HOME /NEWS /Buzz / പ്രായം എത്രയായാലെന്താ, എല്ലാവർക്കുള്ളിലും ഒരുകുട്ടിയുണ്ട്; പാർക്കിൽ ഊഞ്ഞാലാടി വൃദ്ധർ

പ്രായം എത്രയായാലെന്താ, എല്ലാവർക്കുള്ളിലും ഒരുകുട്ടിയുണ്ട്; പാർക്കിൽ ഊഞ്ഞാലാടി വൃദ്ധർ

പ്രായം ജീവിതത്തെ ആസ്വദിക്കാതിരിക്കാനുള്ള കാരണമാകരുത്!

പ്രായം ജീവിതത്തെ ആസ്വദിക്കാതിരിക്കാനുള്ള കാരണമാകരുത്!

പ്രായം ജീവിതത്തെ ആസ്വദിക്കാതിരിക്കാനുള്ള കാരണമാകരുത്!

  • Share this:

    “അവസാനം, നിങ്ങൾ ജീവിച്ച വർഷങ്ങളല്ല; ആ വർഷങ്ങളിലെ നിങ്ങളുടെ ജീവിതമാണ് കണക്കാക്കുക. ” എബ്രഹാം ലിങ്കൺ പറഞ്ഞ ഈ വാക്കുകൾ സത്യമാണ്. ജീവിതത്തെ ഒരിക്കലും പിന്നിട്ട വർഷങ്ങളാൽ കണക്കാക്കരുത്, കാരണം ഉള്ളിൽ ചെറുപ്പമായി തുടരാനാവുന്നത് ഒരു അനുഗ്രഹമാണ്. പ്രായമാകുമ്പോൾ, നമ്മുടെ ശാരീരിക പരിമിതികൾ കാരണം നമ്മൾ ഒതുങ്ങിക്കൂടുന്നു. പക്ഷേ അത് ഒരിക്കലും നമുക്ക് രസിക്കാതിരിക്കാനുള്ള കാരണമാവരുത്.

    ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ അത് കൃത്യമായി കാണിക്കുന്നു. ക്ലിപ്പിൽ, പ്രായമായ കുറച്ച് സ്ത്രീകൾ ഒരു ജോടി ഊഞ്ഞാലിൽ കയറിയിരുന്ന് ആടുന്നത് കാണാം. ഒരു സ്പ്രിംഗ് ഡക്കിൽ ഇരുന്ന് സവാരി ചെയ്യുന്ന ഒരപ്പൂപ്പനും ഉണ്ട്. പച്ച പുൽമേടുകൾക്കിടയിൽ, പ്രായം ഒരു സംഖ്യ മാത്രമാണെന്നും അതൊരു അവസ്ഥയല്ലെന്നും മൂന്ന് വയോധികർ തെളിയിക്കുന്നു.

    വീഡിയോയ്‌ക്കൊപ്പം സമാനമായ ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു. “പ്രായം ഒരു സംഖ്യ മാത്രമാണ്. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു,”

    പങ്കുവെച്ചതിന് ശേഷം, ഏകദേശം 60,000 പേരാണ് വീഡിയോ കണ്ടത്. 5,000-ത്തോളം ലൈക്കുകൾ നേടാനും കഴിഞ്ഞു. ഹാർട്ട് ഇമോജികളും അഭിനന്ദനങ്ങളും കൊണ്ട് നെറ്റിസൺസ് കമന്റ് സെക്ഷനിൽ നിറഞ്ഞു.

    read also : നടി തൃഷ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നോ? തീരുമാനം വ്യക്തമാക്കി താരത്തിന്റെ അമ്മ

    ഇത് ആദ്യമായല്ല ഇങ്ങനൊരു വീഡിയോ. യുവാക്കളെ ഒരിക്കലും വിശ്രമിക്കാതിരിക്കാൻ പ്രചോദിപ്പിക്കുന്ന തരത്തിൽ മുതിർന്നവരുടെ വീഡിയോകൾ വേറെയും വന്നിട്ടുണ്ട്. അടുത്തിടെ, മുംബൈയിൽ നിന്നുള്ള ഒരു ടേബിൾ ടെന്നീസ് കളിക്കാരൻ യുവ താരങ്ങളെ ശരിക്കും വിയർപ്പിച്ചു. യോഗേന്ദ്ര എന്ന് അറിയപ്പെടുന്ന ഇയാൾ 60കളിൽ ടേബിൾ ടെന്നീസ് ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ കഴിവുകൾ കുറഞ്ഞിട്ടില്ല എന്ന് ആ മനുഷ്യൻ തെളിയിച്ചു.

    ഹൃത്വിക് റോഷന്റെ ദിൽ ന ദിയ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയും നെറ്റിസൺമാരെ തൽക്ഷണം ആകർഷിക്കുകയും ചെയ്ത കഴിവുള്ള ഒരു ഡാൻസറാണ് അടുത്തിടെ വൈറലായ മറ്റൊരു വൃദ്ധൻ.

    അദ്ദേഹത്തിന്റെ ഹുക്ക് ചുവടുകൾ നെറ്റിസൺമാരെ വളരെയധികം ആകർഷിച്ച ഒന്നായിരുന്നു.

    First published:

    Tags: Children's Park, Happiness in Life, Old age people in kerala