നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Sex Toys | സെക്സ് ടോയ്‌സ് നിറച്ച കപ്പലും സൂയസ് കനാലിൽ കുടുങ്ങി

  Sex Toys | സെക്സ് ടോയ്‌സ് നിറച്ച കപ്പലും സൂയസ് കനാലിൽ കുടുങ്ങി

  ഈ കപ്പലിൽ ഡിൽ‌ഡോകൾ‌, വൈബ്രേറ്ററുകൾ‌, പുരുഷ സ്വയംഭോഗം ചെയ്യുന്ന ഉപകരണങ്ങൾ എന്നിവ നിറച്ച ഇരുപതോളം കണ്ടെയ്‌നറുകളുണ്ടെന്ന്‌ കമ്പനി അറിയിച്ചു.

  Sex Toys Ship

  Sex Toys Ship

  • Share this:
   Sex Toys |  സൂയസ് കനാലിൽ സംഭവിക്കുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം. കനാലിലൂടെയുള്ള ഗതാഗതം സ്തംഭിച്ചതുമൂലം നിരവധി കപ്പലുകളാണ് കുടുങ്ങുക്കിടക്കുന്നത്. ചരക്കു ഗതാഗതം സ്തംഭിച്ചത് ആഗോള വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന ചരക്കുകപ്പലുകളിൽ ഒന്ന് നൂറുകണക്കിന് സെക്സ് ടോയ്‌സ് നിറച്ചതാണ്. ഇവ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിൽ വലിയ താമസമാണ് നേരിടുന്നത്.

   ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ വ്യാഴാഴ്ച ഒരു ഭീമൻ ചരക്കുകപ്പൽ കുടുങ്ങിയത് ആഗോള കപ്പൽ ഗതാഗതത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട ഈ ജലപാതയിലൂടെ കടന്നുപോകേണ്ട നൂറ്റൻപതിലധികം ചരക്കുകപ്പലുകളാണ് മാർഗ്ഗതടസം നീങ്ങാനായി കാത്തിരിക്കുന്നത്. കുടുങ്ങിയ കപ്പൽ സൂയസ് കനാലിന്റെ ഇരുഭാഗങ്ങളിലുമുള്ള ഗതാഗതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ ഗതാഗത സ്തംഭനമാണിത്.

   ഉൽപ്പന്നങ്ങൾ വിൽക്കാനോ തിരിച്ചെടുക്കാനോ സാധിക്കാത്തതിനാൽ ഉണ്ടായ ദശലക്ഷക്കണക്കിന് നഷ്ടം അസ്വസ്ഥപ്പെടുത്തുന്നതായി ഡച്ച് കമ്പനിയായ ഇ ഡി സി റീറ്റെയ്ൽ പറഞ്ഞു. നെതർവൻഡ്സിലെയും ബെൽജിയത്തിലെയും ഏറ്റവും വലിയ ഓൺലൈൻ സെക്സ് ടോയ്‌സ് വിതരണക്കാരാണ്
   ഇ ഡി സി റീട്ടെയിൽ. സൂയസിലെ തടസം കാരണം വാലന്റൈൻസ്‌ഡേക്കും ക്രിസ്മസിനും വിറ്റഴിച്ചശേഷമുള്ള ഉൽപ്പന്നങ്ങൾ റീസ്റ്റോക്ക് ചെയ്യാൻ സാധിക്കാതെ വന്നിരിക്കുകയാണ് ഈ കമ്പനിക്ക്.
   കപ്പലിൽ ഡിൽ‌ഡോകൾ‌, വൈബ്രേറ്ററുകൾ‌, പുരുഷ സ്വയംഭോഗം ചെയ്യുന്ന ഉപകരണങ്ങൾ എന്നിവ നിറച്ച ഇരുപതോളം കണ്ടെയ്‌നറുകളുണ്ടെന്ന്‌ കമ്പനി അറിയിച്ചു.

   ചൊവ്വാഴ്ച വീശിയ ശക്തമായ കാറ്റിൽ സൂയസ് കനാലിന്റെ ഇരു കരകളിലും മണൽ അടിഞ്ഞുകൂടിയതാണ് കപ്പൽ കുടുങ്ങാൻ കാരണം. ജലപാത ഇടുങ്ങിയതായതും വ്യക്തമായ കാഴച ലഭ്യമാകാഞ്ഞതും കാരണം ജീവനക്കാർക്ക് കപ്പൽ നിയന്ത്രിക്കാൻ സാധിച്ചില്ല. കപ്പൽ പാതയുടെ വശങ്ങളിലേക്ക് ചരിഞ്ഞു. ഭീമാകാരമായ കപ്പലിനെ മാറ്റാൻ ബുധനാഴ്ചയും സാധിച്ചില്ല.

   You May Also Like- ഒടുവിൽ ഒന്നനങ്ങി; ആറ് ദിവസങ്ങൾക്ക് ശേഷം സൂയിസ് കനാലിൽ കുടുങ്ങിയ കപ്പൽ ചലിച്ചു തുടങ്ങി

   ചൈനയിൽ നിന്ന് നെതർലാൻഡിലെ റോട്ടർഡാമിലേക്ക് പോകുന്ന 'എവർ ഗിവൺ' എന്ന കപ്പലിന് 400 മീറ്റർ നീളമുണ്ട്‌. 200,000 മെട്രിക് ടൺ ഭാരം വഹിക്കുന്ന കപ്പലിലെ കണ്ടൈനറുകൾ 12 നില കെട്ടിടത്തിന്റെ അത്രയും ഉയരത്തിലാണ്. ഒരാഴ്ചയായി സൂയസിന് കുറുകെ കിടക്കുന്ന കപ്പൽ തിരിക്കാൻ സാധിച്ചെങ്കിലും സഞ്ചാരയോഗ്യമായിട്ടില്ലെന്ന് ഉടമയുടെ വക്താവ് തിങ്കളാഴ്ച എഎഫ്‌പിയോട് പറഞ്ഞു.

   'എവർ ഗിവർ' കനാലിലേക്ക് 30 ഡിഗ്രി കോണിൽ കുടുങ്ങിക്കിടക്കുകയായിരുന്നു, അത് മാറ്റാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഷൂയി കിസനിൽ നിന്നുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. കപ്പൽ തിരിഞ്ഞെങ്കിലും നീക്കാൻ സാധിക്കുന്നില്ല. രാവിലെ മുതൽ 11 ടഗ് ബോട്ടുകൾ 'എവർ ഗിവൺ' നെ വലിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കപ്പൽ കുടുങ്ങിയപ്പോൾ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ പുതിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച വക്താവ് പറഞ്ഞു.

   (With inputs from agencies)
   Published by:Anuraj GR
   First published:
   )}