ജിസം 2 എന്ന സിനിമ മാത്രം മതി സണ്ണി ലിയോണി (Sunny Leone) എന്ന മാദകസുന്ദരിയെ ആരാധകർ എക്കാലവും ഓർക്കാൻ. ലോകമെബാടും ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് സണ്ണി. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും വേഷമിട്ട സണ്ണി, ഫാഷൻറെ മറ്റൊരു പേരുകൂടിയാണ്. തലക്കെട്ടുകളിൽ നിറയാനും പാപ്പരാസികളുടെ ക്യാമറാക്കണ്ണുകളെ ആകർഷിക്കാനും സണ്ണിക്ക് പ്രത്യേക കഴിവുണ്ട്. തന്റെ റിയാലിറ്റി ഷോയായ എം.ടി.വി സ്പ്ളിറ്സ്വില്ലയുടെ ഷൂട്ടിംഗ് തിരക്കിലാണ് സണ്ണി ഇപ്പോൾ. അർജുൻ ബിജിലാനിയാണ് ഇതിൽ സണ്ണിക്കൊപ്പം ഷോ അവതരിപ്പിക്കുക.
ബീച്ചിൽ ഫോട്ടോഷൂട്ട് നടത്തുന്ന ഒരു വീഡിയോ സണ്ണി അടുത്തിടെ പോസ്റ്റ് ചെയ്യുകയുണ്ടായി. തിരമാലകളെ തഴുകി കിടക്കുന്ന സണ്ണിയെ ചുറ്റിപ്പറ്റി വിഡിയോഗ്രാഫർമാരും ഫോട്ടോഗ്രാഫർമാരുമുണ്ട്. ഏറ്റവും മികച്ച ഷോട്ട് പതിപ്പിക്കുന്നതിലാണ് ഇവരുടെ ശ്രദ്ധ.
എന്നാൽ ഇവർ പ്ലാൻ ചെയ്തത് അൽപ്പമൊന്നു പാളി. പെട്ടെന്ന് തിരയടിച്ചതും ‘പാനി പാനി… എന്ന് വിളിച്ചുപറഞ്ഞ് ചുറ്റുമുള്ളവർ ഉടനെ തന്നെ സന്ദേശം നൽകി. സണ്ണിയെ തഴുകി മാത്രമേ തിരമാലകൾ കടന്നുപോയുള്ളൂ.
View this post on Instagram
പ്രതീക്ഷിക്കാതെ അലയടിച്ച തിരമാലകൾ സണ്ണിയെ നനച്ചു. ചുറ്റും എന്താണെന്നു മനസിലാകാത്ത അവസ്ഥയിലും സണ്ണി മുഖത്തൊരു പുഞ്ചിരി സൂക്ഷിച്ചു. ശേഷം പതുക്കെ ഫോട്ടോഷൂട്ട് സ്ഥലത്തു നിന്നും ഉയർന്നു.
സംവിധായകൻ രമേഷ് തേറ്റിന്റെ ‘ദി ബാറ്റിൽ ഓഫ് ഭീമ കൊറേഗാവിന്റെ’ ഭാഗമാണ് അവർ. അർജുൻ രാംപാലും അഭിനയിക്കുന്ന ഈ ചിത്രം അടുത്ത വർഷം മാർച്ചിൽ തിയെറ്ററുകളിൽ എത്തും. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ‘ഓ മൈ ഗോസ്റ്റ്’ എന്ന ചിത്രത്തിലും സണ്ണി അഭിനയിക്കും.
Summary: On her Instagram feed, Sunny Leone just posted a new video showing the actor’s intended sensual photo shoot going awry. Photographers and videographers are gathered around her as she strikes a pose against the waves of the sea, but the waves had other ideas
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.