നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആറ് കാലും രണ്ട് വാലുമായി ജനനം; ശാസ്ത്ര ലോകത്തിന് അത്ഭുമായി സ്കിപ്പി എന്ന പട്ടിക്കുഞ്ഞ്

  ആറ് കാലും രണ്ട് വാലുമായി ജനനം; ശാസ്ത്ര ലോകത്തിന് അത്ഭുമായി സ്കിപ്പി എന്ന പട്ടിക്കുഞ്ഞ്

  സ്കിപ്പിയുടെ പ്രത്യേകതകൾ പങ്കുവെച്ച് ആശുപത്രിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം വൈറലാണ്.

  Image: Neel Veterinary Hospital/Facebook

  Image: Neel Veterinary Hospital/Facebook

  • Share this:
   ശാസ്ത്രലോകത്തിന് അത്ഭുതമായി സ്കിപ്പർ എന്ന പട്ടിക്കുഞ്ഞ്. ആറ് ദിവസം മുമ്പാണ് യുഎസ്എയിലെ ഓക്ലഹോമ സിറ്റിയിലെ നീൽ വെറ്ററിനറി ആശുപത്രിയിൽ സ്കിപ്പർ ജനിച്ചത്. ആറ് കാലുകളും രണ്ട് വാലുകളുമായാണ് സ്കിപ്പിയുടെ ജനനം.

   സ്കിപ്പിയുടെ പ്രത്യേകതകൾ പങ്കുവെച്ച് ആശുപത്രിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം വൈറലാണ്. ഒരു തലയും ഒരു നെഞ്ച് അറയുമാണ് സ്കിപ്പറിനുള്ളത്. എന്നാൽ ആറ് കാലുകളും രണ്ട് വാലുകളുമുള്ള പട്ടിക്ക് രണ്ട് മൂത്രനാളികളും രണ്ട് പ്രത്യുത്പാദന അവയവങ്ങളുമുണ്ട്.

   സാധാരണഗതിയിൽ ഇത്തരം അവസ്ഥയിൽ ജനിക്കുന്ന ജീവി അധികനാൾ ജീവിച്ചിരിക്കാൻ സാധ്യതയില്ല. എന്നാൽ തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറത്ത് സ്കിപ്പർ തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ പറയുന്നു.

   മോണോസെഫാലസ് ഡിപൈഗസ്, മോണോസെഫാലസ് റാച്ചിപാഗസ് ഡിബ്രാച്ചിയസ് ടെട്രാപസ് എന്നിങ്ങനെയുള്ള അവസ്ഥയാണ് പട്ടിക്കുള്ളത്. അതിനർത്ഥം അവൾക്ക് 1 തലയും നെഞ്ചിലെ അറയും ഉള്ള പട്ടിക്ക് എന്നാൽ 2 പെൽവിക് പ്രദേശങ്ങൾ, 2 താഴ്ന്ന മൂത്രനാളി, 2 പ്രത്യുൽപാദന സംവിധാനം, 2 വാലുകൾ, 6 കാലുകൾ എന്നിവയാണുള്ളത്.

   എങ്കിലും സ്കിപ്പർ ആരോഗ്യത്തോടെ ഇരിക്കുന്നതാണ് ഏറെ അത്ഭുതകരമെന്ന് ഡോക്ടർമാർ പറയുന്നു. ആറ് കാലുകളുണ്ടെങ്കിലും ഇവയെല്ലാം ഒരു പോലെ പ്രവർത്തിക്കുന്നുണ്ട്. സാധാരണ പട്ടികൾ കാലുകൾ അനക്കുന്നത് പോലെ സ്കിപ്പറും ആറ് കാലുകളും അനക്കുന്നു.

   You may also like:സ്മാർട്ട് ഫോൺ വലിച്ചെറിയൂ.. പുഞ്ചിരിക്കൂ: വൈറലായി 100 വയസ്സുകാരി മുത്തശ്ശിയുടെ വീഡിയോ

   ഓസീ ബോർഡർ, കോലീ മിക്സ് ആയ പട്ടിയെ കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയമാക്കും. സ്കിപ്പറിന്റെ ആന്തരികാവയവങ്ങളെല്ലാം സാധാരണ പോലെ പ്രവർത്തിക്കുന്നുവെന്നതാണ് ഏറെ ആശ്വാസകരം. പട്ടിക്കുഞ്ഞ് ഇപ്പോൾ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി വ്യക്തമാക്കുന്നു.

   You may also like:ഭർത്താവിന്റെ സൂം മീറ്റിങ്ങിനിടെ ഭാര്യയുടെ ചുംബനം: വീഡിയോ വൈറൽ

   ഗർഭാവസ്ഥയിൽ സ്കിപ്പറിനൊപ്പം മറ്റൊരു ഭ്രൂണം കൂടി ഉണ്ടായിരിക്കാമെന്നും ഇത് വേർപെടാതിരുന്നതാണ് സ്കിപ്പറിന്റെ അപൂർവ അവസ്ഥയ്ക്ക് കാരണമെന്നുമാണ് കരുതപ്പെടുന്നത്. അസാധാരണ രീതിയിലാണ് ജനിച്ചതെങ്കിലും അൽപ്പം കരുതൽ നൽകിയാൽ മറ്റ് പട്ടികളെ പോലെ സാധാരണ രീതിയിൽ ജീവിക്കാൻ സ്കിപ്പറിന് സാധിക്കും എന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്.

   സ്കിപ്പർ സാധാരണ രീതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ചലിക്കുന്നുണ്ടെന്നും ഉടമയും സാക്ഷ്യപ്പെടുത്തുന്നു. ജനിച്ച ദിവസങ്ങളിൽ മലബന്ധ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും സാധാരണ രീതിയിലേക്ക് വന്നിരിക്കുകയാണ്.
   Published by:Naseeba TC
   First published: