്. ആഷ്‌ലിന്‍ എന്ന യുവതി @miniadventures എന്ന ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വിമാന യാത്രക്കിടെ താന്‍ എങ്ങനെ അധിക ബാഗേജ് കൊണ്ടു പോയി എന്നാണ് വീഡിയോയിലൂടെ കാണിക്കുന്നത്.
   വിമാനത്താവളത്തിലെ ശുചിമുറിയില്‍ കയറിയ ശേഷം ഒരു ബാഗ് തന്റെ വയറിന് മുകളിലാക്കി വെച്ച് അതിന് പുറത്ത് വസ്ത്രം ധരിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്.
   Published by:user_57
   First published:
   )}