നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • വീടില്ലാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ക്ക് മാന്യമായ രീതിയില്‍ സൗജന്യ ഭക്ഷണം നല്‍കി ഈ റെസ്റ്ററന്റ്

    വീടില്ലാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ക്ക് മാന്യമായ രീതിയില്‍ സൗജന്യ ഭക്ഷണം നല്‍കി ഈ റെസ്റ്ററന്റ്

    യുഎസിലെ ഒരു റെസ്റ്റോറന്റ് വര്‍ഷങ്ങളായി വീടില്ലാത്ത ഒരാള്‍ക്ക് ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കുന്നതിനെ സംബന്ധിച്ചായിരുന്നു അവര്‍ കുറിച്ചത്

    സൗജന്യ ഭക്ഷണം കൊടുക്കുന്ന ഭക്ഷണശാല

    സൗജന്യ ഭക്ഷണം കൊടുക്കുന്ന ഭക്ഷണശാല

    • Share this:
      പലപ്പോഴും പോസിറ്റീവ് മനഃസ്ഥിതി നൽകുന്ന സന്തോഷകരമായ ഇടമാണ് ഇന്റര്‍നെറ്റ്. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി സമ്മാനിക്കാന്‍ കഴിയുന്ന നിരവധി യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങള്‍ പലപ്പോഴും നമുക്ക് ചുറ്റും കാണാം. അത്തരത്തിലുള്ള ഒരു സംഭവം അമേരിക്കയിൽ നിന്നുള്ള ജനെസാ റൂബിനോ എന്നൊരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. യുഎസിലെ ഒരു റെസ്റ്റോറന്റ് വര്‍ഷങ്ങളായി വീടില്ലാത്ത ഒരാള്‍ക്ക് ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കുന്നതിനെ സംബന്ധിച്ചായിരുന്നു അവര്‍ കുറിച്ചത്.

      നെക്സ്റ്റ് ഡോര്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ഈ ആ നീണ്ട കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്, ''ബാഗെല്‍സ് എന്‍ ബണ്‍സ് റസ്റ്റോറന്റില്‍ രാവിലെ കണ്ട ഒരു കാര്യം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കാന്‍ കൗണ്ടറില്‍ കാത്തിരിക്കുമ്പോള്‍, അവിടെയുള്ള കാത്തിയെന്ന ജീവനക്കാരിയോട് വീടില്ലാത്ത, അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരാള്‍ തന്റെ പ്ലാസ്റ്റിക് പാത്രം കാട്ടി കുറച്ച് വെള്ളം നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നത് താന്‍ കണ്ടുവെന്ന് ജനെസാ പറയുന്നു.

      എന്തിനാണിതെന്ന് ജീവനക്കാരന്‍ ചോദിച്ചപ്പോള്‍ അവന്റെ മറുപടി തനിക്ക് 'കുടിക്കാന്‍' ആണെന്നായിരുന്നു. ദയാലുവായ ആ ജീവനക്കാരി, ആവശ്യത്തിന് വെള്ളം കൂളറിന്റെ അടുത്ത് ചെന്ന് നിറച്ചോളൂ എന്ന് അയാളോട് പറഞ്ഞു. അയാള്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം എന്തെങ്കിലും നല്‍കാമോ എന്ന് ചോദിച്ചപ്പോള്‍ മറ്റൊരു ജീവനക്കാരനായ ബെന്നി വളരെ മാന്യമായി എന്ത് ഭക്ഷണമാണ് വേണ്ടതെന്ന് ചോദിച്ച് ഓര്‍ഡര്‍ സ്വീകരിച്ചു. സംതൃപ്തി നിറഞ്ഞ ഒരു പുഞ്ചിരിയോടെ അയാള്‍ തനിക്ക് വേണ്ട ഭക്ഷണം അവരോട് പറഞ്ഞു.

      ഇതിനെല്ലാം സാക്ഷിയായിരുന്ന ജനെസാ, അവനെ സഹായിക്കാന്‍ കുറച്ച് ഭക്ഷണത്തിന് പണം നല്‍കട്ടെയെന്ന് ചോദിക്കാന്‍ കാത്തിയുടെ അടുത്തേക്ക് പോയി. ആ മനുഷ്യന് വിശക്കുമ്പോഴെല്ലാം അവിടെ നിന്ന് ഭക്ഷണം നല്‍കാറുണ്ടെന്നും അയാള്‍ എപ്പോഴും അവിടെ ഭക്ഷണം കഴിക്കാറുണ്ടെന്നും കാത്തി വെളിപ്പെടുത്തി. മാത്രമല്ല വര്‍ഷങ്ങളായി അവരിത് ചെയ്യാറുണ്ടെന്നും ജനെസാ മനസ്സിലാക്കി. തനിക്ക് അവിടം (റെസ്റ്റോറന്റ്) ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയായി എന്ന് കുറിച്ചാണ് ജനെസാ അത് അവസാനിപ്പിക്കുന്നത്.



      റെസ്റ്റോറന്റിന്റെ പ്രവൃത്തിയില്‍ ആവേശഭരിതരായ നെറ്റിസണ്‍മാര്‍ അവരെ അഭിനന്ദിച്ച് ധാരാളം കമന്റുകള്‍ പങ്കുവച്ചിരുന്നു. ചില കമന്റുകള്‍ ഇങ്ങനെയാണ്:

      ''ഇത് മനോഹരമാണ്! വളരെ ദയാലുവാണ് നിങ്ങള്‍.. ഞാന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍, ഞാന്‍ ഒരു സാധാരണ ഉപഭോക്താവായിരിക്കും.''

      ''ഞാന്‍ ബാഗെല്‍സ് എന്‍ ബണ്‍സിനെ പിന്തുണയ്ക്കുന്നു. ഞാന്‍ സ്റ്റാറ്റന്‍ ദ്വീപിലാണ് താമസിക്കുന്നത്. നിങ്ങളുടെ പ്രവൃത്തികള്‍ക്ക് നന്ദി.''

      ''തീര്‍ച്ചയായും അത് പ്രതീക്ഷിച്ചിരുന്നില്ല. മനുഷ്യത്വം അങ്ങനെയായിരിക്കണം.''

      '' തീര്‍ച്ചയായും അനുഗ്രഹിക്കപ്പെട്ട ഒരുയിടമാണ് അവിടം. അവനവിടെ എപ്പോഴും ഭക്ഷണം ഉണ്ടാകും. ''

      ''നമ്മളെല്ലാവരും അത്തരത്തിലുള്ളവരായിരുന്നെങ്കില്‍, ലോകം കൂടുതല്‍ മനോഹരമായ ഒരു ഇടമായി തീര്‍ന്നേനെ..''

      ''വളരെ മധുരകരമായ ഒരു പ്രവ്യത്തി.. കൂടുതല്‍ ആളുകള്‍ ഇങ്ങനെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''

      ''ഇത് പോലെ, എപ്പോഴും സ്‌നേഹവും ദയയും കാണിക്കുക... ആശംസകള്‍''

      ഇതുപോലെ റെസ്റ്റോറന്റിന്റെ ദയയെ പ്രശംസിച്ച് ധാരാളം പേര്‍ പ്രതികരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 27നാണ് നെക്സ്റ്റ് ഡോര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഈ പോസ്റ്റ് പങ്കുവച്ചത്.
      Published by:user_57
      First published:
      )}