നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോവിഡ് വാക്സിനേഷൻ കൊണ്ടുനടക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? കൊമേഡിയൻ അതുൽ ഖത്രിയുടെ കൈവശം പരിഹാരമുണ്ട്

  കോവിഡ് വാക്സിനേഷൻ കൊണ്ടുനടക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? കൊമേഡിയൻ അതുൽ ഖത്രിയുടെ കൈവശം പരിഹാരമുണ്ട്

  ഓഗസ്റ്റ് 8-ന് തന്റെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അച്ചടിച്ച വെള്ള ടി ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഒരു ചിത്രം അതുല്‍ ഖത്രി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

  • Share this:
   അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും വിദേശയാത്രകള്‍ക്കും കോവിഡ് പരിശോധനാ ഫലമോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടുകള്‍ കൈവശം വെയ്ക്കുക എന്നതും കേടുവരാതെ സൂക്ഷിക്കുക എന്നതുമൊക്കെ പലര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. ഈ രേഖകള്‍ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍, ഈ ആശങ്കകള്‍ ഇല്ലാതാക്കി ഉത്കണ്ഠകള്‍ ഒന്നുമില്ലാതെ യാത്ര ചെയ്യാന്‍ നൂതനമായ ഒരു മാര്‍ഗം അവതരിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഒരു കൊമേഡിയന്‍. പ്രശസ്തനായ കൊമേഡിയനായ അതുല്‍ ഖത്രി ഒരുപാട് യാത്ര ചെയ്യുന്ന വ്യക്തിയാണ്. പോകുന്ന സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും സന്ദര്‍ശിക്കുന്ന വിവിധ സ്ഥലങ്ങളിലും ഈ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് മടുത്തിരിക്കുകയാണ് അതുല്‍ ഖത്രി. അതിനാല്‍, എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ ഒരു മാര്‍ഗം പങ്കുവെയ്ക്കുകയാണ് അദ്ദേഹം. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അച്ചടിച്ച വെള്ള ടി ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് ഈ പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഈ അസൗകര്യം മറികടന്നത്!

   ഓഗസ്റ്റ് 8-ന് തന്റെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അച്ചടിച്ച വെള്ള ടി ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഒരു ചിത്രം അതുല്‍ ഖത്രി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 'ജോലിയും യാത്രയും പുനരാരംഭിച്ചതോടെ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലുമെല്ലാം ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ഞാന്‍ മടുത്തിരിക്കുകയാണ് - അപ്പോഴാണ് എനിക്ക് ഈ ആശയം തോന്നിയത്', ചിത്രം പങ്കുവെച്ചുകൊണ്ട് ഖത്രി കുറിച്ചു. ഖത്രി സ്വീകരിച്ച വാക്‌സിന്റെ പേരും വാക്‌സിന്‍ കുത്തിവെച്ച തീയതിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളോടൊപ്പം 'കോവിഡ് 19 വാക്‌സിനേഷന്റെ അന്തിമ സര്‍ട്ടിഫിക്കറ്റ്' എന്നും ടി ഷര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചിരി ഉണര്‍ത്തുന്ന ഈ ചിത്രം വൈകാതെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കാന്‍ തുടങ്ങി. ഇതിനകം ഒമ്പതിനായിരത്തിലധികം ട്വിറ്റര്‍ ഉപയോക്താക്കളാണ് ഖത്രിയുടെ ഈ ചിത്രം ലൈക്ക് ചെയ്തത്. അതോടൊപ്പം നിരവധി പേര്‍ രസകരമായ കമന്റുകളും ഈ ചിത്രത്തിന് കീഴില്‍ രേഖപ്പെടുത്തുന്നുണ്ട്.

   ആ ചിത്രത്തിലെ ഖത്രിയുടെ ശരീരഭാവത്തെ അക്ഷയ് കുമാറിന്റെ ജനപ്രിയ മീമുമായി താരതമ്യം ചെയ്ത ഒരു ട്വിറ്റര്‍ ഉപയോക്താവ് 'ഖത്രി ഭായ് രാജു ഭായിയെക്കാള്‍ മികച്ച രീതിയില്‍ പോസ് ചെയ്തിട്ടുണ്ട്' എന്നും കുറിച്ചു. മറ്റൊരു ട്വിറ്റര്‍ ഉപയോക്താവട്ടെ, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ നരേന്ദ്രമോദിയുടെ ചിത്രം പ്രത്യേകമായി അടയാളപ്പെടുത്തി, ടി ഷര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ഇതാണ് എന്ന് അഭിപ്രായപ്പെട്ടു. സമാനമായ രീതിയില്‍ ആധാര്‍, പാസ്‌പോര്‍ട്ട് എന്നിവ പ്രിന്റ് ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കാമെന്നും ഇവ ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നതാകും കൂടുതല്‍ സൗകര്യപ്രദമെന്നും കമന്റുകള്‍ വരുന്നുണ്ട്. വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ടി ഷര്‍ട്ട് നിര്‍ബന്ധിതമാക്കണമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. ഈ ആശയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?.
   Published by:Jayashankar AV
   First published:
   )}