• HOME
  • »
  • NEWS
  • »
  • buzz
  • »
  • സവാളക്ക് തീവിലയെങ്കിൽ ഞെട്ടേണ്ട; അടുക്കളത്തോട്ടത്തിൽ സവാള കൃഷി ഒരുക്കാം, വിളവെടുക്കാം

സവാളക്ക് തീവിലയെങ്കിൽ ഞെട്ടേണ്ട; അടുക്കളത്തോട്ടത്തിൽ സവാള കൃഷി ഒരുക്കാം, വിളവെടുക്കാം

ഏത് കാലാവസ്ഥയിലും വീട്ടാവശ്യത്തിനായി സവാള ഉത്പാദിപ്പിക്കാൻ ആകും

ഉള്ളികൃഷിയുമായി ശുഭകേശൻ

ഉള്ളികൃഷിയുമായി ശുഭകേശൻ

  • Share this:
    ഉത്തരേന്ത്യൻ ഇനമായ സവാള കേരളത്തിലെ കാലാവസ്ഥക്ക് കൃഷിയോഗ്യമല്ലെന്നാണ് പൊതുവെ വിലയിരുത്തൽ. എന്നാൽ ആ കാഴ്ചപ്പാട് തെറ്റാണെന്നു തെളിയിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ഹരിതമിത്ര അവാർഡ് നേടിയ കർഷകൻ കൂടിയായ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയായ ശുഭകേശൻ.

    പലരുടെയും ധാരണ സവാളകൾ മുളപ്പിക്കുന്നത് സവാള കുഴിച്ചിട്ടു തന്നെ ആണെന്നാണ്. അത് തികച്ചും തെറ്റായ ധാരണയാണ്. സവാള പൂവുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വിത്ത് ഉപയോഗിച്ചാണ് കൃഷി. ആദ്യം സവാള അരികൾ വെള്ളത്തുണിയിൽ കിഴി കെട്ടി പാത്രത്തിലെ വെള്ളത്തിൽ ഇറക്കി വെക്കുക. കുതിർന്ന ശേഷം എടുത്തു മറ്റൊരു പാത്രത്തിൽ മൂന്നു ദിവസം സൂക്ഷിക്കുക. മൂന്നാം ദിവസം കെട്ടഴിച്ചു നോക്കുമ്പോൾ വിത്തുകളിൽ ചെറിയ മുളകൾ കാണാനാകും.

    ചാണകവും കോഴിവളവും മണലും ചേർത്ത മിശ്രിതം ട്രേകളിൽ നിറച്ചു അതിലാകണം മുളച്ച വിത്തുകൾ പാകുക. 20ദിവസം പാകമാകുമ്പോൾ തൈകൾ പറിച്ചു നടാനാകും. നേരിയ നനയെ പാടുള്ളു. ഇടത്തരം ഗ്രോ ബാഗുകളിൽ മുകളിൽ പറഞ്ഞ മിശ്രിതം തന്നെ നിറച്ചു ഒരുബാഗിൽ നാലുമുതൽ അഞ്ചു തൈകൾ വരെ നടാം. വളപ്രയോഗം നടത്തുമ്പോൾ തണ്ടുകളിൽ സ്പർശിക്കാതെ ചുവട്ടിൽ തന്നെ ഇടാൻ ശ്രദ്ധിക്കണം. അമിത നനയും പാടില്ല തണ്ടുകൾ എളുപ്പത്തിൽ അഴുകാൻ സാധ്യത ഉള്ളതിനാൽ ആണ് ഇത്.

    രണ്ടു മാസത്തിന് ശേഷം സവാളകൾ പൂത്തു വിളവെടുപ്പിനു പാകമാകും. തണുപ്പുള്ള നവംബർ, ഡിസംബർ മാസങ്ങളിലാണ് കൃഷിക്ക് അനുയോജ്യമെങ്കിലും ഏത് കാലാവസ്ഥയിലും വീട്ടാവശ്യത്തിനായി നമുക്ക് സവാള ഉത്പാദിപ്പിക്കാൻ ആകും.

    കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: ശുഭകേശൻ -
    97440 24981


    Published by:meera
    First published: