നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബിൽ ഗേറ്റ്സ് വിവാഹമോചനം; പുലിവാലായി വ്യവസായി ഹർഷ് ഗോയങ്കയുടെ 'ട്രോൾ'

  ബിൽ ഗേറ്റ്സ് വിവാഹമോചനം; പുലിവാലായി വ്യവസായി ഹർഷ് ഗോയങ്കയുടെ 'ട്രോൾ'

  ഈ മാസം ആദ്യമാണ് ബിൽ ഗേറ്റ്സിന്റെ ഭാര്യയും ഫൌണ്ടേഷന്റെ സഹസ്ഥാപകയുമായ മെലിൻഡ ഗേറ്റ്സ് ബിൽ ഗേറ്റ്സുമായുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകിയത്

  പുലിവാലായി വ്യവസായി ഹർഷ് ഗോയങ്കയുടെ 'ട്രോൾ'

  പുലിവാലായി വ്യവസായി ഹർഷ് ഗോയങ്കയുടെ 'ട്രോൾ'

  • Share this:
   മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും മെലിൻഡയും തമ്മിലുള്ള വിവാഹമോചനം ലോകമെമ്പാടും വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ട്, പ്രത്യേകിച്ചും ഇന്റർനെറ്റിൽ. ഇരുവരും തമ്മിൽ എന്താണ് സംഭവിച്ചതെന്നാണ് പ്രധാനമായുള്ള ചർച്ച. ബിൽ ഗേറ്റ്സും മെലിൻഡയും തമ്മിലുള്ള വിവാഹമോചന വാർത്ത പുറത്ത് വന്ന അന്ന് മുതൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ആളുകൾ നടത്തുണ്ട്.

   ബിൽ ഗേറ്റ്സിന്റെ മുൻ ഭാര്യയെക്കുറിച്ച് ലൈംഗിക തമാശകൾ പറഞ്ഞ് സമയം ചെലവഴിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട് ഇൻറർനെറ്റിൽ. സാധാരണക്കാരൻ മുതൽ പ്രമുഖർ വരെ ഇതിൽപെടുന്നു. പ്രമുഖ വ്യവസായി ഹർഷ് ഗോയങ്കയും ഗേറ്റ്സിനെയും മുൻഭാര്യയെയും ചേർത്ത് ഒരു ലൈംഗിക തമാശ പങ്കുവെച്ചിരുന്നു, ഇതേത്തുടർന്ന് ട്വിറ്റർ ഗോയങ്കക്ക് താക്കീത് നൽകി.

   ശതകോടീശ്വരന്മാരായ ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ് എന്നിവരുടെ വിവാഹമോചനത്തെക്കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ച തമാശ വലിയ രീതിയിലുള്ള എതിർപ്പുകൾ നേരിട്ടു. നെറ്റിസൺസിന്റെ രോഷംമൂലം പിന്നീട് ഗോയങ്ക വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

   “ബിൽ ഗേറ്റ്സ് വിവാഹമോചനം നേടി. ജെഫ് ബെസോസ് വിവാഹമോചനം നേടി. സാരാംശം: ഇത്രയധികം പണം സമ്പാദിക്കരുത്, ഭാര്യക്ക് വിവാഹമോചനത്തിൽ ജീവനാംശം കൂടുതൽ കൊടുക്കേണ്ടി വരും. നിങ്ങളുടെ പണം സ്വന്തം ആവശ്യത്തിനായി ചെലവഴിക്കുക." വിവാദമായതിനെത്തുടർന്ന് ഡിലീറ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു.

   ഗോയങ്കയുടെ ട്വീറ്റിൽ ട്വിറ്റർ ഉപയോക്താക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. ഇത്തരമൊരു പിന്തിരിപ്പൻ ചിന്ത പ്രകടിപ്പിച്ചതിന് പലരും ഗോയങ്കയോടുള്ള രോഷവും പ്രകടമാക്കി. പലതവണ കൈമാറി വന്ന ഒരു വാട്ട്‌സ്ആപ്പ് തമാശയാണിതെന്ന് പലരും മനസിലാക്കിയെങ്കിലും, ഗോയങ്ക ഇത് പോസ്റ്റുചെയ്തത് ന്യായീകരിക്കാവുന്ന ഒരു പ്രവർത്തി അല്ലായെന്നും ഇന്റർനെറ്റിൽ ആളുകൾ അഭിപ്രായപ്പെട്ടു.   അതേസമയം, ഒരു ട്വിറ്റർ ഉപയോക്താവ് ഗോയങ്കയ്ക്ക് നൽകിയ ഉപദേശവും ശ്രദ്ധ ആകർഷിക്കുന്നു, . “എന്റെ ഉപദേശം സ്വീകരിക്കുക…. ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുക," ഉപയോക്താവ് പറഞ്ഞു.

   ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹ മോചിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി ആരോപണങ്ങളും ഗേറ്റ്സ് നേരിടുന്നുണ്ട്. മൈക്രോസോഫ്റ്റ് ജീവനക്കാരിയുമായി ഗേറ്റ്സ് പ്രണയത്തിലാണെന്നും ഇതാണ് വിവാഹ മോചനത്തിന് കാരണമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഈ ജീവനക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്പനിയുടെ ബോർഡ് ഒരു നിയമ സ്ഥാപനത്തെ നിയമിച്ചതിനെത്തുടർന്നാണ് ബിൽ ഗേറ്റ്സ് 2020 ൽ മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് രാജി വച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

   ഈ മാസം ആദ്യമാണ് ബിൽ ഗേറ്റ്സിന്റെ ഭാര്യയും ഫൌണ്ടേഷന്റെ സഹസ്ഥാപകയുമായ മെലിൻഡ ഗേറ്റ്സ് ബിൽ ഗേറ്റ്സുമായുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. തങ്ങളുടെ വിവാഹ ബന്ധത്തെക്കുറിച്ച് വളരെയധികം ചിന്തിച്ചതിന് ശേഷമാണ് ദാമ്പത്യം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്ന് ഇവർ അറിയിച്ചു. ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളാണ് ബിൽ ഗേറ്റ്സ്. ബ്ലൂംബർഗ് ശതകോടീശ്വര സൂചിക റാങ്കിംഗ് അനുസരിച്ച് അദ്ദേഹത്തിന്റെ മൊത്തം ആസ്തി 144 ബില്യൺ ഡോളറാണ്.

   Keywords: Bill Gates, Divorce, Harsh Goenka, ബിൽഗേറ്റ്സ്, വിവാഹമോചനം, ഹർഷ് ഗോയങ്ക
   Published by:user_57
   First published:
   )}