വിവാഹാഘോഷങ്ങൾ ആർഭാടപൂർവം നടത്തുന്ന വാർത്തകൾ മുമ്പും സോഷ്യൽ മീഡിയയിൽ വാർത്തയായിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വിവാഹ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വളർത്തുനായകളുടെ വിവാഹം ആഘോഷമാക്കി നടത്തിയ ഒരു കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി പേരെയും കുടുംബം ക്ഷണിച്ചിരുന്നു.
They Had An Indian Wedding For Their Dogs.
😭😭😭😭
Deo Aapne Vichaar… pic.twitter.com/BsxMpi1nmE
— ਹਤਿੰਦਰ ਸਿੰਘ (@Hatindersinghr3) March 8, 2023
വരനായ നായ ഒരു ടോയ് കാറിലാണ് വന്നിറങ്ങിയത്. വധുവിനെ വളരെ മനോഹരമായി അണിയിച്ചൊരുക്കിയിരുന്നു. ഒരു വിവാഹത്തിന്റെ എല്ലാ ചടങ്ങുകളോടെയും ആഘോഷപൂർവമായിരുന്നു വിവാഹം. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്.
അതേസമയം നിരവധി പേരാണ് വീഡിയോ ഏറ്റെടുത്ത് രംഗത്തെത്തിയത്. എന്നാൽ ചിലർ ഇതിനെതിരെ വിമർശനവും ഉന്നയിച്ചിരുന്നു. ഇത്രയധികം ആഢംബരം അനാവശ്യമാണെന്നായിരുന്നു ചിലരുടെ കമന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Buzz, Video viral, Wedding