• HOME
 • »
 • NEWS
 • »
 • buzz
 • »
 • Selfie | കാട്ടാനക്കൂട്ടത്തിന് മുന്നില്‍ യുവാക്കളുടെ സെല്‍ഫി; ആനയൊന്നു തിരിഞ്ഞതും നെട്ടോട്ടം; വീഡിയോ വൈറൽ

Selfie | കാട്ടാനക്കൂട്ടത്തിന് മുന്നില്‍ യുവാക്കളുടെ സെല്‍ഫി; ആനയൊന്നു തിരിഞ്ഞതും നെട്ടോട്ടം; വീഡിയോ വൈറൽ

'വന്യജീവികൾക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നത് അപകടമുണ്ടാക്കിയേക്കാം. ഇവരുടെ പ്രവൃത്തി ആനകളെ പ്രകോപിതരാക്കത്തതിനാല്‍ അവര്‍ രക്ഷപ്പെട്ടു.' - ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് സുപ്രിയ സാഹു ഐഎഎസ് .

 • Last Updated :
 • Share this:
  കാട്ടാനക്കൂട്ടത്തിനടുത്ത് (Wild Elephants) നിന്ന് കുറച്ചു പേര്‍ ഫോട്ടോ (Photo) എടുക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഐഎഎസ് ഓഫീസര്‍(IAS Officer) സുപ്രിയ സാഹു. കാട്ടാനക്കൂട്ടം റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിനരികിൽ നിന്ന് കുറച്ചു പേര്‍ സെല്‍ഫി (selfi) എടുക്കുന്ന വീഡിയോയാണ് സുപ്രിയ സാഹു പങ്കുവെച്ചത്. കാട്ടാനക്കൂട്ടത്തിന് അടുത്തായി ഒരാള്‍ നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

  എന്നാല്‍ ആനകള്‍ ഇവരുടെ അടുത്തേക്ക് തിരിയുന്നതും ഇത് കണ്ട് ഇവര്‍ ഓടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

  'വന്യജീവികൾക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നത് അപകടമുണ്ടാക്കിയേക്കാം. ഇവരുടെ പ്രവൃത്തി ആനകളെ പ്രകോപിതരാക്കത്തതിനാല്‍ അവര്‍ രക്ഷപ്പെട്ടു. അല്ലാത്തപക്ഷം ആനകള്‍ അവരെ ഉപദ്രവിച്ചേനെ' -എന്ന് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് സാഹു കുറിച്ചു. ആനകളുടെയും മനുഷ്യരുടെയും സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിനാല്‍ ഇത്തരം പ്രവൃത്തികള്‍ നല്ലതല്ലെന്നും അവര്‍ പറഞ്ഞു.  അടുത്തിടെ ഇത്തരത്തിലുള്ള മറ്റൊരു വീഡിയോയും വൈറലായിരുന്നു. നഗരത്തിൽ ആളുകള്‍ക്കിടയിലൂടെ ഒരു കാണ്ടാമൃഗം വിരണ്ട് ഓടുന്ന വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. വീഡിയോയില്‍ കാണ്ടാമൃഗം ഒരു നഗരത്തിലൂടെ ഓടുന്നത് കാണാം. അതേസമയം, ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

  read also : ആമിർ ഖാന് ഉത്തരം മുട്ടിയ ചോദ്യത്തിന് നിങ്ങളുടെ പക്കൽ ഉത്തരമുണ്ടോ? 50 ലക്ഷം വിലയുള്ള ആ ചോദ്യമിതാ

  നേരത്തെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വിരണ്ടോടിയ കുതിരയുടെ വീഡിയോ ഐപിഎസ് ഓഫീസറായ ദിപാന്‍ഷു കബ്ര ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. വിവാഹ ഘോഷയാത്രയ്ക്കിടെ ആളുകള്‍ കൂട്ടം കൂടി നൃത്തം ചെയ്യുന്നതിനിടെയാണ് അസ്വസ്ഥനായ കുതിര വിരണ്ടോടിയത്.

  റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രക്കില്‍ നിന്ന് കേള്‍ക്കുന്ന ബോളിവുഡ് സിനിമ ഗാനത്തിനൊപ്പം ആളുകള്‍ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ആദ്യം ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന കുതിരയെ കാണാന്‍ സാധിച്ചിരുന്നില്ല. ഏതാനും നിമിഷങ്ങള്‍ക്കകം ജനക്കൂട്ടത്തിനിടെയില്‍ നിന്ന് വിരണ്ടോടി വരുന്ന കുതിരയെ വീഡിയോയില്‍ കാണാം. യുപിയിലെ ഹമീര്‍പൂരിലെ ഒരു വിവാഹ ഘോഷയാത്രയ്ക്കിടെയാണ് സംഭവം നടന്നത്.

  see also: 'കോവിഡിന്റെ അവസാനം ഒരു പുരാതന കവിതയിൽ'; പ്രവചനത്തിനു പിന്നിൽ ചൈനീസ് 'നോസ്ട്രഡാമസ്'

  വിവാഹാഘോഷത്തിനായി എത്തിയ ആളുകളുടെ ബഹളത്തില്‍ വിരണ്ട കുതിര പ്രശ്നം ഉണ്ടാക്കുമെന്നുളളത് ഉറപ്പാണെന്ന അടിക്കുറിപ്പോടെയാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആ പാവം മൃഗത്തോട് ആരെങ്കിലും കുറച്ച് മനുഷ്യത്വം കാണിച്ചിരുന്നെങ്കില്‍ എന്നും അദ്ദേഹം വീഡിയോയില്‍ കുറിച്ചു. ഐപിഎസ് ഓഫീസറിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

  ''പാവം മൃഗം ആളുകളുടെ ഇത്തരം പ്രവൃത്തികള്‍ എത്രകാലം സഹിക്കും,'' എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.

  'വിദ്യാഭ്യാസമില്ലാത്തവരാണ് ഇത്തരം ആളുകള്‍. അവര്‍ മിടുക്കു കാണിക്കാനും ഷോ കാണിക്കാനുമാണ് ആഗ്രഹിക്കുന്നത്'- എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

  മൃഗങ്ങള്‍ക്ക് ഇത്തരം ബഹളങ്ങള്‍ യാതൊരു സന്തോഷവും സുഖവും നല്‍കുന്നില്ല, മാത്രമല്ല, ഇത്തരം ബഹളങ്ങളില്‍ നിന്ന് കുതിരകളും ആനകളും പരിഭ്രാന്തരായി ഓടുന്നത് നമ്മള്‍ പലതവണ കണ്ടിട്ടുണ്ട്. അതിനാല്‍, നമ്മുടെ സഹജീവികളെ നമ്മള്‍ ബഹുമാനിച്ചില്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാകില്ലെന്നും വീഡിയോ ചൂണ്ടിക്കാട്ടുന്നു.
  Published by:Amal Surendran
  First published: