• HOME
 • »
 • NEWS
 • »
 • buzz
 • »
 • വളർത്തുനായയുടെ വിയോഗത്തിൽ വിതുമ്പി ഒരു ഗ്രാമം; അനുശോചന പരിപാടിയിൽ പങ്കെടുത്തത് 50 പേർ

വളർത്തുനായയുടെ വിയോഗത്തിൽ വിതുമ്പി ഒരു ഗ്രാമം; അനുശോചന പരിപാടിയിൽ പങ്കെടുത്തത് 50 പേർ

ടോമിയുടെ ഓർമ്മകൾ പങ്കുവെക്കാനായി പ്രദേശവാസികൾ അനുശോചന യോഗവും വിളിച്ചിരുന്നു

The pet dog Tommy

The pet dog Tommy

 • Share this:
  നാട്ടുകാരുടെ പ്രിയങ്കരനായ വളർത്തുനായയുടെ വിയോഗത്തിൽ വിതുമ്പി ഒരു ഗ്രാമം. പശ്ചിമ ബംഗാളിലെ ബീർഭൂമിലുള്ള ചിൻപായി ഗ്രാമത്തിലെ ടോമി എന്ന നായ വാഹനം ഇടിച്ചാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്ടപ്പെട്ടത്. ടോമിയുടെ ഓർമ്മകൾ പങ്കുവെക്കാനായി പ്രദേശവാസികൾ അനുശോചന യോഗവും വിളിച്ചിരുന്നു.

  9 വയസായിരുന്നു ടോമിയുടെ പ്രായം. പ്രായാധിക്യം കാരണമുള്ള അവശതകൾ ടോമിക്ക് ഉണ്ടായിരുന്നു. കണ്ണിന്റെ കാഴ്ച്ചക്കും മങ്ങലുണ്ടായിരുന്നു. ഇതാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രക്കിന് അടിയിൽ പെടാൻ ഇടയാക്കിയത്.

  വർഷങ്ങൾക്ക് മുമ്പ് ഗ്രാമത്തിലെ തൃണമൂൽ കോൺഗ്രസിന്റെ ഓഫീസിൽ അഭയം തേടിയതായിരുന്നു ടോമി. മറ്റ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ഓഫീസിൽ എത്തിയ ടോമിയെ ഓഫീസ് സൂപ്രവൈസർ വേണ്ട പരിചരണം നൽകുകയും സംരക്ഷിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ നാട്ടുകാരുടെ എല്ലാ പ്രിയപ്പെട്ടവനായി അവൻ മാറി. ടോമി എന്ന പേരും നാട്ടുകാർ അവന് നൽകി. കൂടുതൽ സമയവും പാർട്ടി ഓഫീസിൽ തന്നെയായിരുന്നു ടോമിയുടെ സഹവാസം. തീറ്റയും ഉറക്കവും എല്ലാം അവിടെ തന്നെ. നാട്ടുകാരുടെയും വലിയ സ്നേഹം ടോമിക്ക് ലഭിച്ചു. അർഹിച്ച യാത്രയയപ്പ് ടോമിക്ക് ലഭിക്കാനുള്ള കാരണവും ഇതായിരുന്നു.

  Also Read-അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം: വിശേഷ ദിനത്തിന്റെ ചരിത്രവും, പ്രാധാന്യവും, ഉദ്ധരണികളും

  50 ഓളം പേരാണ് ടോമിയുടെ ഓർമ്മകൾ പങ്കുവെച്ചുള്ള അനുശോചന യോഗത്തിൽ പങ്കെടുത്തത്. ഒത്തു ചേർന്നവർക്ക് പരിപ്പ്, മാസം, ചട്ടിണികൾ, തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷണവും ഒരുക്കിയിരുന്നു. നാട്ടുകാർ എല്ലാവരും ചേർന്ന് പണം എടുത്താണ് അനുശോചന പരിപാടി നടത്തിയത്. പാർട്ടി പ്രവർത്തകർ, ചിൻപായ് ഗ്രാമത്തലവൻ, ഘോഷ് പര മേഖലയിൽ നിന്നുള്ള ഏതാനും കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു. ടോമിയെ കുറിച്ചുള്ള ഇവർക്കുള്ള ഓർമ്മകൾ യോഗത്തിൽ പങ്കുവെച്ചു.

  കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നതിന് പശ്ചിമ ബംഗാളിൽ നിയന്ത്രണങ്ങളുണ്ട്. ഈ സഹചര്യത്തിലാണ് സർക്കാർ മാനദണ്ഡപ്രകാരം 50 ആളുകളെ മാത്രം പങ്കെടുപ്പിച്ച് പരിപാടി നടത്തിയത് എന്ന് സംഘാടകർ പറഞ്ഞു. പരിപാടിയിൽ ടോമിയുടെ ഫോട്ടോക്ക് മുന്നിലായി ഇഷ്ട ബിസ്ക്കറ്റിന്റെ പാക്കറ്റും സംഘാടകർ വച്ചിരുന്നു. ടോമിയുടെ വിയോഗത്തിലുള്ള വേദന ഒത്തുചേർന്ന ഓരോരുത്തരും പങ്കുവെച്ചു. “ചെറുപ്രായം മുതൽ അവനെ പരിചരിച്ചയാളാണ് ഞാൻ. ടോമിയുടെ വിയോഗം ഏറെ സങ്കടപ്പെടുത്തുന്നതാണ്,” ദുബ്രാജ്പൂർ പഞ്ചായത്ത് കാർഷിക വിഭാഗം തലവൻ റെയ്ഫുൾ ഖാൻ പറഞ്ഞു.

  Also Read-അധ്യാപക തസ്തികയിലേക്ക് അപേക്ഷകനായി സച്ചിൻ ടെൻഡുൽക്കറുടെ മകൻ എം‌എസ് ധോണി

  മനുഷ്യരുമായുള്ള നായകളുടെ അടുപ്പവും പലപ്പോഴും വാർത്തകളാകാറുണ്ട്. നൽകുന്ന സ്നേഹവും കരുതലും ഇരട്ടിയായി തിരിച്ചു നൽകുന്നവരാണ് നായ്ക്കൾ. പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യർക്ക് നായകൾ തുണയായ പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. സ്നേഹവും കരുതലും നൽകുന്നവരെ നായ്ക്കൾ എത്രത്തോളം സ്നേഹിക്കുന്നു എന്ന് കാണിക്കുന്നതാണ് ഗുജറാത്തിലെ സൂറത്തിലുള്ള വെസുവിൽ അടുത്തിടെ നടന്ന സംഭവം. മരണപ്പെട്ട ജൈന സന്യാസിയുടെ അന്ത്യ യാത്രയിൽ ഉടനീളം പല്ലക്കിനൊപ്പം സഞ്ചരിച്ചാണ് പ്രദേശത്തെ ഒരു നായ തന്റെ കടമ നിറവേറ്റിയത്.
  Published by:Jayesh Krishnan
  First published: