സ്കൂട്ടറിൽ നടുറോഡിൽ വീണ യുവതി പിന്നാലെ എത്തിയ ബൈക്കുകാരനോട് തട്ടിക്കയറുന്ന വീഡിയോ വൈറലാകുന്നു. ഓടിച്ചുപോകുന്നതിനിടെയാണ് യുവതിയും കൂട്ടുകാരിയും സ്കൂട്ടർ മറിഞ്ഞ് നടുറോഡിൽ വീണത്. പിന്നാലെ എത്തിയയാൾ ഇടിച്ചിട്ടതാണെന്ന് കരുതി സ്കൂട്ടർ ഓടിച്ചിരുന്ന യുവതി വാക്കുതർക്കത്തിൽ ഏർപ്പെടുന്നുണ്ട്. എന്നാൽ മുന്നിൽ പോയ സ്കൂട്ടർ മറിയുന്ന ദൃശ്യം ക്യാമറയിൽ പകർത്തിയത് പിന്നാലെ എത്തിയയാൾക്ക് രക്ഷയായി മാറുകയായിരുന്നു.
ഏതായാലും വീഡിയോ കാണിച്ചുനൽകാമെന്ന് പിന്നാലെ എത്തിയയാൾ പറയുന്നതോടെ തർക്കം മതിയാക്കി യുവതി പിൻവാങ്ങുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ രീതിയിൽ വൈറലായി മാറി. നിരവധി പേരാണ് ഈ വീഡിയോ ലൈക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.
Why Body/Car Cameras are important for Men 👇 pic.twitter.com/V8AP3SHbhg
— Rosy (@rose_k01) June 19, 2022
ഈ വീഡിയോ ചൊല്ലി വിപുലമായ ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഉയർന്നുകഴിഞ്ഞു. വാഹനത്തിന്റെ ബോഡിയിലും ഹെൽമെറ്റിലും സ്ഥാപിക്കുന്ന ക്യാമറകൾ എത്രത്തോളം ഉപകാരപ്പെടുന്നുവെന്ന് ഈ വീഡിയോ കാണിച്ചുതരുന്നുവെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു.
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ റോഡിലെ വെള്ളക്കെട്ടിൽ താഴ്ന്നു; വീഡിയോ
വെള്ളപ്പൊക്കമുള്ള തെരുവിലൂടെ (waterlogged street) സ്കൂട്ടർ ഓടിച്ച് തുറന്ന മാൻഹോളിലേക്ക് വീഴുന്ന ദമ്പതികളുടെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (video viral on social media). ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലെ കിഷൻപൂരിലാണ് സംഭവം. വാഹനവും അതിലെ യാത്രക്കാരും ഒരു കുഴിയിൽ വീഴുന്നതാണ് വീഡിയോ. ഒരു നടപ്പാതയ്ക്ക് സമീപം വാഹനം പാർക്ക് ചെയ്യാൻ വെള്ളപ്പൊക്കമുള്ള തെരുവിലൂടെ സഞ്ചരിക്കുന്ന ദമ്പതികളെ വീഡിയോയിൽ കാണാം. വഴിയാത്രക്കാർ ദമ്പതികളെ സഹായിക്കാൻ ഓടുന്നതും വീഡിയോയിലുണ്ട്. അവരെ വലിച്ചിഴച്ച് സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോഴും സ്കൂട്ടി എങ്ങും ദൃശ്യമാവുന്നില്ല.
യു.പി. പോലീസ് ഓഫീസർ ദയാനന്ദ് സിംഗ് ആട്രിയും ഭാര്യ അഞ്ജു അത്ത്രിയും ഡോക്ടറെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. “മുന്നിലുള്ള റോഡിൽ വെള്ളം കയറിയതിനാൽ കുഴി കാണാൻ കഴിയാതെ അതിൽ വീണു,” ദയാനന്ദ് സിംഗ് ആട്രി ഇന്ത്യ ടുഡേയോട് പറഞ്ഞു.
Visuals from UP’s Aligarh.
Leaving this here. pic.twitter.com/bOhACL96IW
— Piyush Rai (@Benarasiyaa) June 18, 2022
“മഴക്കാലത്ത് ഈ ഭാഗത്തെ റോഡുകളിൽ വെള്ളക്കെട്ട് പതിവാണ്. ഇതിന്റെ ഫലമായി നിരവധി അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ നിരവധി അപകടങ്ങൾക്ക് ഈ കുഴി കാരണമായിട്ടുണ്ട്. എന്നാൽ, മുനിസിപ്പൽ കോർപ്പറേഷൻ ശ്രദ്ധിക്കുന്നില്ല,” ആംബുലൻസ് ഡ്രൈവർ വിനോദ് കുമാർ പറഞ്ഞു.
“ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടുണ്ട്. ഒരുപക്ഷെ മുനിസിപ്പാലിറ്റി എന്തെങ്കിലും ദുരന്തം സംഭവിക്കാൻ കാത്തിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.