നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സേവ് ദി ഡേറ്റിലെ വിപ്ലവവീര്യം; വ്യത്യസ്ത ആശയവുമായി ഒരു വീഡിയോ

  സേവ് ദി ഡേറ്റിലെ വിപ്ലവവീര്യം; വ്യത്യസ്ത ആശയവുമായി ഒരു വീഡിയോ

  ചെക്കൻ സഖാവാണെങ്കിൽ 'സേവ് ദി ഡേറ്റ്' എങ്ങനെയുണ്ടാവും? തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വധൂവരന്മാർക്കായി ഒരുക്കിയ വീഡിയോ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   കല്യാണത്തിന് 'സേവ് ദി ഡേറ്റ്' വീഡിയോ ചെയ്യുമ്പോൾ എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയാണ് പലർക്കും. വധൂവരന്മാരും കൺസെപ്റ് ഫോട്ടോ/വീഡിയോഗ്രാഫർമാരും ചേർന്ന് തലപുകച്ചാണ് പലപ്പോഴും പുത്തൻ ആശയങ്ങൾ കണ്ടെത്തുക. എന്നാൽ വരൻ ഒരു കടുത്ത സഖാവാണെങ്കിലോ? ചിലപ്പോ 'സേവ് ദി ഡേറ്റ്' വീഡിയോ ഇതുപോലിരിക്കും. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വധൂവരന്മാർക്കായി ഒരുക്കിയ വീഡിയോയാണിത്.

   നെഞ്ചിലെ തീയായ ചുവപ്പ് വിവാഹത്തിലും പടരുകയാണ് അരുണിനും പാർവതിക്കും. കോവിഡിൽ കല്യാണമേളം കുറവാകുമെന്നുറപ്പ്. എങ്കിൽ ഒരു ഓളം എങ്കിലും വേണ്ടേ. ആ കുറവ് പ്രൈം ലെൻസ് വെഡ്ഡിംഗ് ഒരുക്കിയ കിടിലൻ 'സേവ് ദ് ഡേറ്റ്' നികത്തി.

   തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളായ അരുനിൻ്റെയും പാർവതിയുടെയും സേവ് ദി ഡേറ്റ് ആണ് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന വെഡ്ഡിംഗ് പ്ലാനർമാർ വളരെ മനോഹരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത്. കൺസെപ്റ്റ് 'സേവ് ദി ഡേറ്റ്' ചെയ്ത് ഇതിന് മുന്നെയും പല തവണ പ്രൈം ലെൻസ് വെഡ്ഡിംഗ് ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ഫോട്ടോഗ്രാഫറും പ്രൈംലെൻസ് ഉടമയുമായ ആനന്ദ് ആലന്തറയുടെതാണ് കൺസെപ്റ്റ്. രഞ്ജു ആറ്റിങ്ങൽ ക്യാമറയും അരുൺ വെഞ്ഞാറമൂട് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

   വീഡിയോ ചുവടെ കാണാം:   Also read: കെഎസ്ഇബിക്കാരന്‍റെ സേവ് ദ ഡേറ്റ് വൈറൽ

   കെഎസ്ഇബി ജീവനക്കാരന്‍റെ വ്യത്യസ്തമായ സേവ് ദ ഡേറ്റ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. കെഎസ്ഇബിയിൽ കരാർ അടിസ്ഥാനത്തിൽ ബില്ലറായി ജോലി ചെയ്യുന്ന രാജേഷ് എന്ന യുവാവിന്‍റെ സേവ് ദ ഡേറ്റ് വീഡിയോയാണ് അതിവേഗം വൈറലായി മാറിയത്. കളർ സ്പോട്ട് ഫോട്ടോഗ്രഫിയാണ് ഏറെ ആകർഷകമായ ഈ സേവ് ദ ഡേറ്റ് ഒരുക്കിയിരിക്കുന്നത്.

   വെറും ഒമ്പത് ചിത്രങ്ങളിലൂടെ പ്രണയകഥ വിവരിക്കുകയാണ് ഇവിടെ. ആദ്യം മീറ്റർ റീഡിങ്ങ് എടുക്കാൻ കെഎസ്ഇബി ജീവനക്കാരൻ ചേതക് സ്കൂട്ടറിൽ വരുന്ന ചിത്രം. ഈ സമയം വീട്ടിന്‍റെ മുറ്റത്ത് കോലം വരയ്ക്കുകയാണ് നമ്മുടെ കഥാനായിക. ഒറ്റനോട്ടത്തിൽ തന്നെ നായകന് നായികയെ ഇഷ്ടമാകുന്നു. സ്കൂട്ടറിൽ ഇരുന്നുകൊണ്ടുതന്നെ പെൺകുട്ടിയെ നോക്കി അവൻ പുഞ്ചിരി തൂകുന്നു.

   അടുത്ത ചിത്രത്തിൽ അവളെയും അവൾ വരയ്ക്കുന്ന കോലത്തിലും നോക്കിക്കൊണ്ടു മീറ്റർ റീഡിങ് എടുക്കാനായി പോകുന്നു. റീഡിങ് എടുത്തുകൊണ്ടിരിക്കുമ്പോൾ പുഞ്ചിരിയോടെ അവിടേക്ക് എത്തുന്ന നായിക. അതിനുശേഷം വൈദ്യുത ബില്ലിനൊപ്പം ഇരുവരും പ്രണയം കൂടി കൈമാറുന്നതാണ് അടുത്ത ചിത്രം. അവസാനത്തെ ചിത്രമാണ് ശരിക്കും ട്വിസ്റ്റാകുന്നത്. വൈദ്യുത ബില്ലിൽ തെളിഞ്ഞു വരുന്ന സേവ് ദ ഡേറ്റ്.

   Summary: A unique wedding 'Save the Date' video conceptualises the strong political leanings of the groom-to-be. It has beautifully incorporated the scheduled wedding in a different way 
   Published by:user_57
   First published: