• HOME
  • »
  • NEWS
  • »
  • buzz
  • »
  • Temple | ജാതിമതഭേദമില്ലാതെ എല്ലാ വിശ്വാസികളും സന്ദർശിക്കുന്ന തമിഴ്നാട്ടിലെ ക്ഷേത്രം; കാരണമറിയാം

Temple | ജാതിമതഭേദമില്ലാതെ എല്ലാ വിശ്വാസികളും സന്ദർശിക്കുന്ന തമിഴ്നാട്ടിലെ ക്ഷേത്രം; കാരണമറിയാം

തന്നെ കാണാൻ വരുന്നവർക്ക് 'മഗിഴ' മരത്തിന്റെ ചുവട്ടിലിരുന്ന് ബഡേ സാഹിബ് മരുന്ന് കൊടുക്കാറുണ്ടായിരുന്നു. 145 വർഷം മുമ്പ് ജീവിച്ച്, സമാധി പ്രാപിച്ച അദ്ദേഹം അത്ഭുതകരമാം വിധം രോഗശാന്തി നൽകിയിരുന്ന ആളായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു.

  • Last Updated :
  • Share this:
    അർച്ചന ആർ

    ജാതിമത ഭേദമില്ലാതെ എല്ലാ ഭക്തർക്കും പ്രവേശനം നൽകുന്ന ഒരു ക്ഷേത്രമുണ്ട് തമിഴ്‌നാട്ടിൽ (Tamil Nad). വില്ലുപുരം (Villupuram) ജില്ലയിൽ കണ്ടമംഗലത്തിനടുത്തുള്ള ചിന്ന ബാബു സമുദ്രം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ ബഡേ സാഹിബ് ജീവ സമാധി ക്ഷേത്രമാണത് (Sri Bade Sahib Jeeva Samadhi Temple). വില്ലുപുരത്ത് നിന്ന് പുതുച്ചേരിയിലേക്കുള്ള റൂട്ടിലാണ് ഈ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബഡേ സാഹിബിന്റെ സമാധിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

    അരുണാചല ഭഗവാന്റെ (ശിവൻ) ഭക്തനായിരുന്നു ബഡേ സാഹിബ് എന്നും അദ്ദേഹം മുസ്ലീമായാണ് ജനിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. ഒരു ദിവസം ബഡേ സാഹിബിന്റെ ഭക്തിയിൽ പ്രസാദിച്ച അരുണാചല ഭഗവാൻ അദ്ദേഹത്തിന് നേരിൽ പ്രത്യക്ഷനായി. തന്നെ കാണാൻ വരുന്നവർക്ക് 'മഗിഴ' മരത്തിന്റെ ചുവട്ടിലിരുന്ന് ബഡേ സാഹിബ് മരുന്ന് കൊടുക്കാറുണ്ടായിരുന്നു. 145 വർഷം മുമ്പ് ജീവിച്ച്, സമാധി പ്രാപിച്ച അദ്ദേഹം അത്ഭുതകരമാം വിധം രോഗശാന്തി നൽകിയിരുന്ന ആളായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു. ഇപ്പോഴും പലരും ബഡേ സാഹിബിന്റെ അനുഗ്രഹം തേടിയും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മോചനം നേടിയും അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തി രാത്രി അവിടെ ചെലവഴിക്കാറുണ്ടെന്നും ​ഗ്രാമവാസികൾ കൂട്ടിച്ചേർത്തു.

    ബഡേ സാഹിബിന്റെ സമാധി ശവകുടീരം മണ്ണു കൊണ്ടാണ് മൂടിയിരിക്കുന്നത്. അതിനു ചുറ്റും കല്ലിലോ മാർബിളിലോ തീർത്ത നിർമിതികളൊന്നുമില്ല. ഭാവിയിൽ എപ്പോഴെങ്കിലും ബഡേ സാഹിബ് മടങ്ങിവരുമെന്നാണ് പ്രദേശവാസികൾ ഉറച്ചു വിശ്വസിക്കുന്നത്. ഭഗവാൻ ശിവനും അബിതകുചംബയ്ക്കും സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രത്തിന് അടുത്താണ് അദ്ദേഹത്തിന്റെ സമാധി സ്ഥിതി ചെയ്യുന്നത്. ഏറെ പ്രാധാന്യമുള്ള ഒരു മഗിഴ മരവും ക്ഷേത്രത്തിലുണ്ട്.

    സ്നേഹവും കൃപയും നിറഞ്ഞയാളും സദ്ഗുണസമ്പന്നനുമായിരുന്നു ബഡേ സാഹിബ് എന്ന് ഭക്തർ പറയുന്നു. ഭക്തരും പ്രിയപ്പെട്ടവരും അദ്ദേഹത്തെ 'പെരിയയ്യ', 'സയാബു', 'ബഡേ സായാബു' എന്നൊക്കെ വിളിച്ചിരുന്നു. ശിവനോട് അതീവ ഭക്തി പ്രകടിപ്പിച്ചിരുന്ന അദ്ദേഹം മതപരമായ എല്ലാ സ്വത്വങ്ങളും ത്യജിക്കുകയും എല്ലാ മത വിഭാഗങ്ങൾക്കും താൻ സമീപസ്ഥനാണെന്ന വിശ്വാസം വളർത്തിയെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമാധിയായ സിദ്ധർ പീഠം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെ എല്ലാ മതസ്ഥരും പ്രാർത്ഥിക്കാനായി എത്താറുണ്ട്. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഹിന്ദു, മുസ്ലീം ഭക്തർ ധാരാളമായി ക്ഷേത്രത്തിലെത്തി ആരാധന നടത്താറുണ്ട്.

    മയിൽപ്പീലി കൊണ്ട് ജപിച്ച്, തിരുനീരുവും തുളസി തീർത്ഥവും സമർപ്പിച്ചുള്ള സർവ്വമത ആരാധനയും ഇവിടെ നടക്കാറുണ്ട്. കൂടാതെ, എല്ലാ വർഷവും മാസി മാസത്തിൽ (ഫെബ്രുവരി, മാർച്ച് പകുതി) ബഡേ സാഹിബിന്റെ ഗുരുപൂജ പ്രത്യേകമായി ഇവിടെ ആഘോഷിക്കാറുണ്ട്. ശിവന് സമർപ്പിച്ചിരിക്കുന്ന മാസം കൂടിയാണ് ഇത്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം.
    Published by:Amal Surendran
    First published: