• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ജീവിതം ഉയർച്ചതാഴ്ചകൾ നിറഞ്ഞത്, പ്രതീക്ഷ കൈവിടരുത്'; വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച് നിർമല സീതാരാമൻ

'ജീവിതം ഉയർച്ചതാഴ്ചകൾ നിറഞ്ഞത്, പ്രതീക്ഷ കൈവിടരുത്'; വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച് നിർമല സീതാരാമൻ

'ജീവിതം എപ്പോഴും ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും' എന്ന അടിക്കുറിപ്പോടെയാണ് ധനമന്ത്രി നിർമ്മല സീതാരാമന്റെ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്.

 • Share this:

  വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ സന്ദേശം നൽകുന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാജസ്ഥാനിലെ കോട്ട സന്ദർശനത്തിനിടെയാണ് തന്നോട് ചോദ്യം ചോദിച്ച വിദ്യാർത്ഥിക്ക് മറുപടിയായി പ്രചോദനാത്മകമായ ചില ജീവിതപാഠങ്ങൾ കേന്ദ്ര ധനമന്ത്രി പകർന്ന് നൽകിയത്. യുവശക്തി സംവാദിൽ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

  ‘ജീവിതം എപ്പോഴും ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും’ എന്ന അടിക്കുറിപ്പോടെയാണ് ധനമന്ത്രി നിർമ്മല സീതാരാമന്റെ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. ”എന്നാൽ നിങ്ങൾ അത് തിരിച്ചറിയുന്ന നിമിഷം, ആ പ്രതിസന്ധികളുടെ പകുതി നിങ്ങൾ പിന്നിട്ടു…ഞാൻ നിന്റെ അടുത്തായിരുന്നെങ്കിൽ, നിന്നെ വന്ന് കെട്ടിപ്പിടിക്കുമായിരുന്നു”, മന്ത്രി വിദ്യാർത്ഥിയോട് പറഞ്ഞു.

  മെഡിക്കൽ മേഖലയിൽ പഠിക്കാനാഗ്രഹിക്കുന്ന അപാല മിശ്ര എന്ന വിദ്യാർത്ഥിയാണ് താൻ നടത്തുന്ന പോരാട്ടത്തെക്കുറിക്കും പഠിക്കുമ്പോഴും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മന്ത്രിയോട് തുറന്ന് പറഞ്ഞത്. ഈ വിഷയം ഉന്നയിച്ചതിന്
  നിർമ സീതാരാമൻ പെൺകുട്ടിയെ അഭിനന്ദിച്ചു. ജീവിതത്തിന്റെ എല്ലാ ഉയർച്ച താഴ്ചകൾക്കിടയിലും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും മന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു. നീ എന്റെ അടുത്തായിരുന്നുവെങ്കിൽ വന്ന് ആലിംഗനം ചെയ്യുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

  Also read-Actor Bala | ആക്രമണ ശ്രമത്തിൽ ഭയന്ന് എലിസബത്ത്; തെളിവുകൾ നിരത്തുമെന്നു ബാല

  അതേസമയം, വിദ്യാർത്ഥിയോട് സംസാരിക്കുന്നതിനിടെ ചില ആൺകുട്ടികൾ ബഹളം ഉണ്ടാക്കി. ആൺകുട്ടികൾക്ക് ഇതിന്റെ ഉത്തരം വേണ്ടേയെന്ന് മന്ത്രി ചോദിച്ചു. ഉയർച്ച താഴ്ചകൾ ഇല്ലെന്ന് നടിക്കരുതെന്നും മന്ത്രി ആൺകുട്ടികളോട് ആവശ്യപ്പെട്ടു. . പ്രശ്നങ്ങളില്ലെന്ന് നടിക്കുന്നവരാണ് യഥാർത്ഥത്തിൽ ഏറ്റവും വലിയ ഉയർച്ച താഴ്ചകൾ അനുഭവിപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

  ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതുവരെ 71,000 പേരാണ് കണ്ടത്. നിരവധി പേർ കമന്റ് ചെയ്യുകയും ചെയ്തു. വീഡിയോ എല്ലാവർക്കും പ്രചോദനം നൽകുന്നതുമാണെന്ന് ഒരാൾ കമന്റ് ചെയ്തത്‌. ‘വളരെ പ്രോത്സാഹജനകമായ മറുപടി’ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

  നേരത്തെ പ്രസംഗത്തിനിടെ വെള്ളം ചോദിച്ചയാൾക്ക് മന്ത്രി വെളള കുപ്പി എടുത്ത് നൽകുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈയിലെ നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് രജതജൂബിലി ആഘോഷത്തിനിടെയായിരുന്നു സംഭവം. മൈക്കിൽ എൻ.എസ്.ഡി.എൽ മാനേജിങ് ഡയറക്ടർ പദ്മജ ചുന്തുരു സംസാരിക്കുന്നു. ഇടയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നിയ പദ്മജ അടുത്ത് നിന്ന ആളിനോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട ശേഷം പ്രസംഗം നിർത്തിയതിൽ ക്ഷമ ചോദിച്ച് വീണ്ടും സംസാരിച്ച് തുടങ്ങി.. ഒട്ടും പ്രതീക്ഷിക്കാതെയാണ് മന്ത്രി നിർമല സീതാരാമൻ വെള്ളംക്കുപ്പിയും ഗ്ലാസും നൽകിയത്.

  Also read-കറുത്ത ഷർട്ടും കാവി മുണ്ടും ചുറ്റി മല കയറൽ; ഭർത്താവും പിതാവുമായ ശേഷം ശബരിമലയിൽ വിഗ്നേഷ് ശിവൻ

  വെള്ളവുമായെത്തിയ വിഐപിയെ കണ്ട് അമ്പരന്ന പദ്മജ ചുന്തുരുവിന് കുപ്പി തുറന്ന് നൽകിയ ശേഷമാണ് നിർമല സീതാരാമൻ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ഇതിനെല്ലാം സാക്ഷ്യം വഹിച്ച് സദസിൽ ഇരുന്നവർ മന്ത്രിയുടെ പ്രവൃത്തിയെ കൈയ്യടിച്ച് അഭിനന്ദിച്ചു

  വീഡിയോ വൈറലായതിന് പിന്നാലെ ധനകാര്യ മന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് പ്രമുഖരടക്കം നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടക്കമുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

  Published by:Sarika KP
  First published: