നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വീട്ടിനുള്ളിൽ വളർത്തുന്ന ചെടി വിറ്റുപോയത് 14 ലക്ഷത്തിന്; അതിശയകരമായ ലേലം ന്യൂസിലന്റിൽ

  വീട്ടിനുള്ളിൽ വളർത്തുന്ന ചെടി വിറ്റുപോയത് 14 ലക്ഷത്തിന്; അതിശയകരമായ ലേലം ന്യൂസിലന്റിൽ

  എട്ട് ഇലകളാണ് ചെടിക്ക് ഉള്ളത് എന്നും ഒമ്പതാമത്തെ ഇല വിടാരാൻ തയ്യാറെടുത്തു നിൽക്കുന്നു എന്നുമാണ് വെബ്സൈറ്റിലെ ചെടിയുടെ ചിത്രത്തിന് താഴെയുള്ള കുറിപ്പിൽ പറയുന്നത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കലാപരമായ സൃഷ്ടികളും, ആഭരണങ്ങളും എല്ലാം അതിന്റെ മൂല്യവും ചരിത്ര പ്രധാന്യവും കണക്കാക്കി വൻ തുകക്ക് ലേലത്തിൽ വിറ്റു പോകുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ന്യൂസിലന്റിൽ നടന്ന ഒരു ലേലത്തിൽ വീട്ടിനുള്ളിൽ വളർത്തുന്ന ചെടിയാണ് വൻ തുകക്ക് വിറ്റു പോയത്. റാഫിഡോഫോറ ടെട്രാസ്പെർമ എന്ന ചെടിക്ക് 14 ലക്ഷത്തിൽ അധികം രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്.

   ന്യൂസിലന്റിലെ ട്രേഡ് മി എന്ന വെബ്സൈറ്റാണ് ചെടി ലേലത്തിന് വച്ചത്. എട്ട് ഇലകളാണ് ചെടിക്ക് ഉള്ളത് എന്നും ഒമ്പതാമത്തെ ഇല വിടാരാൻ തയ്യാറെടുത്തു നിൽക്കുന്നു എന്നുമാണ് വെബ്സൈറ്റിലെ ചെടിയുടെ ചിത്രത്തിന് താഴെയുള്ള കുറിപ്പിൽ പറയുന്നത്. ഓരോ ഇലകളും വർണാഭമാണെന്നും 14 സെൻ്റീമീറ്റർ വ്യപ്തിയുള്ള പാത്രത്തിൽ മികച്ച രീതിയിൽ വേരൂന്നിയതാണ് ചെടിയെന്നും കുറിപ്പ് വിവരിക്കുന്നു. തായ്ലാന്റ്, മലേഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചെടിയാണ് റാഫിഡോഫോറ ടെട്രാസ്പെർമ.

   വെബ്സൈറ്റിന്റെ ഇതുവരെയുള്ള ലേലത്തിനിടക്ക് വീട്ടിനുള്ളിൽ വയ്ക്കുന്ന ഒരു ചെടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് റാഫിഡോഫോറ ടെട്രാസ്പെർമക്ക് ലഭിച്ചത് എന്ന് ട്രേഡ് മീ വക്താവ് മില്ലീ സിൽവർസ്റ്റർ സിഎൻഎൻ വാർത്താ ചാനലിനോട് പറഞ്ഞു.   ചെടി സ്വന്തമാക്കാൻ ആളുകൾ മത്സരിച്ചതോടെ അവസാന നിമിഷം വരെ ആവേശകരമായ രീതിയിലാണ് ലേലം മുന്നോട്ട് പോയത് എന്നും സിൽവർസ്റ്റർ പറഞ്ഞു. 102000 കാഴ്ച്ചക്കാരെയാണ് ചെടിക്ക് വെബ്സൈറ്റിൽ ലഭിച്ചത്. 1600 പേർ വാച്ച്ലിസ്റ്റിലും ചെടിയെ ഉൾപ്പെടുത്തി. വീട്ടിൽ വളർത്തുന്ന ചെടികളെ ഇഷ്ടപ്പെടുന്ന ധാരാളം പേർ ന്യൂസിലാന്റിലുണ്ട്. ഇവരിൽ ചിലർ എന്ത് വിലകൊടുത്തും സവിശേഷമായ ചെടികൾ വാങ്ങാൻ തയ്യാറാകുന്നു.

   അടുത്ത കാലത്തായി വീട്ടിനുള്ളിൽ വളർത്തുന്ന ചെടികൾക്ക് ലേല വെബ്സൈറ്റിൽ പ്രചാരം ഏറുന്നതായി സിൽവർസ്റ്റർ പറയുന്നു. ട്രേഡ് മീ വെബ്സൈറ്റിലെ വീട്ടിനുള്ളിൽ വളർത്തുന്ന ചെടികൾക്ക് ലഭിക്കുന്ന ശരാശരി വില മെയ് 2019 ൽ 34 ന്യൂസിലാന്റ് ഡോളർ ആണെങ്കിൽ കഴിഞ്ഞ മാസം അത് 84 ന്യൂസിലാന്റ് ഡോളർ ആയി ഉയർന്നുവെന്നും സിൽവർസ്റ്റർ കൂട്ടിച്ചേർത്തു. അപൂർവ്വമായ ധാരാളം ചെടികളാണ് വലിയ വിലക്ക് ലേലത്തിൽ വിറ്റുപോകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ന്യൂസിലന്റിൽ വീട്ടിനുള്ളിൽ വളർത്തുന്ന ചെടികൾക്ക് അവശ്യക്കാർ ഏറുന്നുണ്ട്. പുതിയ ട്രെൻ്റാണ് ഇത് സൂചിപ്പിക്കുന്നതെന്നും സിൽവർസ്റ്റർ വിശദീകരിച്ചു.

   കഴിഞ്ഞ വർഷവും വീട്ടിനുള്ളിൽ വളർത്തുന്ന സമാനമായ ഒരു ചെടി വൻ തുകക്ക് വിറ്റുപോയിരുന്നു. നാല് ഇലകളുള്ള വരിജനേറ്റഡ് മിനിമ എന്ന ഒരു തരം ചെടി 3,91,000 രൂപക്കാണ് ( ന്യൂസിലാന്റ് ഡോളർ 8000) വിറ്റുപോയത്. ഓരോ ഇലക്കുമുള്ള ചെറിയ മഞ്ഞ നിറമായിരുന്നു ഇതിന്റെ പ്രത്യേകത. റാഫിഡോഫോറ ടെട്രാസ്പെർമ യുടെ ലേലത്തിന് മുമ്പ് ട്രേഡ് മീ വെബ്സൈറ്റിൽ നിന്നും ഏറ്റവും കൂടിയ വിലക്ക് വിറ്റുപോയത് ഈ ചെടിയാണ്.

   Summary: In New Zealand, a Rhapidophora Tetrasperma plant was sold for $19,297 or $27,100 New Zealand dollars
   Published by:user_57
   First published:
   )}