കോഴിക്കോട്: ഫുട്‌ബോള്‍ എന്നാല്‍ മലയാളിക്ക് വികാരമാണ്. ലോകത്തിന്റെ ഏത് മൂലയില്‍ കാല്‍പന്തുകളി നടന്നാലും അതുകാണാനും വിലയിരുത്താനും നാം മലയാളികൾ ഉണ്ടാകും. ഖത്തര്‍ ലോകകപ്പിൻറെ ആവേശം ഇന്നും മലയാളികളിൽ മായാതെ നിൽക്കുന്നുണ്ട്. ഇപ്പോഴിതാ അർജന്റീനിയൻ ഫുട്ബോൾ താരം ലയണല്‍ മെസി കേരളത്തിലെ മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിലും. ഇന്നലെ നടന്ന നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ നാലാമത്തെ ചോദ്യം കണ്ട കുട്ടി ഫാന്‍സുകാർക്ക് സന്തോഷിക്കാൻ ഇതിൽപ്പരം എന്തുവേണം. എന്നാൽ ഇത് കണ്ട് സന്തോഷിക്കാത്ത ഒരാൾ ഉണ്ട്. അങ്ങ് മലപ്പുറം ജില്ലയിൽ.
Also read-ദേ നമ്മടെ ചോദ്യപേപ്പറിലും മെസി! നാലാം ക്ലാസിലെ ഫാൻസുകാർ ഹാപ്പി
ഈ ചോദ്യം കണ്ടപ്പോൾ ഉത്തരമായി ഒരു വിദ്യാര്‍ഥി രേഖപ്പെടുത്തിയതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ഞാന്‍ ബ്രസീല്‍ ഫാനാണെന്നും എനിക്ക് നെയ്മറിനെയാണ് ഇഷ്ടമെന്നും മെസിയെ ഇഷ്ടമല്ലെന്നുമാണ് ഈ ചോദ്യത്തിന് താഴെയായി വിദ്യാര്‍ഥി എഴുതിയത്. മലപ്പുറം ജില്ലയിലെ തിരൂര്‍ പുതുപ്പള്ളി ശാസ്ത എല്‍.പി സ്‌കൂളിലെ ചോദ്യപേപ്പറാണ് പ്രചരിക്കുന്നത്. സത്യമെന്തെന്ന് അറിയാന്‍ സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇക്കാര്യ സ്ഥിരീകരിച്ചു. വളരെ ഗൗരവത്തില്‍തന്നെയാണ് ഉത്തരമെഴുതിയതെന്ന് വിദ്യാര്‍ഥി മറുപടി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.