നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ചിത്രത്തിൽ കാണുന്നതാരെ? മനസ്സിന്റെ പ്രായമളക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ

    ചിത്രത്തിൽ കാണുന്നതാരെ? മനസ്സിന്റെ പ്രായമളക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ

    മനസ്സിന്റെ പ്രായമളക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

    വൈറൽ ചിത്രം

    വൈറൽ ചിത്രം

    • Share this:
      ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഇടയ്ക്കിടെ ഇന്റർനെറ്റിൽ വൈറൽ ആകുകയും ആളുകൾ അതോർത്ത് തല പുകയ്ക്കാറുമുണ്ട്. ഒരു തരം മിഥ്യാധാരണയാണ് വ്യത്യസ്ത ആളുകൾക്ക് രണ്ട് വ്യത്യസ്ത കാര്യങ്ങൾ സൃഷ്ടിക്കുന്ന ചിത്രം നൽകുന്നത്. നീലനിറത്തിൽ കാണപ്പെടുന്ന പിങ്ക് ഷൂ മുതൽ ഒരു തകർന്ന കാർ വാതിലിന്റെ ചിത്രം കൊടുങ്കാറ്റുള്ള ആകാശത്തോടുകൂടിയ ഒരു ബീച്ചിന്റേതെന്ന് തോന്നിക്കുന്ന പ്രതീതി വരെ പലരും ചിന്തിച്ചെടുത്തിട്ടുണ്ട്.

      ഇപ്പോൾ, ഒപ്റ്റിക്കൽ ഇല്ല്യൂഷന്റെ സമാനമായ മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഈ ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കുക.

      നിങ്ങൾ എന്താണ് കാണുന്നത്?

      നിങ്ങൾ ഒരു വൃദ്ധയുടെ കണ്ണിലേക്ക് നോക്കിയോ? അതോ ഒരു യുവതി ദൂരെ തിരിഞ്ഞുനോക്കുന്നത് നിങ്ങൾ കണ്ടോ?

      ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിലെ രണ്ട് സൈക്കോളജി പ്രൊഫസർമാർ 2018 -ൽ പ്രസിദ്ധീകരിച്ച ഒരു പഠനം, പ്രായമായവർ ആദ്യം വൃദ്ധയെ ശ്രദ്ധിക്കുന്നു, ചെറുപ്പക്കാർ പെൺകുട്ടിയുടെ രൂപം കാണുന്നു എന്ന അനുമാനത്തിലെത്തിയിരിക്കുകയാണ്.

      ഗവേഷണത്തിൽ 18 മുതൽ 68 വയസ്സുവരെയുള്ള 393 പേര് ഉൾപ്പെട്ടിരുന്നു. പങ്കെടുക്കുന്നവർക്ക് 'എന്റെ ഭാര്യ അല്ലെങ്കിൽ എന്റെ അമ്മായിയമ്മ' എന്ന് വിളിപ്പേരിട്ട ചിത്രം അര സെക്കൻഡ് കാണിച്ചു, തുടർന്ന് അവർ കണ്ട ചിത്രത്തിന്റെ ലിംഗഭേദവും പ്രായവും പറയാൻ ആവശ്യപ്പെട്ടു.

      ഗവേഷണത്തിന്റെ ലക്ഷ്യം "സ്വന്തം പ്രായത്തിലുള്ള പക്ഷപാതിത്വങ്ങൾ ഉപബോധമനസ്സിലെ ഒരു ചിത്രത്തിന്റെ പ്രാരംഭ വ്യാഖ്യാനത്തെ ബാധിക്കുന്നുണ്ടോ" എന്ന് കണ്ടെത്തുകയായിരുന്നു.

      ഗവേഷണത്തിന്റെ ഭാഗമായ പ്രൊഫസർ മൈക്ക് നിക്കോൾസ് പറഞ്ഞതിങ്ങനെ: "ചെറുപ്പക്കാർ ചിത്രത്തിൽ യുവതിയെ ദൃശ്യമാകുന്ന പ്രവണത കാണിച്ചു, എന്നാൽ പ്രായമായ ആളുകൾ വൃദ്ധയെ കാണുന്നതായി പറഞ്ഞു."



      നിങ്ങൾ ഇപ്പോഴും മറ്റൊരു ചിത്രം തിരയുകയാണോ?

      ശരി, പ്രായമായ സ്ത്രീയുടെ മൂക്കും യുവതിയായ സ്ത്രീയുടെ താടിയാണ്. പ്രായമായ സ്ത്രീയുടെ കണ്ണായി തോന്നുന്നത് യുവതിയുടെ ചെവിയാണ്. പ്രായമായ സ്ത്രീ മൂടുപടമിട്ടപ്പോൾ, യുവതി ഒരു ഫാൻസി തൊപ്പി ധരിച്ചു.

      നിക്കോൾസ് വിശദീകരിച്ചു: "ഓരോരുത്തർക്കും അവരുടേതായ അഭിരുചികളുള്ള ഗ്രൂപ്പുകൾ ഉണ്ട്. യുവാക്കൾക്ക് മറ്റ് യുവാക്കളെ കേന്ദ്രീകരിക്കുന്ന ഒരു ഗ്രൂപ്പും, പ്രായമായ ആളുകൾക്ക് പ്രായമായ ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു ഗ്രൂപ്പും."

      പങ്കെടുക്കുന്നവരെ പ്രായംചെന്നവരുടെ 10 ശതമാനവും ഏറ്റവും പ്രായം കുറഞ്ഞ 10 ശതമാനവും ആയി വേർതിരിച്ചപ്പോൾ, ഗവേഷകർ കണ്ടെത്തിയത്, പ്രായമായവരിൽ ഭൂരിഭാഗവും പ്രായമായ സ്ത്രീയെയാണ് ആദ്യം കാണുന്നത് എന്നാണ്. ചെറുപ്പക്കാർ യുവതിയെയും കണ്ടെത്തി.

      നിങ്ങൾ ആദ്യം നോക്കിയപ്പോൾ ചിത്രത്തിൽ എന്താണ് കണ്ടത്?

      Summary: A pic of optical illusion may decide how aged your mind is based on a simple test. The picture has been going viral all over internet. What do you see?
      Published by:user_57
      First published:
      )}