• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇതെന്തൊരു മത്തങ്ങ ! ഇടുക്കിയിൽ അഞ്ചു കിലോയ്ക്ക് വില രൂപ 47000

ഇതെന്തൊരു മത്തങ്ങ ! ഇടുക്കിയിൽ അഞ്ചു കിലോയ്ക്ക് വില രൂപ 47000

ചെമ്മണ്ണാർ പൗരാവലിക്ക് സൗജന്യമായി ലഭിച്ച അഞ്ചു കിലോയുള്ള മത്തങ്ങയാണ് റെക്കോർ‍ഡ് തുകയ്ക്ക് വിറ്റുപോയത്

  • Last Updated :
  • Share this:
    ഇടുക്കി: അഞ്ചു കിലോ തൂക്കം വരുന്ന മത്തങ്ങയ്ക്ക് 47,000 രൂപ വില. പൊന്നും വില കൊടുത്തു വാങ്ങാനും മാത്രം ഈ മത്തങ്ങയ്ക്ക് എന്താണ് പ്രത്യേകത എന്നായിരിക്കും ചിന്തിക്കുന്നത്. ഒന്നുമില്ല, ഓണാഘോഷത്തിന്റെ ഭാ​ഗമായുള്ള ലേലം ആവേശക്കൊടുമുടി കയറിയതോടെയാണ് വൻ തുകയ്ക്ക് മത്തങ്ങ വിറ്റുപോയത്. ചെമ്മണ്ണാറിലെ ഓണാഘോഷത്തിന് നടത്തിയ ജനകീയ ലേലത്തിലാണ് പൊന്നുംവിലയ്ക്ക് മത്തങ്ങ വിറ്റുപോയത്.

    Also Read- ഒറ്റയടിക്ക് ഭീമൻ മുട്ട അകത്താക്കുന്ന കുഞ്ഞൻ പാമ്പ്; വൈറലായി വീഡിയോ

    സംഘാടകരായ ചെമ്മണ്ണാർ പൗരാവലിക്ക് സൗജന്യമായി ലഭിച്ച അഞ്ചു കിലോയുള്ള മത്തങ്ങയാണ് റെക്കോർ‍ഡ് തുകയ്ക്ക് വിറ്റുപോയത്. ഓണാഘോഷത്തിന്റെ ആവേശത്തിൽ നാട്ടുകാർ അരയും തലയും മുറുക്കി വാശിയോടെ ലേലത്തിൽ പങ്കെടുക്കുകയായിരുന്നു. ലേലം വിളി കേട്ട് സംഘാടകർ വരെ അമ്പരന്നു.

    Also Read- ആഡംബരം പടിക്കുപുറത്ത്; മലയാളത്തിലെ യുവതാരത്തിന്റെ യാത്രാ ചിത്രം ഇൻസ്റ്റഗ്രാമിൽ

    10 രൂപയിലാണ് ലേലം തുടങ്ങിയത്. ഉടുമ്പൻചോല സ്വദേശി സിബി ഏബ്രഹാമാണ് പൊന്നും വിലയുള്ള മത്തങ്ങ സ്വന്തമാക്കിയത്. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. മാത്യു ചെറുപറമ്പിൽ മത്തങ്ങ കൈമാറി. താരമായ മത്തങ്ങയുമായി നൃത്തംചെയ്താണ് വിജയികൾ മടങ്ങിയത്. ആടും കോഴിയും പഴക്കുലയും വൻതുകയ്ക്ക് ലേലം കൊള്ളാറുണ്ടെങ്കിലും മത്തങ്ങയ്ക്ക് ഇത്രയും വിലകിട്ടുന്നത് ആദ്യമായാണെന്ന് സംഘാടകർ പറഞ്ഞു.

    Also Read- യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളുടെ അച്ഛൻമാർ രണ്ട്! സംഭവം ബ്രസീലിൽ

    സാധാരണ നടക്കാറുള്ള ലേലത്തിൽ പൂവൻകോഴിക്കും മുട്ടനാടിനുമൊക്കെ പതിനായിരത്തിന് മുകളിലാണ് വിറ്റുപോകാറ്. എന്നാൽ തടിച്ചുകൂടിയ ജനങ്ങളുടെ ലേലം വിളി പതിനായിരവും കടന്ന് അവസാനം 47000 രൂപയിൽ എത്തി മത്തങ്ങ വിറ്റു പോവുകയായിരുന്നു.ഓണാഘോഷത്തിന്റെ ചെലവിനായി സംഘാടകർ കൂപ്പൺ വിറ്റും അല്ലാതെയുമായി ഓടി നടന്നപ്പോൾ ആരോ തന്ന മത്തങ്ങ ഒരു ഭാഗ്യം തന്നെയായി മാറി.
    Published by:Rajesh V
    First published: