• HOME
  • »
  • NEWS
  • »
  • buzz
  • »
  • കാട്ടിൽ ഒരു സിംഹമുണ്ടെങ്കിൽ, ആ സിംഹത്തിനൊരു ശത്രു ഉണ്ടെങ്കിൽ, ദേ ഇങ്ങനിരിക്കും

കാട്ടിൽ ഒരു സിംഹമുണ്ടെങ്കിൽ, ആ സിംഹത്തിനൊരു ശത്രു ഉണ്ടെങ്കിൽ, ദേ ഇങ്ങനിരിക്കും

സിംഹത്തെ വിരട്ടിയോടിക്കുന്ന മൃഗമോ? വീഡിയോ ശ്രദ്ധനേടുന്നു

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:

    കാട്ടിലെ രാജാവാര് എന്ന ചോദ്യത്തിന് സ്കൂളിലെ ബാലപാഠം പഠിക്കുന്ന കുട്ടികൾ മുതൽ നൽകിവരുന്ന ഉത്തരം ഒന്നേയുള്ളൂ. സിംഹം. ലയൺ കിംഗ് പോലുള്ള അനിമേഷൻ ചിത്രങ്ങൾ ഇറങ്ങിയത് പോലും ഈ വിശ്വാസം മുന്നിൽക്കണ്ടാണ്. സിംഹത്തേക്കാൾ വലിയ മൃഗമായ ആന എന്തുകൊണ്ട് ആ സ്ഥാനം നേടിയില്ല എന്ന ചോദ്യവും പ്രസക്തമാണ്. അതാണ് സിംഹത്തെ സിംഹമാക്കി നിലനിർത്തുന്നതും.

    കടുവയെ പിടിക്കുന്ന കിടുവ എന്ന് പറയുന്നതുപോലെ ഇപ്പോൾ ഒരു കാര്യം സംഭവിച്ചിരിക്കുന്നു. സാക്ഷാൽ രാജാവിനെ വിരട്ടിയോടിക്കുന്ന ഒരു മൃഗം ഉണ്ടെങ്കിൽ, അതാണിത്. ഒരു ഹിപ്പോപൊട്ടാമസാണ് സിംഹത്തെ വെള്ളം കുടിയ്ക്കാൻ നദിക്കരയിൽ വന്ന വേളയിൽ തുരത്തി ഓടിക്കുന്നത്.

    മറ്റൊരു ജീവിയും സിംഹത്തെ വിരട്ടാനും വേണ്ടി വളർന്നിട്ടില്ല എന്ന വിശ്വാസം നിലനിൽക്കുമ്പോഴാണ് ഈ ഹിപ്പോപൊട്ടാമസ് ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നത്. തന്റെ ‘വീടായ’ നദിയിൽ അങ്ങനെയിപ്പോൾ സിംഹം വെള്ളം കുടിക്കേണ്ട എന്ന നിലപാടിലാണ് ഹിപ്പോ.

    സിംഹം വെള്ളം കുടിച്ചുകൊണ്ടിരിക്കെയാണ് ഹിപ്പോ കക്ഷിയെ വിരട്ടി ഓടിച്ചത്. വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും അവരുടെ കൗതുകം അടക്കാൻ സഹിച്ചില്ല.

    വെള്ളം കുടിച്ചുകൊണ്ടിരിക്കെ ഹിപ്പോ ആദ്യമൊന്നു പേടിപ്പിക്കുന്നെങ്കിലും, സിംഹം വച്ച കാൽ ചെറുതായി ഒന്ന് പിന്നോട്ടെടുക്കുന്നതേയുള്ളൂ. എന്നാൽ, ഹിപ്പോ രണ്ടും കൽപ്പിച്ചു തന്നെയാണ്. രണ്ടാമത്തെ വിരട്ടിൽ, സിംഹം ഓടിത്തള്ളുന്ന കാഴ്ചയുണ്ട്. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ചുവടെ കാണാം:

    സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള കാഴ്ചയാണിത് എന്ന് വിശ്വസിക്കപ്പെടുന്നു. ഒട്ടേറെപ്പേർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ലഭിച്ചിട്ടുള്ളത്.

    Summary:  A video of a lion being scared away by a hippopotamus is attracting a lot of attention of Instagram users for the comical scene it is. The video has gained so much of views and comments ever since it was up on social media space

    Published by:user_57
    First published: