• HOME
  • »
  • NEWS
  • »
  • buzz
  • »
  • ബഹിരാകാശത്തേക്ക് സമൂസ പറത്തിവിട്ടു; എത്തിയത് ഫ്രാൻസിൽ!

ബഹിരാകാശത്തേക്ക് സമൂസ പറത്തിവിട്ടു; എത്തിയത് ഫ്രാൻസിൽ!

സമൂസയുടെ സഞ്ചാരപഥം മനസ്സിലാക്കാൻ ഒരു ഗൊപ്രോയും ജിപിഎസ് ട്രാക്കറും ബലൂണിൽ ഘടിപ്പിച്ചിരുന്നു

representative image

representative image

  • Share this:
    ബ്രിട്ടനിലെ ഇന്ത്യൻ വംശജനായ നീരജ് ഗാദറിന് കോവിഡ് കാലത്ത് തോന്നിയ രസകരവും വിചിത്രവുമായ പരീക്ഷണം എല്ലാവരിലും ചിരി പടർത്തുന്ന ക്ലൈമാക്സിലാണ് അവസാനിച്ചത്. തന്റെ റസ്റ്ററന്റിൽ ഉണ്ടാക്കിയ സമൂസയെ ബഹിരാകാശത്തേക്ക് പറത്തിവിടാനായിരുന്നു നീരജിന്റെ പദ്ധതി.

    നീരജും കൂട്ടുകാരും ചേർന്ന് പറത്തിവിട്ട സമൂസ സുരക്ഷിതമായി തന്നെ ലാൻഡ് ചെയ്തു. പക്ഷേ, ബഹിരാകാശത്തല്ല, ചെന്ന് വീണത് ഫ്രാൻസിലാണ്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് കൂട്ടുകാർക്കൊപ്പം ഇരുന്ന് സംസാരിക്കുന്നതിനിടയിലാണ് നീരജ് തന്റെ വമ്പൻ പദ്ധതി അവതരിപ്പിച്ചത്. ആദ്യം തമാശയായി കേട്ട കൂട്ടുകാർ എന്നാൽ പിന്നെ സമൂസയെ സ്പേസിലേക്ക് അയച്ചാലോ എന്ന് ഗൗരവമായി തന്നെ ആലോചിച്ചു.

    കോവിഡ് മൂലമുള്ള ആശങ്കകൾക്കിടയിൽ സന്തോഷിക്കാനുള്ള വക എന്ന നിലയിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. അത് ലോകം മുഴുവൻ ചിരിക്കുന്ന തമാശയാകുമെന്ന് നീരജ് കരുതിയിരുന്നില്ല.

    വലിയ ബലൂണിൽ സമൂസ കെട്ടി പറത്തിവിടാനായിരുന്നു പദ്ധതി. സമൂസയുടെ സഞ്ചാരപഥം മനസ്സിലാക്കാൻ ഒരു ഗൊപ്രോയും ജിപിഎസ് ട്രാക്കറും ബലൂണിൽ ഘടിപ്പിച്ചു. പദ്ധതിയൊക്കെ ആവിഷ്കരിച്ച് വിജയകരമായി സമൂസയേയും കൊണ്ട് ബലൂൺ ഭൂമിയിൽ നിന്ന് കുതിച്ചു.

    ബലൂൺ പറത്തി വിട്ടതിനു ശേഷമാണ് ജിപിഎസ് പ്രവർത്തിക്കുന്നില്ലെന്ന് നീരജിനും കൂട്ടുകാർക്കും മനസ്സിലായത്. ഏറെ പ്രതീക്ഷയോടെ താൻ ആവിഷ്കരിച്ച 'ബഹിരാകാശ പദ്ധതി' പാളിപ്പോയെന്ന് നീരജ് ഉറപ്പിച്ചു.

    You may also like:ചരക്കു ട്രെയിനിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമം; ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

    ബലൂൺ പറത്തി വിട്ട് അടുത്ത ദിവസമാണ് ജിപിഎസ് ശരിയായി പ്രവർത്തിച്ചു തുടങ്ങിയത്. തങ്ങൾ ബഹിരാകാശത്തേക്ക് പറത്തിവിട്ട സമൂസ ഫ്രാൻസിലെ കിക്സ് എന്ന സ്ഥലത്ത് ക്രാഷ് ലാന്റ് ചെയ്യുകയായിരുന്നു എന്ന് മനസ്സിലായി.

    You may also like:Bird Flu | മൈക്രോവേവ് ഓവനിൽ പാചകം ചെയ്ത കോഴിയിറച്ചി സുരക്ഷിതമാണോ?

    ഫ്രാൻസിലുള്ള ആക്സിൽ മാതോൺ എന്ന യുവാവ് മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന സമൂസ പെട്ടിയും ഗൊപ്രോയും കണ്ടെത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു. മരക്കൊമ്പിൽ ഗൊപ്രോയും ജിപിഎസും സമൂസയും ഘടിപ്പിച്ച നിലയിൽ ബലൂൺ തൂങ്ങിക്കിടക്കുകയായിരുന്നു.

    എന്തായാലും പിന്നീട് സമൂസയെ അവിടെ കണ്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ബഹിരാകാശത്തേക്ക് പുറപ്പെട്ട സമൂസ ഫ്രാൻസിലെ ഏതോ മൃഗത്തിന്റെ വയറ്റിൽ ചെന്ന് ദൗത്യം പൂർത്തിയാക്കിക്കാണുമെന്ന് നീരജ് ചിരിയോടെ പറയുന്നു.

    ഗൊപ്രോയിലെ ദൃശ്യങ്ങളിൽ സമൂസയുടെ യാത്ര വ്യക്തമാണ്. യാത്രക്കിടയിൽ ഏതോ വിമാനത്തേയും ബലൂൺ മറികടന്നിട്ടുണ്ട്. എന്തായാലും ബലൂൺ കണ്ടെത്തിയ ആക്സിൽ കോവിഡ് ലോക്ക്ഡൗൺ പ്രതിസന്ധി മാറിയാൽ നീരജിന്റെ റസ്റ്ററന്റിൽ നേരിട്ട് എത്തി കാണാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.
    Published by:Naseeba TC
    First published: