നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഉപജീവനം വഴിമുട്ടിയ ബാബയുടെ വീഡിയോ വൈറലായി; ബാബ കി ധാബയിൽ ജനപ്രവാഹം

  ഉപജീവനം വഴിമുട്ടിയ ബാബയുടെ വീഡിയോ വൈറലായി; ബാബ കി ധാബയിൽ ജനപ്രവാഹം

  A Viral Video Got Internet to Save Old Couple's Eatery | ലോക്ക്ഡൗണിന് ശേഷം തങ്ങളുടെ ഭക്ഷണശാലയിൽ കച്ചവടം കുറഞ്ഞ കഥ കണ്ണീരോടെ പങ്കിട്ട വൃദ്ധദമ്പതികൾക്ക് സോഷ്യൽ മീഡിയയിലൂടെ സഹായം

  ബാബ കി ധാബ

  ബാബ കി ധാബ

  • Share this:
   വൈകുന്നേരങ്ങളിൽ കടൽക്കാറ്റു കൊണ്ടിരിക്കുമ്പോൾ വറുത്ത കപ്പലണ്ടിയുമായി നിങ്ങളുടെ അടുത്തേക്ക് വരുന്ന ആ വിൽപ്പനക്കാരൻ ഇപ്പോൾ എവിടെയെന്നറിയുമോ? ഒരുപക്ഷെ ആ ഇടങ്ങളിൽ ഒന്നെത്തിനോക്കിയാൽ പോലും അവരെ കണ്ടില്ലെന്ന് വരും. പാർക്കിന് പുറത്ത് പാനി പൂരി നുണയാൻ വെമ്പി ഓടിച്ചെല്ലുന്ന വഴിവാണിഭക്കാരെയോ, പോപ്‌കോൺ വില്പനക്കാരെയോ ഒക്കെ നിങ്ങൾ കണ്ടിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.

   എന്നും കണ്ടിരുന്ന ഈ ഇടങ്ങളിൽ നിന്നും അവർ അപ്രത്യക്ഷരായപ്പോൾ അവർ എങ്ങനെ ഉപജീവനമാർഗം നടത്തി പോരുന്നു എന്ന് ചിന്തിച്ചിരുന്നോ? അത്തരത്തിൽ ഭക്ഷണം വിറ്റു ജീവിതമാർഗം കണ്ടെത്തിയിരുന്ന വൃദ്ധ ദമ്പതികളുടെ കണ്ണീർ കഥയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്.   പുറത്ത് പോയി ഭക്ഷണം കഴിക്കുന്ന പതിവ് ജനങ്ങൾ അവസാനിപ്പിച്ചതോടെ ചെറുകിട കച്ചവടക്കാരുടെ ജീവിതമാർഗം അവതാളത്തിലാവുകയായിരുന്നു. അത്തരത്തിൽ രണ്ടുപേരാണ് ഈ ദമ്പതികൾ.

   സൗത്ത് ഡൽഹിയിലെ മാളവ്യ നഗർ പരിസരത്ത് 'ബാബ കി ധാബ' നടത്തിപ്പോരുന്ന ദമ്പതികളുടെ വിഡീയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കരഞ്ഞുകൊണ്ട് മാത്രമേ തങ്ങൾക്ക് ജീവിതമാർഗം നഷ്‌ടപ്പെട്ട കഥ അവർക്ക് പറയാൻ സാധിച്ചുള്ളൂ. ലോക്ക്ഡൗണിന് ശേഷം കച്ചവടം മെച്ചപ്പെട്ടില്ല.

   അധികം വൈകാതെ ഇവരുടെ കദന കഥ സോഷ്യൽ മീഡിയയിൽ ഉടനീളം പ്രചരിച്ചു. മണിക്കൂറുകൾക്കകം ബാബയുടെ കഥ ട്വിറ്ററിൽ ട്രെൻഡിങ്ങായി.   തുടർന്ന് ബാബയുടെ കടയിലെ ഭക്ഷണത്തിനായി ജനം തമ്പടിച്ചു എന്നുവേണം പറയാൻ. കടയുടെ മുന്നിൽ ക്യൂ നിൽക്കുന്ന ജനങ്ങളുടെ വീഡിയോയും ഇതിനോടകം പ്രചരിച്ചു.

   സംഭവം എ.എ.പി. എം.എൽ.എ. സോംനാഥ് ഭാർതിയുടെ ശ്രദ്ധയിലും പെട്ടു. ബാബയ്ക്ക് എല്ലാ വിധ സഹായവും ചെയ്തു കൊടുക്കാമെന്നു ഏൽക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു.

   ബാബയുടെ കടയ്ക്കായി ഒരു ഹാഷ്ടാഗ് കാമ്പെയ്ൻ തന്നെ ട്വിറ്ററിൽ സജീവമാണ്. ഇവിടെ നിന്നും ഭക്ഷണം കഴിക്കാൻ വേണ്ടി തങ്ങൾ അക്ഷമരായി കാത്തു നിൽക്കുന്നു എന്നാണ് ഈ ക്യാമ്പയിൻ വഴി പ്രചരിക്കുന്നത്. ഒട്ടേറെ പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

   ഡൽഹിയിൽ ലക്ഷക്കണക്കിന് പേർക്ക് ജീവിതമാർഗം തുറന്നു നൽകുന്ന റെസ്റ്റോറന്റ് വ്യവസായത്തിന് മുന്നിലുള്ള എല്ലാ പ്രതിബന്ധങ്ങളും നീക്കം ചെയ്യാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
   Published by:user_57
   First published: