HOME » NEWS » Buzz » A UNIQUE PROTEST IN KANNUR HAS PEOPLE MAKING BIRYANI WITHOUT ONION MNB

ഉള്ളിവില വർധനക്കെതിരെ ബിരിയാണി വച്ച് പ്രതിഷേധം

ഉളളിയില്ലാത്ത ബിരിയാണിയുമായി പ്രതിഷേധം

News18 Malayalam | news18-malayalam
Updated: December 11, 2019, 1:27 PM IST
ഉള്ളിവില വർധനക്കെതിരെ ബിരിയാണി വച്ച് പ്രതിഷേധം
പ്രതീകാത്മക ചിത്രം
  • Share this:
ഉള്ളിവില വർധനക്കെതിരെ ബിരിയാണി ഉണ്ടാക്കി പ്രതിഷേധിച്ച് പാചക തൊഴിലാളികൾ. കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് കണ്ണൂരിൽ ബിരിയാണി പാചകം ചെയ്തുള്ള പ്രതിഷേധം.

ഉള്ളിയുടെ അനിയന്ത്രിതമായ വില വർധന പാചക രംഗത്ത് തൊഴിലെടുക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉളളിയില്ലാത്ത ബിരിയാണി വച്ചുകൊണ്ടുള്ള തൊഴിലാളികളുടെ പ്രതിഷേധ സമരം. ഉളളിക്ക് പകരം കൂടുതൽ അളവിൽ തക്കാളി ഉപയോഗിച്ചുകൊണ്ടാണ് ബിരിയാണിക്കുള്ള മസാല ഉണ്ടാക്കിയത്.

പൂഴ്ത്തിവെപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാറിന് കഴിയാത്തതാണ് ഉള്ളിവില വർധിക്കാൻ കാരണമെന്നും സംഘടനയുടെ ജില്ലാ ജനറൽ സെക്രട്ടറി വി.സി. ഹനീഫ പറയുന്നു.

വിലയേറുന്ന സാധനങ്ങൾ ബഹിഷ്കരിച്ച് വിപണിയോട് മൽസരിക്കാൻ ഇത്തരം ശ്രമങ്ങൾ സാധാരണക്കാരെ പര്യാപ്തമാക്കുമെന്നാണ് യൂണിയൻ നേതാക്കളുടെ പക്ഷം.

കാൾടാക്സി സമരപന്തലിൽ തയ്യാറാക്കിയ ബിരിയാണി തൊഴിലാളികൾക്കും, പിന്തുണയുമായി എത്തിയ നാട്ടുകാർക്കും വിളമ്പി.
Youtube Video
First published: December 11, 2019, 1:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories